എല്ലാ കുട്ടികളും സംഭവത്തിൽ മാപ്പ് പറഞ്ഞു; കോളജ് അധികൃതരുടെ നടപടികളില്‍ തൃപ്തി;’ അപര്‍ണ ബാലമുരളി
Published on

എറണാകുളം ലോ കോളേജിൽ നടി അപർണ ബാലമുരളിയോട് മോശമായി പെരുമാറിയത് വലിയ ചർച്ചയായി മാറിയിരുന്നു .
സംഭവത്തിൽ പ്രതികരണവുമായി നടി അപർണ ബാലമുരളി. കോളേജ് അധികൃതരുടെ നടപടികളിൽ തൃപ്തിയുണ്ടെന്നും ലോ കോളേജിൽ അങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നുവെന്നും അപർണ പറഞ്ഞു. ‘
തങ്കം’ എന്ന പുതിയ ചിത്രത്തിന്റെ പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു നടി.ഒട്ടും പ്രതീക്ഷിക്കാത്തതാണ് അവിടെ നടന്നത്. ലോ കോളേജിൽ അങ്ങനെ സംഭവിക്കരുതായിരുന്നു. എന്താണ് ചെയ്യേണ്ടത് എന്ന് കോളേജിന് അറിയാം, അതുപോലെ തന്നെ അവർ ചെയ്തിട്ടുമുണ്ട്. അവിടുത്തെ എല്ലാ കുട്ടികളും സംഭവത്തിൽ മാപ്പ് പറഞ്ഞു. കോളേജിനെ താൻ ബഹുമാനിക്കുന്നുവെന്നും അപർണ ബാലമുരളി പറഞ്ഞു.
ജനുവരി 18-നായിരുന്നു എറണാകുളം ലോ കോളേജ് യൂണിയൻ പരിപാടിക്കിടെ ഒരു വിദ്യാർത്ഥിയിൽ നിന്ന് അപർണയ്ക്ക് മോശം അനുഭവം ഉണ്ടായത്. പൂ കൊടുക്കാനായി സ്റ്റേജിൽ എത്തിയ വിദ്യാർത്ഥി കൈയ്യിൽ കയറി പിടിക്കുകയും തോളിൽ കൈയ്യിടാൻ ശ്രമിക്കുകയുമായിരുന്നു. നടി അതൃപ്തി പ്രകടമാക്കിയതോടെ വിദ്യാർത്ഥി ക്ഷമാപണം നടത്തി. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ വലിയ വിമർശനങ്ങൾക്ക് കാരണമാവുകയായിരുന്നു. പിന്നാലെ കാരണം കാണിക്കൽ നോട്ടീസ് നൽകി, വിദ്യാർത്ഥിയെ കോളജ് സസ്പെൻഡ് ചെയ്തു.
സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം, ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവാദത്തിൽപ്പെട്ടിരിക്കുകയാണ്. ഇപ്പേഴിതാ സെൻസർ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ ‘ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയുടെ പേരുമാറ്റുന്നതുമായി ബന്ധപ്പെട്ട്...
സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജെഎസ്കെ’. ചിത്രത്തിന്റെ പ്രദർശനാനുമതിയുമായി ബന്ധപ്പെട്ട വിവാദമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് ‘ജെഎസ്കെ- ജാനകി/സ്റ്റേറ്റ് ഓഫ് കേരള’. പ്രവീൺ നാരായണൻ ആണ് ചിത്രത്തിന്റെ സംവിധാനം. സിനിമയിലെ കഥാപാത്രമായ ‘ജാനകി’...
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ഏ.ആർ.ബിനുൻരാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിലെ ഇടനെഞ്ചില മോഹം എന്നു തുടങ്ങുന്ന...