ജോലി ചെയ്യുമ്പോഴാണ് അച്ഛന് ഏറ്റവും സന്തോഷം ;ശ്രീനിവാസനെ കുറിച്ച് വിനീത്

ബിജു മേനോൻ, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന തങ്കം സിനിമയുടെ ട്രെയിലര്‍ ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകര്‍. നിഗൂഢവും ദുരൂഹതയും ഇഴചേര്‍ത്ത കഥാവഴിയാണ് ചിത്രത്തിനെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ത്രില്ലര്‍ വിഭാഗത്തിലാണ് ചിത്രം ഒരുക്കിയത്. ജനുവരി 26ന് ചിത്രം തിയറ്ററുകളിൽ എത്തും. യുട്യൂബിലെത്തി മണിക്കൂറുകൾക്കുള്ളിൽ വൺ മില്യൺ കടന്നിരിക്കുകയാണ് ബിജു മേനോനും വിനീത് ശ്രീനിവാസനും അപർണ ബാലമുരളിയും പ്രധാന വേഷങ്ങളിലെത്തുന്ന തങ്കം ട്രെയിലര്‍. ഇത് ദുരൂഹമാണല്ലോ തുടങ്ങി നിരവധി കമന്‍റുകളാണ് ട്രെയിലറിന് താഴെ വന്നിട്ടുള്ളത്. വിലപിടിപ്പുള്ള ലോഹമായ തങ്കത്തിന്‍റെ വഴിയേയുള്ള ചിലരുടെ വഴിവിട്ട സഞ്ചാരങ്ങളും കള്ളങ്ങളും പോലീസ് കേസന്വേഷണവും മറ്റുമൊക്കെയായി ഒരു ക്രൈം ഡ്രാമ തന്നെയാണ് സിനിമയെന്ന സൂചന നൽകുന്നതാണ് പുറത്തിറങ്ങിയിരിക്കുന്ന ട്രെയിലര്‍.
ബിജു മേനോനും വിനീത് ശ്രീനിവാസനും ഏറെ വ്യത്യസ്തമായ റോളിലാണ് സിനിമയിലുള്ളത്. ഏറെ അഭിനയ സാധ്യതയുള്ള വേഷങ്ങളാണ് ഇരുവർക്കുമുള്ളതെന്നാണ് ട്രെയിലറിൽ നിന്ന് അറിയാനാകുന്നത്. ചിത്രത്തിൽ ഏറെ ശക്തമായ ഒരു വേഷത്തിൽ അപര്‍ണ ബാലമുരളിയുമുണ്ട്. ബോളിവുഡ് സംവിധായകനും നടനുമായ ഗിരീഷ് കുൽക്കർണി പോലീസ് ഓഫീസറുടെ വേഷത്തിൽ ചിത്രത്തിലുണ്ട്. സിനിമ റിലീസിന് തയ്യാറെടുക്കുമ്പോൾ വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് വിനീത് ശ്രീനിവാസൻ.
തനിക്ക് 2023ൽ ഏറെ പ്രതീക്ഷയുള്ള സിനിമയാണ് തങ്കം എന്നാണ് വിനീത് പറയുന്നത്. സിങ്സ് സൗണ്ടിൽ ഞാൻ വർക്ക് ചെയ്യുന്നത് ആദ്യമായാണ്. ഞാൻ സംവിധാനം ചെയ്യുന്ന സിനിമകളിൽ സിങ് സൗണ്ട് ഉപയോഗിക്കാറില്ല. ഡബ്ബിങ് ഡയലോഗിൽ ഇംപ്രവൈസേഷൻ കൊണ്ടുവരുന്നയാളാണ് ഞാൻ. സിങ് സൗണ്ടിൽ ഷൂട്ട് ചെയ്യുമ്പോൾ ആക്ഷൻ പറഞ്ഞാൽ പിന്നെ ആരും മിണ്ടില്ല. എല്ലാവരും സെറ്റിൽ ഡിസിപ്ലിനോടെ ഇരിക്കും. ബിജു ചേട്ടനൊപ്പം കുഞ്ഞിരാമായണത്തിലൊക്കെ വർക്ക് ചെയ്തിട്ടുണ്ട്. ബിജു ചേട്ടൻ ഫ്രീ ടൈമിൽ പാർട്ടി മൂഡാണ്. കണ്ടില്ലെങ്കിൽ കാരവാനിലേക്ക് എന്നെ വിളിപ്പിക്കും. 2023ൽ എനിക്ക് ഏറെ പ്രതീക്ഷയുള്ള സിനിമയാണ് തങ്കം. അഭിനയം മാത്രമല്ല സംവിധാനവും എനിക്ക് ചെയ്യണം. ഒരു സബജക്ട് മനസിലുണ്ട്. അത് ഈ വർഷം എഴുതണം. അച്ഛൻ അഭിനയിക്കുന്നത് കാണാനാണ് ഞാൻ കാത്തിരിക്കുന്നത്. കുറുക്കൻ ഞങ്ങൾ ഇപ്പോൾ ഒരുമിച്ച് ചെയ്തു. ജോലി ചെയ്യുമ്പോഴാണ് അച്ഛന് ഏറ്റവും സന്തോഷം എന്നാണ് എനിക്ക് മനസിലായിട്ടുള്ളത്. കുറുക്കൻ ഷൂട്ടിങ് സമയത്ത് ഞാൻ അച്ഛനൊപ്പം വീട്ടിൽ നിന്നിരുന്നു കുറെനാൾ. ഹെഡ് ഫോൺ ഫുൾ ടൈം എന്റെ കൂടെ ഉണ്ടാകും.അതില്ലാതെ പറ്റില്ല. എന്നേക്കാൾ യാത്ര ചെയ്യാൻ ഇഷ്ടം ദിവ്യയ്ക്കാണ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ ‘ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയുടെ പേരുമാറ്റുന്നതുമായി ബന്ധപ്പെട്ട്...
സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജെഎസ്കെ’. ചിത്രത്തിന്റെ പ്രദർശനാനുമതിയുമായി ബന്ധപ്പെട്ട വിവാദമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് ‘ജെഎസ്കെ- ജാനകി/സ്റ്റേറ്റ് ഓഫ് കേരള’. പ്രവീൺ നാരായണൻ ആണ് ചിത്രത്തിന്റെ സംവിധാനം. സിനിമയിലെ കഥാപാത്രമായ ‘ജാനകി’...
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ഏ.ആർ.ബിനുൻരാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിലെ ഇടനെഞ്ചില മോഹം എന്നു തുടങ്ങുന്ന...
1957-58 കാലത്തെ കേരളത്തിലെ മലയോര മേഘലയിലെ കുടിയേറ്റ കർഷകരുടെ ജീവിതം പശ്ചാത്തലമാക്കി അവതരിപ്പിക്കുന്ന ചിത്രമാണ് പള്ളിച്ചട്ടമ്പി. വലിയ വിജയങ്ങൾ നേടിയ ക്വീൻ,...