
News
അമ്മയ്ക്ക് ജിഎസ്ടി കുടിശ്ശിക അടയ്ക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചിട്ടില്ല; വിശദീകരണവുമായി ഇടവേള ബാബു
അമ്മയ്ക്ക് ജിഎസ്ടി കുടിശ്ശിക അടയ്ക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചിട്ടില്ല; വിശദീകരണവുമായി ഇടവേള ബാബു

കഴിഞ്ഞ ദിവസമായിരുന്നു ജിഎസ്ടി കുടിശ്ശിക അടയ്ക്കണമെന്നാവശ്യപ്പെട്ട് മലയാള താര സംഘടനയായ അമ്മയ്ക്ക് നോട്ടീസ് ലഭിച്ചുവെന്നുള്ള വാര്‍ത്തകള്‍ പുറത്തെത്തിയിരുന്നത്. എന്നാല്‍ ഇങ്ങനൊരു നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് അറിയിച്ചിരിക്കുകയാണ് താരസംഘടന അമ്മ. ജിഎസ്ടി രജിസ്ട്രേഷനുമായി ബന്ധപ്പെട്ട വിശദീകരണങ്ങളാണ് ചോദിച്ചതെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.
കഴിഞ്ഞ വര്‍ഷമാണ് അമ്മ ജിഎസ്ടി രജിസ്ട്രേഷന് നേടിയത്. ജിഎസ്ടി നിലവില്‍ വന്ന 1987 മുതല്‍ സ്റ്റേറ്റ്മെന്റ് സമര്‍പ്പിക്കുന്നതായി അറിയിച്ചിട്ടുണ്ട്. പുതിയ അംഗങ്ങളെ ചേര്‍ക്കുമ്പോള്‍ ലഭിക്കുന്ന വരുമാനത്തിന്റെ ജിഎസ്ടി അടയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ വിശദീകരണം അവരെ തൃപ്തിപ്പെടുത്തുമെന്നുതന്നെയാണ് വിശ്വസിക്കുന്നത്.
ജിഎസ്ടി അടച്ചേ മതിയാകൂ എന്ന നിലപാടില്‍ അവര്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ ഞങ്ങള്‍ കോടതില്‍ പോകും. പണ്ട് സര്‍വ്വീസ് ടാക്സുമായി ബന്ധപ്പെട്ട ഞങ്ങള്‍ കോടതി കയറിയിട്ടുണ്ട്. അന്ന് അനുകൂലമായ വിധിയാണ് കോടതിയില്‍നിന്ന് ഞങ്ങള്‍ക്ക് ലഭിച്ചത്. ഇതാണ് യഥാര്‍ത്ഥത്തില്‍ നടന്നത്.
മറ്റുള്ളതെല്ലാം മാധ്യമസൃഷ്ടികളാണ് എന്നും അദ്ദേഹം പറഞ്ഞു. ടിവി ചാനലുകളുമായി ഒന്നിച്ച് അമ്മ സംഘടിപ്പിക്കുന്ന താരനിശകളിലെ വരുമാനത്തിന്റെ ജിഎസ്ടി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ജിഎസ്ടി വകുപ്പ് നോട്ടീസ് നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഇക്കാര്യം സ്ഥിരീകരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
പ്രശസ്ത കന്നഡ സിനമ- ടെലിവിഷൻ താരം രാകേഷ് പൂജാരി(34) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചതെന്നാണ് വിവരം. ഉടുപ്പിയിൽ സുഹൃത്തിന്റെ വിവാഹാഘോഷത്തിൽ...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടന് ധ്യാൻ ശ്രീനിവാസൻ. ഇപ്പോഴിതാ കുറച്ച് നാളുകൾക്ക് മുമ്പ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പരാമർശം തന്നെ കുറിച്ചാണെന്ന്...
കഴിഞ്ഞ ദിവസമായിരുന്നു മാതൃദിനം. നിരവധി താരങ്ങളാണ് തങ്ങളുടെ അമ്മമാർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരുന്നത്. ഈ വേളയിൽ നടി കാവ്യ മാധവന്റെ ഫാൻ...
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്....
സംവിധായകൻ പ്രിയദർശൻ തിരക്കഥ എഴുതി ആലപ്പി അഷറഫ് സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ ചിത്രമാണ് നിന്നിഷ്ടം എന്നിഷ്ടം. മോഹൻലാൽ നായകനായി എത്തിയ...