Connect with us

മോഹൻലാലിനെ ഒരു തമ്പ്രാനും വളർത്തിയതല്ല; അടൂരിനെതിരെ ശാന്തി വിള ദിനേശ്

Movies

മോഹൻലാലിനെ ഒരു തമ്പ്രാനും വളർത്തിയതല്ല; അടൂരിനെതിരെ ശാന്തി വിള ദിനേശ്

മോഹൻലാലിനെ ഒരു തമ്പ്രാനും വളർത്തിയതല്ല; അടൂരിനെതിരെ ശാന്തി വിള ദിനേശ്

മലയാളത്തിലെ അതുല്യ നടനാണ് മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ ഡേറ്റ് കിട്ടനായി പ്രമുഖ സംവിധായകരും നിര്‍മ്മാതാക്കളുമെല്ലാം ക്യൂ നില്‍ക്കുമ്പോള്‍ മോഹന്‍ലാലിനെ വെച്ച് സിനിമ ചെയ്യില്ലെന്നും,മോഹൻലാൽ ​നല്ല റൗഡി ഇമേജ് ഉള്ള ആളാണെന്ന അടൂർ ​ഗോപാലകൃഷ്ണന്റെ പ്രസ്താവന അടുത്തിടെ വിവാദമായിരുന്നു. അടൂരിന്റെ പ്രസ്താവനയ്ക്കെതിരെ വ്യാപക വിമർശനവും ഉയർന്നു. ഇപ്പോഴിതാ അടൂരിനെതിരെ രൂക്ഷമായ ഭാഷയിൽ രം​ഗത്ത് വന്നിരിക്കുകയാണ് ശാന്തി വിള ദിനേശ്. പ്രായക്കൂടുതൽ മൂലം വിവരക്കേട് വരുമോ എന്നാണ് ശാന്തിവിളയുടെ ചോദ്യം.

ആയിരം പൂർണ ചന്ദ്രൻമാരെ ഒക്കെ കാണുന്ന പ്രായം ആണല്ലോ. അങ്ങനെ ആയപ്പോൾ ഞാനെന്ത് പറയണം, പറഞ്ഞ് കൂടാ, എന്റെ പൊസിഷൻ എന്താണ്. എന്നെ മലയാളി എങ്ങനെ വിലയിരുത്തും. എന്നൊന്നും ബോധവാനല്ല. എന്തും പറയുന്ന അവസ്ഥയിലേക്ക് അടൂർ ​ഗോപാലകൃഷ്ണൻ തരം താണു’

വെറുതെ ഒരു വിവാ​ദം ഉണ്ടാക്കാൻ അടൂർ ​ഗോപാല കൃഷ്ണൻ കമന്റടിച്ചു. വെറുതെ മോഹൻലാലിനെ ഇട്ട് ഒന്ന് ഞോണ്ടാൻ ആണ് അടൂർ ​ഗോപാലകൃഷ്ണൻ സാർ ഇറങ്ങിയിരിക്കുന്നത്. മോഹൻലാലിനെ വെച്ച് ഞാനൊരു സിനിമ ചെയ്തിട്ടില്ല., ചെയ്യില്ല എന്ന്’
‘അദ്ദേഹം ചെയ്തത് 15 ഓ 16 ഓ പടമാണ്. അതിനിടയിൽ മോഹൻലാലിനെ വെച്ച് സിനിമ ചെയ്തില്ലെങ്കിൽ മോഹൻലാലിന്റെ റേഷൻ കാർഡും കട്ട് ആവും ആധാറും പോവും’.

നല്ലവനായ ​ഗുണ്ട എന്നാണ് പറയുന്നത്. ഞാൻ ആ ഇന്റർവ്യൂ കണ്ടപ്പോൾ ആലോചിച്ചത് ഈ മനുഷ്യന് എന്ത് പറ്റി എന്നാണ്. വയസ്സാവുമ്പോൾ ഓർമ്മപ്പിശക് വരാം. പക്ഷെ വിവരക്കേട് വരാമോ’

‘എത്ര ബഹുമാനത്തോടെ മലയാളികൾ കണ്ടിരുന്ന മനുഷ്യനാണ്. ഒരു ആവശ്യമില്ലാതെ മോഹൻലാലിനെ ​ഗുണ്ട എന്ന് വിളിക്കുന്നു. അമ്പലക്കുരങ്ങാൻമാരെയും ചന്തക്കുരങ്ങൻമാരെയും പോലെ പരസ്പരം പോരടിക്കുന്നവരാണ് ആർട്ട് സിനിമാക്കാർ’

‘എനിക്കിഷ്ടപ്പെട്ട ഒരു സിനിമ പോലും ഉണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞെന്ന് മേജർ രവി പറഞ്ഞിട്ടുണ്ട്. വേണ്ട സാർ ഞങ്ങൾ ജീവിച്ച് പോവട്ടെ. നിങ്ങളെ ചാരുകസേരയും വെറ്റില ചെല്ലവും വെച്ച് സായിപ്പൻമാരെ പറ്റിച്ച് ജീവിച്ചോളൂ. ഞങ്ങൾ പാവം’.അടൂരിന്റെ പടത്തിൽ മോന്ത കാണിച്ചാൽ സർവഞ്ജ പീഠം കയറിയെന്ന് കരുതുന്ന കുറേ എണ്ണം തിരുവനന്തപുരത്തുണ്ട്. ഇവർ വിചാരിക്കുന്നത് അടൂരിന്റെ പടത്തിൽ എത്തി നോക്കുന്ന ക്ലോസ് അപ്പ് കിട്ടിയാൽ പിന്നെ ഓസ്കാർ‌ കിട്ടിയെന്നാണ്’

‘അതിന് പറയുന്ന ന്യായം അടൂരിന്റെ സിനിമയിൽ മുഖം കാട്ടിയാൽ ലോകത്തെ എല്ലാം ഫെസ്റ്റിവലുകളിലും ആ സിനിമ പോവും അതോടെ നമ്മൾ പ്രശസ്തരാവും എന്നാണ്’.’തിരുവനന്തപുരത്തുള്ള പാക്കരൻ അടൂരിന്റെ പടത്തിൽ എത്തി നോക്കി കാൻ ഫിലിം ഫെസ്റ്റിവലിൽ കാണിച്ചാൽ ആർക്കറിയാം ഇത് പാക്കരൻ ആണെന്ന്, മണ്ടൻമാരല്ലേ. പത്ത് പൈസ കൊടുക്കുകയും ഇല്ല’.’പിന്നെയും ഒഴിച്ച് നിർത്തിയാൽ അടൂർ സാർ ആനുകാലികമായ ഏതെങ്കിലും ഒരു സിനിമ എടുത്തിട്ടുണ്ടോ എന്ന് നിങ്ങൾ ചിന്തിക്കണം’

‘സ്വാതന്ത്ര്യ സമരത്തിന് മുമ്പും നായർമാരുടെ തകർച്ച തുടങ്ങുന്നതിന് മുമ്പുള്ള സിനിമകളേ അദ്ദേഹം ചെയ്യൂ. മണ്ടനോ, കുഴിമടിയനോ പാർ‌ട്ടി വിരുദ്ധനോ ആയ സബ്ജക്ടുകൾ അല്ലാതെ എന്തെങ്കിലും ആനുകാലിക വിഷയം അദ്ദേഹം ഒരു സിനിമയ്ക്കും ഉപയോ​ഗിക്കുകയേ ഇല്ല’

മോഹൻലാലിനെ അടൂരടക്കം ഒരു സിനിമാ തമ്പ്രാക്കൻമാരും വളർത്തിയതല്ല. ഒരാളുടെയും പരി​ഗണനയും പരിലാളനയും കിട്ടാതെ ആണ് മോഹൻലാൽ എന്ന നടൻ‌ പതിയെ കോമഡിയും വില്ലനും ചെയ്ത് പിന്നെ ഉപനായകനായും നായകനായും മാറിയെങ്കിൽ അത് മോഹൻലാലിന്റെ കൈയിൽ അത്രയും കരുത്തുള്ളത് കൊണ്ടാണ്. മമ്മൂട്ടിക്ക് പോലും എംടിയുടെ പിൻബലം കിട്ടി,’ ശാന്തിവിള പറഞ്ഞു.

More in Movies

Trending

Recent

To Top