
Malayalam Breaking News
പ്രളയകേരളത്തിനായി യമഹാ RX 100 ബൈക്ക് ലേലത്തില്‍
പ്രളയകേരളത്തിനായി യമഹാ RX 100 ബൈക്ക് ലേലത്തില്‍
Published on

പ്രളയകേരളത്തിനായി യമഹാ ആര് എക്സ് 100 ബൈക്ക് ലേലത്തില്‍. സിനിമാരംഗത്ത് നിന്ന് മികച്ച പിന്തുണയാണ് കേരളത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. മലയാള താരങ്ങള്‍ക്ക് പുറമേ, സൂര്യ, കാര്‍ത്തി, കമല്ഹാസന്, വിജയ്, ഷാരൂഖ് ഖാന്, ഹൃത്വിക് റോഷന്, സുശാന്ത് സിംഗ് രജ്പുത്ത്, വിജയ് ദേവേരക്കൊണ്ട, സിദ്ധാര്‍ത്ഥ്, വിജയകാന്ത്, നയന്‍താര, രോഹിണി തുടങ്ങിയവരും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്.
ഇപ്പോഴിതാ പ്രളയകേരളത്തിന് കൈത്താങ്ങായി തെലുങ്കു ചിത്രം ആര് എക്സ് 100 ന്റെ അണിയറ പ്രവര്‍ത്തകരും രംഗത്തെത്തിയിരിക്കുകയാണ്. അജയ് ഭൂപതി ഒരുക്കിയ ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന യമഹാ ആര് എക്സ് 100 ബൈക്കാണ് ലേലത്തില്‍ വെച്ചിരിക്കുന്നത്.
ലേലത്തില്‍ വെച്ച് ലഭിക്കുന്ന മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് ചിത്രത്തിലെ നായകന് കാര്‍ത്തികേയ അറിയിച്ചിട്ടുണ്ട്. 50,000 രൂപ മുതലാണ് ലേലം ആരംഭിക്കുന്നത്.
ചിത്രം ബോക്സ് ഓഫീസില്‍ മികച്ച വിജയമാണ് നേടിയിരിക്കുന്നത്. ജൂലൈ 12 ന് റിലീസ് ചെയ്ത ഈ ചിത്രം പ്രാദേശിക ബോക്സ് ഓഫീസില്‍ നിന്നു മാത്രം 21 കോടിയോളം നേടി. 4.2 കോടിയായിരുന്നു ചിത്രത്തിന്റെ ആകെ മുതല്‍ മുടക്ക്. അശോക് റെഡ്ഡി, ഗുമ്മകൊണ്ട എന്നിവര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ പായല്‍ രജ്പുതാണ് നായിക.
RX 100 bike to be auctioned for Kerala flood
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...