Actor
പത്താന്റെ പ്രദര്‍ശനത്തിനിടെ പ്രതിഷേധം, വിദ്വേഷ മുദ്രാവാക്യം വിളിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് ജയിലിലാക്കി പോലീസ്
പത്താന്റെ പ്രദര്‍ശനത്തിനിടെ പ്രതിഷേധം, വിദ്വേഷ മുദ്രാവാക്യം വിളിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് ജയിലിലാക്കി പോലീസ്
വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പിന്നാലെ തിയേറ്ററിലെത്തിയ പുത്തന്‍ ചിത്രമായിരുന്നു പത്താന്‍. എന്നാല്‍ തിയേറ്ററില്‍ വമ്പന്‍ പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ പ്രതിഷേധങ്ങള്‍ക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച യുവാവിനെതിരെ പൊലീസ് കേസെടുത്തുവെന്ന വാര്‍ത്തയാണ് പുറത്തെത്തുന്നത്.
ജനുവരി 25 ന് ബദ്‌വാലി ചൗക്കി മേഖലയില്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് ഇന്‍ഡോര്‍ സ്വദേശിയായ റജിക്(27) എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ദേശീയ സുരക്ഷാ നിയമപ്രകാരമാണ് അറസ്റ്റ്. ജനുവരി 25 ന് ബജ്‌റംഗ്ദളിന്റെ നേതൃത്വത്തില്‍ ഇന്‍ഡോറിലെ കസ്തൂര്‍ ടാക്കീസ് കോംപ്ലക്‌സില്‍ ഒരു പ്രതിഷേധം നടന്നിരുന്നു.
ചിത്രത്തിലെ ഒരു ഗദാന രംഗത്തില്‍ നടി ദീപിക പദുക്കോണ്‍ ധരിച്ചിരുന്ന ബിക്കിനിയുടെ നിറത്തെ ചൊല്ലിയായിരുന്നു പ്രതിഷേധം. ഇതിനിടയിലാണ് യുവാവ് പ്രകോപനപരമായ പ്രസംഗം നടത്തുകയും ആക്ഷേപകരമായ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്തത്. ബജ്‌റംഗ്ദളിന്റെ പ്രതിഷേധത്തിനിടെ മുഹമ്മദ് നബിക്കെതിരെ ആക്ഷേപകരമായ മുദ്രാവാക്യം ഉയര്‍ന്നുവെന്ന് പൊലീസിന് പരാതി ലഭിച്ചിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. പ്രതിഷേധ വീഡിയോ പരിശോധിച്ച ശേഷം പൊലീസ് യുവാവിനെതിരെ മതവികാരം വ്രണപ്പെടുത്തിയതിന് കേസെടുത്ത് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി.
പിന്നാലെ സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാറ്റിയതായി സദര്‍ ബസാര്‍ പൊലീസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് സുനില്‍ ശ്രീവാസ്തവ പറഞ്ഞു. കസ്തൂര്‍ ടാക്കീസ് കോംപ്ലക്‌സില്‍ നടന്ന സമരത്തില്‍ ആക്ഷേപകരമായ മുദ്രാവാക്യം വിളിച്ചതിന് പ്രാദേശിക ബജ്‌റംഗ്ദള്‍ കണ്‍വീനര്‍ തന്നു ശര്‍മ ഉള്‍പ്പെടെ ഏഴുപേരെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാന്‍ നായകനായി എത്തിയ പതത്ാന്‍ പ്രേക്ഷക നിരൂപക പ്രശംസകള്‍ നേടി, റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്. തുടര്‍ പരാജയങ്ങളില്‍ നിന്നും കരകയറി കൊണ്ടിരിക്കുന്ന ബോളിവുഡിന് വന്‍ നേട്ടം തന്നെയാണ് പഠാന്‍ കൊണ്ടുവന്നത്. നാല് ദിവസം പിന്നിടുമ്പോള്‍ പത്താന്‍ 400 കോടി പിന്നിട്ടുവെന്നാണ് വിവരം.
