Connect with us

ഇത് ക്രിസ്റ്റഫർ സ്വാഗ്; മമ്മൂട്ടി-ബി ഉണ്ണികൃഷ്ണൻ ചിത്രം ക്രിസ്റ്റഫറിന്റെ പ്രൊമോ ഗാനം പുറത്ത്

christopher

featured

ഇത് ക്രിസ്റ്റഫർ സ്വാഗ്; മമ്മൂട്ടി-ബി ഉണ്ണികൃഷ്ണൻ ചിത്രം ക്രിസ്റ്റഫറിന്റെ പ്രൊമോ ഗാനം പുറത്ത്

ഇത് ക്രിസ്റ്റഫർ സ്വാഗ്; മമ്മൂട്ടി-ബി ഉണ്ണികൃഷ്ണൻ ചിത്രം ക്രിസ്റ്റഫറിന്റെ പ്രൊമോ ഗാനം പുറത്ത്

ഇത് ക്രിസ്റ്റഫർ സ്വാഗ്; മമ്മൂട്ടി-ബി ഉണ്ണികൃഷ്ണൻ ചിത്രം ക്രിസ്റ്റഫറിന്റെ പ്രൊമോ ഗാനം പുറത്ത്

മമ്മൂട്ടി-ബി ഉണ്ണി കൃഷ്ണൻ- ഉദയകൃഷ്ണ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം ക്രിസ്റ്റഫർ. ഫെബ്രുവരി ഒമ്പതിന് തിയറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോ ഗാനം അണിയറ പ്രവർത്തകർ പുറത്ത് വിട്ടു, ക്രിസ്റ്റഫോങ്ക് എന്ന പേരിട്ട് ഇംഗ്ലീഷ് റാപ്പ് ഗാനമാണ് അണിറ പ്രവർത്തകർ പുറത്ത് വിട്ടരിക്കുന്നത്. ജസ്റ്റിൻ വർഗീസാണ് ഗാനം ഒരുക്കിയരിക്കുന്നത്. ജാക്ക് സ്റ്റൈൽസാണ് ഗാനം ആലപിച്ചിരിക്കുന്നതും വരികൾ ചിട്ടപ്പെടുത്തിയിരിക്കുന്നതും. പ്രത്യേകം നിർമിച്ച വീഡിയോ ഒരുക്കിരിക്കുന്നത് കെൻറോയിസൺ ആണ്.

ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണയാണ്. ക്രിസ്റ്റഫറിൽ മമ്മൂട്ടി പോലീസ് വേഷത്തിലാണ് എത്തുന്നത്. കഴിഞ്ഞ ദിവസം ക്രിസ്റ്റഫറിന്റെ രണ്ടാം ടീസറും പ്രൊമോ ഗാനവും അണിയറ പ്രവർത്തകർ പങ്കുവച്ചിരുന്നു. മമ്മൂട്ടി ആരാധകരിൽ വലിയ പ്രതീക്ഷയാണ് ചിത്രത്തിന്റെ ടീസർ നൽകിയിരിക്കുന്നത്.തമിഴ് താരങ്ങളായ വിനയ് റായിയും ശരത് കുമാറും മമ്മൂട്ടിക്ക് ഒപ്പം പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വിനയ് റായിയുടെ ആദ്യ മലയാള ചിത്രം കൂടിയാണ് ക്രിസ്റ്റഫർ. സ്നേഹയും അമല പോളും, ഐശ്വര്യ ലക്ഷ്മിയും ആണ് ഈ ചിത്രത്തിൽ നായികമാരായി എത്തുന്നത്.

അമലാ പോളും ഐശ്വര്യ ലക്ഷ്മിയും മമ്മൂട്ടിക്ക് ഒപ്പം ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് ക്രിസ്റ്റഫർ. ചിത്രത്തിൽ വിനയ് റായ് ആണ് വില്ലൻ കഥാപാത്രമായി എത്തിയിരിക്കുന്നത്. സീതാറാം ത്രിമൂർത്തി എന്നാണ് വിനയിയുടെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പിന്നീട് ഇറങ്ങിയ പോസ്റ്ററുകളും എല്ലാം ആരാധകരെ ആവേശത്തിലാക്കിയിരുന്നു.
ആർ.ഡി ഇല്യൂമിനേഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്. ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി, അമൽ രാജ് കലേഷ്, ദീപക് പറമ്പോൾ, ഷഹീൻ സിദീഖ് തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം വരുന്ന പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നു.

ഓപ്പറേഷൻ ജാവയിലൂടെ ശ്ര​ദ്ധേയനായ ഫൈസ് സിദ്ദിഖ് ആണ് ക്യാമറ ചലിപ്പിക്കുന്നത്. സംഗീതം: ജസ്റ്റിൻ വർഗീസ്, എഡിറ്റിംഗ്: മനോജ്, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, കലാ സംവിധാനം: ഷാജി നടുവിൽ, വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ, ചമയം: ജിതേഷ് പൊയ്യ, ആക്ഷൻ കൊറിയോഗ്രഫി: സുപ്രീം സുന്ദർ, ചീഫ് അസോസിയേറ്റ്: സുജിത്ത് സുരേഷ്, പിആർഒ: പി.ശിവപ്രസാദ്, നിയാസ് നൗഷാദ്, മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്, സ്റ്റിൽസ്: നവീൻ മുരളി, ഡിസൈൻ: കോളിൻസ് ലിയോഫിൽ. ചിത്രം ഫെബ്രുവരി 9ന് ലോകമെമ്പാടുമുള്ള തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

More in featured

Trending