Actress
‘ആദ്യ സിനിമ മുതല്‍ എന്റെ കഥാപാത്രങ്ങള്‍ ആസ്വദിക്കാന്‍ എനിക്ക് പറ്റാറില്ല; കാരണം തുറന്ന് പറഞ്ഞ് മഞ്ജു വാര്യര്‍’!
‘ആദ്യ സിനിമ മുതല്‍ എന്റെ കഥാപാത്രങ്ങള്‍ ആസ്വദിക്കാന്‍ എനിക്ക് പറ്റാറില്ല; കാരണം തുറന്ന് പറഞ്ഞ് മഞ്ജു വാര്യര്‍’!
മലയാളികള്‍ക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാര്യര്‍. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഒരിടം നേടിയെടുത്ത മഞ്ജു വിവാഹത്തോടെ അപ്രതീക്ഷിത ഇടവേളയാണ് സിനിമയില്‍ നിന്നും എടുത്തത്. നീണ്ട പതിന്നാല് വര്‍ഷക്കാലം പൊതുവേദികളിലൊന്നും വരാതെ കുടുംബിനിയായി കഴിയുകയായിരുന്നു. അപ്പോഴും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിമാരുടെ കൂട്ടത്തില്‍ മഞ്ജുവിന്റെ സ്ഥാനത്തിന് മാറ്റമൊന്നും സംഭവിച്ചിരുന്നില്ല.
ശേഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചു വരവാണ് മഞ്ജു നടത്തിയത്. ശേഷം ഇങ്ങോട്ട് മഞ്ജുവിന്റെ വേഷപ്പകര്‍ച്ചകള്‍ക്കാണ് മലയാളികള്‍ സാക്ഷ്യം വഹിച്ചത്. നിരവധി വേഷങ്ങള്‍…, മേക്കോവറുകള്‍ എല്ലാം കണ്ട് അമ്പരന്നിരിക്കുകയാണ് മലയാളികള്‍. മലയാളത്തില്‍ നിന്നും തമിഴിയിലേയ്ക്കും മഞ്ജു ചുവട് വെച്ച് കഴിഞ്ഞു.
അസുരന്‍ എന്ന ധനുഷ് ചിത്രത്തിന് പിന്നാലെ അജിത്തിന്റെ തുനിവ് എന്ന ചിത്രത്തിലും മഞ്ജു നായികയായി എത്തിയിരുന്നു. തമിഴ് സൂപ്പര്‍ താരം അജിത് നായകനായ ചിത്രത്തില്‍ ആക്ഷന്‍ ഹീറോയിന്‍ ആയിട്ടാണ് മഞ്ജു അഭിനയിച്ചിരിക്കുന്നത്.
അതിന് ശേഷം ആയിഷ എന്ന ചിത്രമാണ് മഞ്ജുവിന്റേതായി പുറത്തെത്തുന്നത്. നിലമ്പൂര്‍ ആയിഷയുടെ ജീവിത കഥയാണ് ആയിഷ പറയുന്നത്. കുറേക്കാലത്തിന് ശേഷമാണ് മഞ്ജു വാര്യരെ തേടി മലയാളത്തില്‍ ഒരു ഹിറ്റ് സിനിമ വരുന്നത്. അതിനാല്‍ തന്നെ നടിയുടെ ആരാധകര്‍ ഇത് ആഘോഷമാക്കിയിട്ടുണ്ട്.
തന്റെ കഥാപാത്രങ്ങള്‍ ഒന്നും തനിക്ക് ആസ്വദിക്കാന്‍ പറ്റാറില്ലെന്ന് പറയുകയാണ് മഞ്ജു ഇപ്പോള്‍. ആയിഷ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മഞ്ജു. നടിയെന്ന നിലയില്‍ സ്വയം എത്ര മാര്‍ക്ക് നല്‍കും എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം.
‘എന്നെ സംബന്ധിച്ച് ഞാന്‍ എന്റെ ഏറ്റവും വലിയ ക്രിട്ടിക് ആണ്. ഞാന്‍ ചെയ്തിരിക്കുന്ന കഥാപാത്രങ്ങളോ ഒന്നും സ്‌ക്രീനില്‍ കാണുമ്പോള്‍ എനിക്ക് ആസ്വദിക്കാന്‍ പറ്റില്ല. അതിലെ കുറ്റങ്ങളും കുറവുകളും മാത്രമേ കാണാന്‍ പറ്റൂ. ആയിഷയില്‍ ആണെങ്കില്‍ പോലും അതിലെ ഓരോ സീനുകള്‍ കാണുമ്പോഴും അയ്യോ ഇത് ഒന്ന് കൂടി നന്നാക്കാമല്ലോ, ഇങ്ങനെ ചെയ്യാമല്ലോ അങ്ങനെ ചെയ്യാമല്ലോ എന്നൊക്കെ തോന്നും,’
‘അത് ആദ്യത്തെ സിനിമ തൊട്ടേ അങ്ങനെയാണ്. ഇപ്പോഴും അങ്ങനെ തന്നെയാണ്. എന്നെ മാര്‍ക്കിടാനുള്ള ധൈര്യം എനിക്കില്ല. എന്നാല്‍ ഞാന്‍ ഭയങ്കരമായി ഇമ്പ്രൂവ് ചെയ്യുന്നു എന്നുമല്ല. എന്നാല്‍ എനിക്ക് ഇത് കൊള്ളാം. ഞാന്‍ നന്നായിട്ട് ചെയ്തിട്ടുണ്ട് എന്ന് എനിക്ക് തോന്നാറില്ല,’ എന്നും മഞ്ജു പറഞ്ഞു.
അടുത്തിടെ മഞ്ജുവിന്റെ അമ്മ മോഹിനിയാട്ടത്തില്‍ അരങ്ങേറ്റം നടത്തിയതും ഏറെ വാര്‍ത്തയായിരുന്നു. 67ാം വയസ്സിലാണ് ഗിരിജ വാര്യര്‍ മോഹിനിയാട്ടത്തില്‍ അരങ്ങേറ്റം നടത്തിയത്. മഞ്ജുവാണ് ഇതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. അമ്മയെ പ്രശംസിച്ച് ഒരു കുറിപ്പും മഞ്ജു പങ്കു വെച്ചിട്ടുണ്ട്.
‘അമ്മാ, ജീവിതത്തില്‍ എന്ത് ചെയ്യുന്നതിലും പ്രായം വെറുമൊരു നമ്പര്‍ മാത്രമാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നതിന് നന്ദി. നിങ്ങളുടെ 67ാം വയസ്സിലാണ് ഇത് ചെയ്യുന്നത്’. ‘എന്നെയും മില്യണ്‍ കണക്കിന് സ്ത്രീകളെയും നിങ്ങള്‍ പ്രചോദിപ്പിക്കുന്നു. നിങ്ങളെ ഞാന്‍ സ്‌നേഹിക്കുന്നു, ഒപ്പം നിങ്ങളില്‍ അഭിമാനിക്കുന്നു,’ മഞ്ജു സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ കുറിച്ചതിങ്ങനെ. ഇതിനകം നിരവധി പേരാണ് മഞ്ജുവിന്റെ പോസ്റ്റിന് താഴെ സന്തോഷം പ്രകടിപ്പിച്ചത്.
ഗീതു മോഹന്‍ദാസ്, വീണ നായര്‍ തുടങ്ങിയവര്‍ കമന്റുകളുമായെത്തി. നേരത്തെ മഞ്ജുവിന്റെ അമ്മ കഥകളിയും ചെയ്തിരുന്നു. അടുത്തിടെ ആണ് മഞ്ജുവും ഒരിടവേളയ്ക്ക് ശേഷം സ്‌റ്റേജില്‍ ഡാന്‍സ് പെര്‍ഫോമന്‍സ് ചെയ്തത്. രാധേ ശ്യാം എന്ന ഡാന്‍സ് ഡ്രാമയില്‍ ശ്രീകൃഷ്‌നായാണ് മഞ്ജു വേഷമിട്ടത്. ഗുരു ഗീത പത്മകുമാറാണ് ഈ നൃത്തം ചിട്ടപ്പെടുത്തിയത്. രാധയുടേയും കൃഷ്ണന്റേയും പ്രണയമാണ് ഡാന്‍സ് ഡ്രാമയുടെ പ്രമേയം. സൂര്യ ഫിലിം ഫെസ്റ്റിവല്‍ വേദിയിലായിരുന്നു മഞ്ജുവിന്റെ നൃത്തം.
മഞ്ജു കൃഷ്ണനായി വേദിയില്‍ നിറഞ്ഞു നിന്ന് ആടി തിമിര്‍ത്തു. താരത്തിന്റെ കൃഷ്ണ വേഷത്തിലുള്ള ചിത്രങ്ങള്‍ ആരാധകരുടെ ശ്രദ്ധ നേടികഴിഞ്ഞു. നിരവധി താരങ്ങള്‍ ആണ് ചിത്രങ്ങള്‍ക്ക് താഴെ മഞ്ജുവിന് അഭിനന്ദനങ്ങളുമായി എത്തിയിരുന്നത്. ആയിഷയില്‍ നിന്ന് കൃഷ്ണനിലേക്ക് എന്നാണ് ഒരു ആരാധകന്റെ കമന്റ്. കലാജീവിതത്തിലേക്കുള്ള മഞ്ജുവിന്റെ തിരിച്ചുവരവും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നൃത്തം അവതരിപ്പിച്ചുകൊണ്ടായിരുന്നു. കലാക്ഷേത്ര പൊന്നിയാണ് കണ്ണന് പ്രിയപ്പെട്ടവളായ രാധയായി മഞ്ജുവിനൊപ്പം നൃത്തം ചെയ്തത്.
അതേസമയം, സൗബിന്‍ ഷാഹീറും മഞ്ജുവും ഒന്നിച്ചെത്തുന്ന വെള്ളരിപട്ടണമാണ് മഞ്ജുവിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം. സിനിമയിലും പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണ് മഞ്ജു ഇപ്പോള്‍. ബോളിവുഡ് ചിത്രമടക്കം മഞ്ജുവിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
