എന്റെ സഹോദരന്റെ വിവാഹം ഞങ്ങള്‍ ആഘോഷിച്ചു… ഞാന്‍ എക്കാലവും ആഗ്രഹിച്ചിരുന്നതുപോലെ ഒരു സഹോദരിയായി മെലനിയെ കിട്ടിയതില്‍ വലിയ ആഹ്ലാദമുണ്ട്; കല്യാണി പ്രിയദർശൻ
എന്റെ സഹോദരന്റെ വിവാഹം ഞങ്ങള്‍ ആഘോഷിച്ചു… ഞാന്‍ എക്കാലവും ആഗ്രഹിച്ചിരുന്നതുപോലെ ഒരു സഹോദരിയായി മെലനിയെ കിട്ടിയതില്‍ വലിയ ആഹ്ലാദമുണ്ട്; കല്യാണി പ്രിയദർശൻ
എന്റെ സഹോദരന്റെ വിവാഹം ഞങ്ങള്‍ ആഘോഷിച്ചു… ഞാന്‍ എക്കാലവും ആഗ്രഹിച്ചിരുന്നതുപോലെ ഒരു സഹോദരിയായി മെലനിയെ കിട്ടിയതില്‍ വലിയ ആഹ്ലാദമുണ്ട്; കല്യാണി പ്രിയദർശൻ
കഴിഞ്ഞ ദിവസമായിരുന്നു പ്രിയദര്‍ശന്റെയും ലിസിയുടെയും മകൻ സിദ്ധാര്‍ഥ് പ്രിയദര്‍ശന്റെ വിവാഹം. അമേരിക്കന്‍ പൗരയും വിഷ്വല്‍ എഫക്റ്റ് പ്രൊഡ്യൂസറുമായ മെര്ലിന് ആണ് വധു. ചെന്നൈയിലെ ഫ്ളാറ്റില്‍ നടന്ന ചടങ്ങില്‍ പ്രിയദര്‍ശനും ലിസിയും കല്യാണിയുമുള്‍പ്പെടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി പത്തോളംപേർ മാത്രമാണ് പങ്കെടുത്തത്. . ഇപ്പോഴിതാ സഹോദരന് വിവാഹിതനായതിലെ സന്തോഷം പങ്കുവച്ച് എത്തിയിരിക്കുകയാണ് കല്യാണി പ്രിയദര്ശന്.
വീട്ടില്‍ കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ഏറ്റവും പ്രത്യേകതയുള്ള, സ്വകാര്യമായ ഒരു ചടങ്ങില്‍ ഇന്നലെ വൈകുന്നേരം എന്റെ സഹോദരന്റെ വിവാഹം ഞങ്ങള്‍ ആഘോഷിച്ചു. ഞാന്‍ എക്കാലവും ആഗ്രഹിച്ചിരുന്നതുപോലെ ഒരു സഹോദരിയായി മെലനിയെ കിട്ടിയതില്‍ വലിയ ആഹ്ലാദമുണ്ട് എനിക്ക്. നിങ്ങള്‍ ഏവരുടെയും അനുഗ്രഹങ്ങള്‍ ഞങ്ങള്‍ക്ക് ഉണ്ടെന്ന് കരുതുന്നു, സഹോദരന്റെ വിവാഹ ചിത്രത്തിനൊപ്പം സോഷ്യല്‍ മീഡിയയില്‍ കല്യാണി കുറിച്ചു.
പ്രിയദര്ശന് സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ വിഷ്വല്‍ എഫക്റ്റ്സ് സിദ്ധാര്‍ഥിന്റെ നേതൃത്വത്തിലാണ് ചെയ്തത്. അമേരിക്കയില്‍ ഗ്രാഫിക്സ് കോഴ്സ് പൂര്‍ത്തിയാക്കിയതിനു ശേഷമാണ് മരക്കാറില്‍ സിദ്ധാര്‍ഥ് പ്രവര്‍ത്തിച്ചത്. മരക്കാറിന് ലഭിച്ച മൂന്ന് ദേശീയ പുരസ്കാരങ്ങളില് ഒന്ന് വിഷ്വല്‍ എഫക്റ്റ്സിന് ആയിരുന്നു.
അച്ഛനും അമ്മയും സഹോദരിയുമടങ്ങുന്ന, താരപരിവേഷമുള്ള കുടുംബത്തിലെ അംഗമാണെങ്കിലും സ്വകാര്യത ഏറെ ആഗ്രഹിക്കുന്നയാളാണ് ചന്തു എന്ന് അടുപ്പമുള്ളവര്‍ വിളിക്കുന്ന സിദ്ധാര്‍ഥ്. സോഷ്യല്‍ മീഡിയയില്‍ നിന്നും അകന്നാണ് അദ്ദേഹത്തിന്റെ ജീവിതം. ദേശീയ പുരസ്കാര നേട്ടത്തിന്റെ സമയത്തുപോലും സിദ്ധാര്‍ഥ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...