
News
ആഘോഷം അതിരു കടന്നു; സ്ക്രീനിന് തീയിട്ട് ബാലകൃഷ്ണ ആരാധകര്‍
ആഘോഷം അതിരു കടന്നു; സ്ക്രീനിന് തീയിട്ട് ബാലകൃഷ്ണ ആരാധകര്‍
Published on

സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങളുടെ റിലീസ് ദിനം ആരാധകര്‍ ആഘോഷ പൂര്‍വമാണ് വരവേല്‍ക്കാറുള്ളത്. എന്നാല്‍ ആരാധകരുടെ ഈ ആഘോഷങ്ങള്‍ പലപ്പോഴും അതിരുകടക്കാറുമുണ്ട്. അത്തരത്തില്‍ തിയേറ്ററിന് തകരാര്‍ സംഭവിക്കും വിധമുള്ള ഒരു ആഘോഷത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്.
നന്ദമൂരി ബാലകൃഷ്ണ നായകനാകുന്ന പുതിയ ചിത്രം ‘വീര സിംഹ റെഡ്ഡി’യുടെ പ്രദര്‍ശനത്തിനിടയില്‍ ആരാധകര്‍ സ്ക്രീനിന് തീയിട്ടു. വിശാഖപട്ടണത്തിന് അടുത്തുള്ള സബ്ബാവാരം എന്ന സ്ഥലത്തെ തിയേറ്ററിലാണ് സംഭവം നടന്നത്.
സ്ക്രീനിന് തീ പടരുന്നതും ഇതിനെത്തുടര്‍ന്ന് തിയേറ്ററില്‍ ഉണ്ടായിരുന്നവരെ വേഗം ഒഴിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. അതേസമയം വീര സിംഹ റെഡ്ഡിക്ക് മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. ഗോപിചന്ദ് മാലിനേനി സംവിധാനം ചെയ്ത ചിത്രം ‘പുഷ്പ’ നിര്‍മ്മതാക്കളായ മൈത്രി മൂവി മേക്കേഴ്സാണ് നിര്‍മ്മിച്ചത്.
ശ്രുതി ഹാസന് നായികയായി അഭിനയിക്കുന്ന ചിത്രത്തില്‍ ദുനിയ വിജയ്, വരലക്ഷ്മി ശരത്കുമാര് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളി താരം ഹണി റോസും സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്....
ലഹരി ഉപയോഗിച്ച് സെറ്റിൽ എത്തിയ പ്രമുഖ നടനിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടി വിൻസി അലോഷ്യസ് പറഞ്ഞത് വലിയ വാർത്തയായിരുന്നു....
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
പൂർണ്ണമായും മെഡിക്കൽ ഫാമിലി ജോണറിൽ നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്യുന്ന ആസാദി എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു....