Connect with us

പ്രാവിനെ കൊന്നു; സംവിധായകന്‍ മൈക്കല്‍ ബേയ്‌ക്കെതിരെ കേസെടുത്തെന്ന് റിപ്പോര്‍ട്ടുകള്‍

News

പ്രാവിനെ കൊന്നു; സംവിധായകന്‍ മൈക്കല്‍ ബേയ്‌ക്കെതിരെ കേസെടുത്തെന്ന് റിപ്പോര്‍ട്ടുകള്‍

പ്രാവിനെ കൊന്നു; സംവിധായകന്‍ മൈക്കല്‍ ബേയ്‌ക്കെതിരെ കേസെടുത്തെന്ന് റിപ്പോര്‍ട്ടുകള്‍

സംവിധായകന്‍ മൈക്കല്‍ ബേയ്‌ക്കെതിരെ പ്രാവിനെ കൊന്നതിന് കേസെടുത്തതായി റിപ്പോര്‍ട്ടുകള്‍. നെറ്റ്ഫ്‌ളിക്‌സിന് വേണ്ടി നിര്‍മിച്ച ‘സിക്‌സ് അണ്ടര്‍ഗ്രൗണ്ടി’ന്റെ ചിത്രീകരണത്തിനിടെ 2019ലായിരുന്നു സംഭവം. ഒരു അജ്ഞാത വ്യക്തി സിക്‌സ് അണ്ടര്‍ഗ്രൗണ്ടിന്റെ സെറ്റില്‍ നിന്ന് ഫോട്ടോ എടുത്ത് ഇറ്റാലിയന്‍ അധികാരികള്‍ക്ക് അയച്ചതോടെയാണ് വിവരം പുറത്തുവന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

എന്നാല്‍ സംഭവത്തില്‍ താന്‍ നിരപരാധിയാണെന്നാണ് ബേയുടെ വാദം. ‘ഞാന്‍ ഒരു മൃഗസ്‌നേഹിയാണ്. ചിത്രീകരണത്തിനിടയില്‍ ഒരിക്കല്‍ പോലും മൃഗങ്ങള്‍ക്ക് പരിക്കേറ്റിട്ടില്ല.’ എന്നും ബേ പറഞ്ഞു. ചിത്രം തെറ്റാണെന്നുള്ളതിന് തെളിവുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2022ല്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ മൂന്ന് ശ്രമങ്ങള്‍ ബേയുടെ ഭാഗത്തു നിന്നും ഉണ്ടായെങ്കിലും പരിഹരിക്കാനായില്ല.

ഇറ്റലിയില്‍ പ്രാവുകളെ സംരക്ഷിത ഇനമായാണ് കണക്കാക്കുന്നത്. പക്ഷികളെ ഉപദ്രവിക്കുന്നതോ കൊല്ലുന്നതോ പിടിക്കുന്നതോ നിയമവിരുദ്ധമാക്കുന്ന ഒരു നിയമവും യൂറോപ്യന്‍ യൂണിയനിലുണ്ട്. 2018 ലാണ് സിക്‌സ് അണ്ടര്‍ഗ്രൗണ്ടിന്റെ ചിത്രീകരണം ആരംഭിച്ചത്. റോം, ഫ്‌ലോറന്‍സ്, സിയന്ന, ടാരന്റോ എന്നിവിടങ്ങളായിരുന്നു പ്രധാനലൊക്കേഷനുകള്‍.

റയാന്‍ റെയ്‌നോള്‍ഡ്‌സായിരുന്നു നായകന്‍. ഒരു കോടീശ്വരന്റെ വേഷത്തിലാണ് അദ്ദേഹം ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിലെത്തിയത്. മെലാനി ലോറന്റ്, കോറി ഹോക്കിന്‍സ്, മാനുവല്‍ ഗാര്‍സിയറുള്‍ഫോ, ഡേവ് ഫ്രാങ്കോ, അഡ്രിയ അര്‍ജോന, ബെന്‍ ഹാര്‍ഡി, ലിയോര്‍ റാസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

More in News

Trending

Recent

To Top