
News
അജിത്തിനെ നായകനാക്കി പുത്തന്‍ ചിത്രവുമായി വിഘ്നേശ് ശിവന്
അജിത്തിനെ നായകനാക്കി പുത്തന്‍ ചിത്രവുമായി വിഘ്നേശ് ശിവന്
Published on

അജിത്തിന്റേതായി പുറത്തെത്തിയ ‘തുനിവ്’ പ്രേക്ഷക ഹൃദയം കീഴടക്കിയിരിക്കുകയാണ്. എച്ച് വിനോദാണ് അജിത്തിന്റെ ചിത്രം സംവിധാനം ചെയ്തത്. എച്ച് വിനോദ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. ‘തുനിവ്’ കുതിപ്പ് തുടരുമ്പോള്‍ മറ്റൊരു ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് അജിത്തിന്റേതായി പുറത്തുവരുന്നത്.
ഒരു ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രമായിരിക്കും അജിത്തിനെ നായകനാക്കി വിഘ്നേശ് ശിവന് ഒരുക്കുക. ‘എകെ 62’ എന്ന വിളിപ്പേരുള്ള ചിത്രം ജനുവരിയില്‍ തുടങ്ങുമെന്നാണ് അറിയിച്ചിരുന്നെങ്കിലും ഫെബ്രുവരിയിലേക്ക് മാറ്റിയിരിക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. യുറോപ്പില്‍ അവധിയാഘോഷിക്കുന്ന അജിത്ത് തിരിച്ചെത്തിയ ശേഷം ‘എകെ 62’ ആരംഭിക്കും എന്നാണ് വിവരം. ഉത്തരേന്ത്യയിലെ വിവിധ ഇടങ്ങളിലും ഹൈദരാബാദിലുമായിട്ടായിരിക്കും ചിത്രം ചിത്രീകരിക്കുക.
‘തുനിവി’ന്റെ ഒടിടി പാര്‍ട്ണറെ ഇതിനകം തന്നെ പ്രഖ്യാപിച്ചിച്ചിട്ടുണ്ട്. നെറ്റ്ഫ്ലിക്സിലായിരിക്കും അജിത്ത് ചിത്രത്തിന്റെ സ്ട്രീമിംഗ് എന്ന് അറിയിച്ചിട്ടുണ്ട്. സ്ട്രീമിംഗ് എന്നായിരിക്കുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ബോണി കപൂറാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
അജിത്ത് നായകനായി ഒട്ടേറെ പുതിയ ചിത്രങ്ങളാണ് വാര്‍ത്തകളില്‍ നിറഞ്ഞുനില്ക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് സുധ കൊങ്ങര പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജിത്ത് നായകനായേക്കുമെന്നാണ് ഒരു റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. സംവിധായകന് ശ്രീ ഗണേഷ് അജിത്തുമായി പുതിയ സിനിമ സംബന്ധിച്ച് ചര്‍ച്ചകളിലാണെന്ന വാര്‍ത്തയും ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്.
‘കുരുതി ആട്ട’ത്തിന്റെ സംവിധായകനാണ് ശ്രീ ഗണേഷ്. മിസ്കിന്റെ സഹസംവിധായകനായിരുന്നു ശ്രീ ഗണേഷ്. ‘തോട്ടക്കള്‍’ ആണ് ശ്രീ ഗണേഷിന്റെ ആദ്യത്തെ ചിത്രം. 2017ലാണ് ആദ്യ ചിത്രം പുറത്തിറങ്ങിയത്. ശ്രീ ഗണേഷിന്റെ രണ്ടാമത്തെ ചിത്രം അടുത്തിടെ പുറത്തിറങ്ങിയ ‘കുരുതി ആട്ടം’ ആണ്. അഥര്‍വ നായകനായ ചിത്രത്തില്‍ നിരവധി അജിത്ത് റെഫറന്‍സുകളുമുണ്ട്. അതിനാല്‍ അജിത്തും ശ്രീ ഗണേഷും ഒന്നിക്കുന്ന വാര്‍ത്തയ്ക്ക് ആരാധകര്‍ക്കിടയില്‍ വലിയ പ്രചാരം ലഭിച്ചിരിക്കുകയാണ്.
ധനുഷിന്റേതായി റിലീസിനെത്തുന്ന പുതിയ ചിത്രമാണ് കുബേര. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. ഈ വേളയിൽ നടൻ പറഞ്ഞ വാക്കുകളും...
പോപ്പ് ലിയോ പതിനാലാമനെ സന്ദർശിച്ച് ഹോളിവുഡ് താരം അൽ പാച്ചിനോ. തിങ്കളാഴ്ചയായിരുന്നു വത്തിക്കാനിലെത്തി കൂടിക്കാഴ്ച നടത്തിയത്. പോപ്പ് ലിയോ പതിനാലാമനെ സന്ദർശിക്കുന്ന...
കഴിഞ്ഞ ദിവസമായിരുന്നു നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ വിട പറഞ്ഞത്. ഈ വേളയിൽ നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തി...
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും മത്സരാർത്ഥികളെക്കുറിച്ചുള്ള ചർച്ചകൾ ഇതുവരെയും അവസാനിച്ചിട്ടില്ല. മത്സരത്തിൽ കപ്പ് നേടിയത് ജിന്റോയാണ്. ബോഡി ബില്‍ഡർ...
ലാല്‍ജോസ് സംവിധാനം ചെയ്ത് ദിലീപ് അഭിനയിച്ച ചിത്രമാണ് ചാന്തുപൊട്ട്. 2005 ൽ പുറത്തിറങ്ങിയ ഈ സിനിമ ആ വർഷത്തെ വൻ ഹിറ്റുകളിൽ...