Connect with us

കൂട്ടക്കരച്ചില്‍ കേട്ട് രക്ഷിക്കാന്‍ എത്തിയപ്പോള്‍ അറിഞ്ഞിരുന്നില്ല അക്കൂട്ടത്തില്‍ സലിം കുമാറും ഉണ്ടെന്ന്… ഒടുവില്‍ രക്ഷകനെ തേടി സലിം കുമാറും എത്തി…

Malayalam Breaking News

നടന്‍ സലിം കുമാറും പ്രളയദുരന്തത്തില്‍ വീട്ടില്‍ കുടുങ്ങിപ്പോയിരുന്നു. സലിം കുമാറിന്റെ അയല്‍വാസികളായ 32 കുടുംബങ്ങളാണ് താരത്തിന്റെ വീട്ടില്‍ അഭയം പ്രാപിച്ചത്. അദ്ദേഹത്തിന്റെ ലാഫിങ് വില്ലയുടെ രണ്ടാം നിലയിലാണ് എല്ലാവരും തങ്ങിയത്.

രണ്ടാം നിലയിലും വെള്ളമെത്തിയാല്‍ ചെറിയ ടെറസില്‍ കയറേണ്ടി വരുമായിരുന്നു. പ്രായമായവരും കൂട്ടത്തില്‍ ഉള്ളതിനാല്‍ അവരെ മുകളില്‍ കയറ്റാന്‍ ബുദ്ധിമുട്ടായിരു്ന്നു. അവിടെ നിന്നും കൂട്ടക്കരച്ചില്‍ കേട്ടാണ് അതുവഴി പോയ സുനിലും സംഘവും ഇരുനില വീട് ശ്രദ്ധിക്കുന്നത്. വീട്ടിനുള്ളില്‍ കയറി കുടുങ്ങിക്കിടന്നവരെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോഴാണ് സലിം കുമാറിന്റെ വീടാണെന്ന് മനസ്സിലാക്കിയത്.

ഉടന്‍ തന്നെ തോളില്‍ കയറ്റി അവിടെയുണ്ടായിരുന്ന എല്ലാവരെയും ബോട്ടില്‍ കയറ്റി രക്ഷപ്പെടുത്തുകയായിരുന്നു സുനിലും കൂട്ടരും. മാലിപ്പുറം സ്വദേശി കൈതവളപ്പില്‍ സുനിലിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. സലിംകുമാറും കുടുംബവും അയല്‍ക്കാരും ഉള്‍പ്പെടെ 32 പേരെയാണ് സുനിലും കൂട്ടരും സലിംകുമാറിന്റെ വീട്ടില്‍നിന്നും രണ്ടു ഫൈബര്‍ വള്ളങ്ങളിലായി രക്ഷപ്പെടുത്തിയത്. വെള്ളം ക്രമാതീതമായി ഉയരുന്നതു കണ്ട് അഭയം തേടി സലിംകുമാറിന്റെ വീട്ടിലേക്ക് അയല്‍ക്കാര്‍ എത്തുകയായിരുന്നു.

എസ്. ശര്‍മ എംഎല്‍എ ആവശ്യപ്പെട്ടതനുസരിച്ചാണു മാലിപ്പുറം മല്‍സ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘം പ്രസിഡന്റായ സുനില്‍ രണ്ടു ഫൈബര്‍ ബോട്ടുകളുമായി പറവൂരില്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്. കോസ്റ്റ് ഗാര്‍ഡിലെ താല്‍ക്കാലിക ജീവനക്കാരായ പുളിക്കല്‍ രാജീവ്, കളത്തില്‍ സുരേഷ്, മേപ്പറമ്പില്‍ മഹേന്ദ്രന്‍, പോണത്ത് പ്രസാദ്, സുഹൃത്ത് അഴീക്കകടവില്‍ സന്ദീപ് എന്നിവരെ കൂട്ടിയായിരുന്നു സുനില്‍ രക്ഷാപ്രവര്‍ത്തനത്തിറങ്ങിയത്. ചിറ്റാറ്റുകര കേന്ദ്രീകരിച്ചു നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ കുഞ്ഞുങ്ങളെ ഉള്‍പ്പെടെ സുനിലും സംഘവും 700 പേരെയാണ് രക്ഷപ്പെടുത്തിയത്.

ഒടുവില്‍ രക്ഷകനെത്തേടി സലിംകുമാറും എത്തി. നന്ദി പറയുന്നില്ല. മരണം വരെയും ഹൃദയത്തില്‍ സൂക്ഷിക്കും… എന്നായിരുന്നു സുനിലിനെ കെട്ടിപ്പിടിച്ച് സലിംകുമാര്‍ പറഞ്ഞത്.

Salim Kumar meets Kerala flood rescue team

More in Malayalam Breaking News

Trending

Recent

To Top