Connect with us

വെള്ളവും വൈദ്യുതിയും ഇല്ലാതെ 24 മണിക്കൂര്‍; പ്രളയത്തില്‍പ്പെട്ട ആമിര്‍ ഖാനെ രക്ഷപ്പെടുത്തി

News

വെള്ളവും വൈദ്യുതിയും ഇല്ലാതെ 24 മണിക്കൂര്‍; പ്രളയത്തില്‍പ്പെട്ട ആമിര്‍ ഖാനെ രക്ഷപ്പെടുത്തി

വെള്ളവും വൈദ്യുതിയും ഇല്ലാതെ 24 മണിക്കൂര്‍; പ്രളയത്തില്‍പ്പെട്ട ആമിര്‍ ഖാനെ രക്ഷപ്പെടുത്തി

5 പതിറ്റാണ്ടിനിടെ പെയ്ത ഏറ്റവും വലിയ പേമാരിയില്‍ ചെന്നൈ നഗരം വന്‍ ജലാശയമായി മാറി. കാഞ്ചീപുരം, ചെങ്കല്‍പ്പെട്ട്, തിരുവള്ളൂര്‍ തുടങ്ങിയ സമീപ ജില്ലകളിലും ജനജീവിതം താറുമാറായി.വൈദ്യുതാഘാതമേറ്റ് രണ്ടു പേരും മരം വീണ് ഒരാളുമുള്‍പ്പെടെ 5 പേര്‍ മരിച്ചു. ആയിരത്തിലേറെ പേരെ ക്യാംപുകളിലേക്കു മാറ്റി. മിഷോങ് ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ പെയ്ത മഴയില്‍ രൂപപ്പെട്ട വെള്ളക്കെട്ടിനു പുറമേ, നദികള്‍ കരകവിയുകയും നഗരത്തിനു ചുറ്റുമുള്ള ജല സംഭരണികള്‍ തുറന്നുവിടുകയും ചെയ്തതോടെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി.

ഈ വേളയില്‍ പ്രളയത്തില്‍ കുടുങ്ങിയ ബോളിവുഡ് താരം ആമിര്‍ ഖാനെ രക്ഷപ്പെടുത്തി. നടന്‍ വിഷ്ണു വിശാലിന്റെ വീട്ടിലായിരുന്നു ആമിര്‍ ഖാന്‍ കഴിഞ്ഞത്. ഫയര്‍ ഫോഴ്‌സ് ബോട്ടില്‍ എത്തിയാണ് ആമിര്‍ ഖാനെ രക്ഷപ്പെടുത്തിയത്. അമ്മയുടെ ചികിത്സയ്ക്ക് വേണ്ടിയായിരുന്നു താരം ചെന്നൈയിലെത്തിയത്. വെള്ളവും വൈദ്യുതിയും ഇല്ലാതെ 24 മണിക്കൂറാണ് വിശാലിന്റെ വീട്ടില്‍ ആമിര്‍ ഖാന് കഴിയേണ്ടി വന്നത്.

പ്രളയത്തില്‍ വിഷ്ണു വിശാലിന്റെ വീട് നില്‍ക്കുന്ന സ്ഥലവും പൂര്‍ണമായും വെള്ളം കയറിയിരുന്നു. സമീപത്തെ നിരവധി വീടുകളിലും വെള്ളം കയറിയിരുന്നു. വിഷ്ണു വിശാലിനെയും ഇവിടങ്ങളിലുള്ളവരെയും രക്ഷാപ്രവര്‍ത്തകരെത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ആമിര്‍ ഖാന്‍ ബോട്ടില്‍ കയറുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. നേരത്തെ വീടിന് ചുറ്റും വെള്ളം പൊങ്ങിയ വിവരം വിശാല്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.

‘വെള്ളം വീടിനുള്ളിലേക്ക് കയറിത്തുടങ്ങി. കരപ്പക്കത്ത് ജലനിരപ്പും ഉയരുന്നുണ്ട്. സഹായത്തിനായി ഞാന്‍ ആളുകളെ വിളിച്ചിട്ടുണ്ട്. വൈദ്യുതിയോ വൈഫൈയോ ഇല്ല, ഫോണിന് സിഗ്‌നലും ലഭിക്കുന്നില്ല. ശരിക്കും ഒന്നുമില്ലാത്ത അവസ്ഥ.’ ‘വീടിന് ടെറസിന് മുകളില്‍ മാത്രമാണ് ഫോണിന് സിഗ്‌നല്‍ ലഭിക്കുന്നത്. ഞാന്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് സഹായം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചെന്നൈയിലുള്ള ആളുകളുടെ അവസ്ഥ എന്താണെന്ന് ചിന്തിച്ചു പോകുകയാണ്’ എന്നായിരുന്നു വിഷ്ണു വിശാല്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചത്.

More in News

Trending

Recent

To Top