നാടൻ ലുക്കിൽ ചങ്ങാടത്തിലിരുന്ന് റിമയുടെ ഫോട്ടോ ഷൂട്ട് !

സിനിമ മാത്രമല്ല നൃത്ത വേദികളിലും വളരെ സജീവമായ ആളാണ് റിമ കല്ലിങ്കൽ . തന്റെ നൃത്തപരിപാടികളൂടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ റിമ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ കാടിന്റെയും കടലിന്റെയും പശ്ചാത്തലത്തിൽ റിമ നടത്തിയ ഫോട്ടോഷൂട്ടുകളും സോഷ്യൽ മീഡിയയിൽ
വളരെ ഹിറ്റായിരുന്നു.
തന്റെ യാത്ര വിശേഷങ്ങളും ഫോട്ടോഷൂട്ടുകളുമെല്ലാം താരം പങ്ക് വെക്കാറുണ്ട് . കൂടുതലും മോഡേ ൺ ലുക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് റിമ പങ്കുവയ്ക്കുന്നതിലേറെയും. പലപ്പോഴും എന്തെങ്കിലും തീമുകൾ അടിസ്ഥാനമാക്കിയുള്ള ഫോട്ടോഷൂട്ടുകളാണ് റിമ നടത്താറുള്ളതും. ഇതെല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടാറുമുണ്ട്. ഇപ്പോൾ പുതിയ ഫോട്ടോഷൂട്ടുമായി പ്രിയ താരം എത്തിയിട്ടുണ്ട് . നാടൻ ലുക്കിലാണ് റിമയുടെ ഇത്തവണത്തെ ഫോട്ടോഷൂട്ട് .
മുണ്ടും ബ്ലൗസും ധരിച്ച് ചങ്ങാടത്തിലിരിക്കുന്ന ചിത്രങ്ങളാണ് റിമ പങ്കുവച്ചിരിക്കുന്നത്. മോഹം എന്നാണ് റിമ ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ചിത്രങ്ങളെടുക്കാൻ തനിക്കൊപ്പം നിന്ന ടീമിന് നന്ദിയും അറിയിച്ചിട്ടുണ്ട് .. ഐശ്വര്യ അശോകാണ് റിമയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. നിരവധി പേരാണ് റിമയുടെ ചിത്രങ്ങൾക്ക് കമന്റുമായെത്തിയിരിക്കുന്നത്. ആഭരണങ്ങളോ അധികം മേക്കപ്പോ ഒന്നും റിമ ലുക്കിനായി തെരഞ്ഞെടുത്തിട്ടില്ല. പൊതുവേ നിലപാടുകൾ തുറന്നു പറയാൻ യാതൊരു മടിയും കാണിക്കാറില്ല . നീലവെളിച്ചം ആണ് റിമയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം.
ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രം വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന കഥയെ ആസ്പദമാക്കിയാണ് ഒരുക്കുന്നത്. ടൊവിനോ തോമസ്, റോഷന് മാത്യു, ഷൈന് ടോം ചാക്കോ എന്നിവരും അഭിനയിക്കുന്ന ചിത്രമാണ് . 1964-ലാണ് നീലവെളിച്ചത്തെ അടിസ്ഥാനമാക്കിയൊരുക്കിയ ഭാർഗവിനിലയം പുറത്തുവരുന്നത്.
വൈക്കം മുഹമ്മദ് ബഷീർ തന്നെയായിരുന്നു ചിത്രത്തിനായി തിരക്കഥയൊരുക്കിയതും. അടുത്തിടെ ടൊവിനോയുടേയും ബഷീറിന്റേയും ജന്മദിനത്തിൽ അണിയറപ്രവർത്തകർ പുറത്തുവിട്ട പോസ്റ്ററും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ അനുരാഗ മധുചഷകം എന്ന് തുടങ്ങുന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
2009-ൽ പുറത്തിറങ്ങിയ ഋതു എന്ന ശ്യാമപ്രസാദ് ചിത്രമാണ് റിമയുടെ ആദ്യ ചിത്രം. പിന്നീട് അതേ വർഷം തന്നെ ലാൽ ജോസിന്റെ നീലത്താമര എന്ന ചിത്രത്തിലും റിമ ശ്രദ്ധേയമായ വേഷം ചെയ്യുകയുണ്ടായി. നിദ്ര, 22 ഫീമെയിൽ കോട്ടയം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള 2012-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ഇവർക്കു ലഭിച്ചു
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...
സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജെഎസ്കെ’. ചിത്രത്തിന്റെ പ്രദർശനാനുമതിയുമായി ബന്ധപ്പെട്ട വിവാദമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...