Connect with us

അമ്മയിപ്പോൾ നാഥനില്ലാക്കളരിയായെന്ന് നിർമാതാക്കളുടെ സംഘടന; മേലിൽ ഇത്തരം പ്രസ്താവനകൾ ഉണ്ടാകരുത്, മാപ്പ് പറയണമെന്ന് അമ്മ

Malayalam

അമ്മയിപ്പോൾ നാഥനില്ലാക്കളരിയായെന്ന് നിർമാതാക്കളുടെ സംഘടന; മേലിൽ ഇത്തരം പ്രസ്താവനകൾ ഉണ്ടാകരുത്, മാപ്പ് പറയണമെന്ന് അമ്മ

അമ്മയിപ്പോൾ നാഥനില്ലാക്കളരിയായെന്ന് നിർമാതാക്കളുടെ സംഘടന; മേലിൽ ഇത്തരം പ്രസ്താവനകൾ ഉണ്ടാകരുത്, മാപ്പ് പറയണമെന്ന് അമ്മ

‌അമ്മ സംഘടനയ്ക്ക് നാഥനില്ലെന്ന പരാമർശം തെറ്റായിപ്പോയെന്നും നിർമാതാക്കൾ ഖേദം പ്രകടിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നിർമാതാക്കളുടെ സംഘടനയ്ക്ക് കത്ത് അയച്ച് അമ്മ. അഭിനേതാക്കളുടെ വർധിച്ച പ്രതിഫലം മൂലം സിനിമ മേഖലയിലുണ്ടായ പ്രതിസന്ധി ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം നിർമാതാക്കളുടെ സംഘടന അമ്മ ഒഴികെയുള്ള മറ്റു സിനിമ സംഘടനകളുടെ യോ​ഗം വിളിച്ചിരുന്നു.

ഇതിനിടെയാണ് വിവാദപരാമർശം നടന്നത്. താരങ്ങളുടെ പ്രതിഫലം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി പല തവണ അമ്മ സംഘടനയ്ക്ക് കത്ത് അയച്ചെങ്കിലും സംഘടന പ്രതികരിച്ചില്ലെന്നും അതിപ്പോൾ നാഥനില്ലാക്കളരിയായെന്നുമായിരുന്നു യോ​ഗത്തിൽ പറഞ്ഞത്. ഇത് ചർച്ചയായതോടെയാണ് അമ്മ സംഘടന പ്രതിഷേധ കത്ത് അയക്കാൻ തീരുമാനിച്ചത്.

അമ്മ സംഘടന ഇപ്പോൾ തിരിച്ചുവരവിൻ്റെ പാതയിലാണെന്നും സംഘടനയെ നാഥനില്ലാ കളരിയെന്ന് വിശേഷിപ്പിച്ചതിൽ പ്രതിഷേധിക്കുന്നുവെന്നും ഇതിൽ ഖേദം പ്രകടിപ്പിക്കണമെന്നും ഉടൻ മറുപടി നൽകിയില്ലെങ്കിൽ മറ്റ് തുടർനടപടികളിലേയ്ക്ക് കടക്കുമെന്നുമാണ് അമ്മ അയച്ച കത്തിൽ പറയുന്നത്.

കത്തിന്റെ പൂർണ്ണരൂപം ഇങ്ങനെ;

ഒരു മുഖവുരയുടെ ആവശ്യമില്ലാതെ നേരിട്ട് വിഷയത്തിലേക്ക് കടക്കാമെന്ന് കരുതുന്നു. കഴിഞ്ഞ ദിവസം താങ്കൾ നേതൃത്വം കൊടുക്കുന്ന മലയാള സിനിമാ നിർമ്മാതാക്കൾ നടത്തിയ ഒരു വാർത്ത സമ്മേളനം ഞങ്ങളുടെ ശ്രദ്ധയിൽപ്പെടുകയുണ്ടായി. അതിൽ താങ്കളുടെ സംഘടന മുന്നോട്ടുവെച്ച വിഷയങ്ങൾ അല്ല ഈ എഴുത്തിനു നിദാനം, മറിച്ച് താങ്കളുടെ സംഘടനയിലുള്ളവരിൽ ചിലർ പ്രസ്തുത വാർത്ത സമ്മേളനത്തിൽ നടത്തിയ ചില പരാമർശങ്ങൾ ഞങ്ങളുടെ സംഘടനയിലെ അംഗങ്ങൾക്ക് വിഷമം ഉണ്ടാക്കുന്ന തരത്തിലായിരുന്നു എന്ന പറയട്ടെ.

അഞ്ഞൂറിലധികം അംഗങ്ങളുള്ള, നല്ല രീതിയിൽ നടന്നു വരുന്ന മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനായ ‘‘അമ്മ”യെ വളരെ മോശമായ രീതിയിൽ പരാമർശിച്ചതിൽ ഞങ്ങൾക്കുള്ള പ്രതിഷേധം അറിയിക്കട്ടെ. ധാർമ്മികമായ ചില തീരുമാനങ്ങളെ മുൻനിർത്തി നിലവിലുണ്ടായിരുന്ന ഭരണ സിമിതി പിരിച്ച് വിട്ട് അതേ ഭരണസിമിതി തന്നെ ഒരു അഡ്‌ഹോക്ക് കമ്മിറ്റിയായി അടുത്ത ജനറൽ ബോഡി മീറ്റിങ് വരെ പ്രവർത്തിക്കുക എന്നത് സംഘടനാ പ്രവർത്തന പരിചയം ഉള്ളവരോട് പ്രത്യേകം മനസ്സിലാക്കിത്തരേണ്ട ആവശ്യമില്ലല്ലോ.

മുൻപൊന്നുമില്ലാത്തവിധം പ്രസ്തുത അഡ്‌ഹോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വളരെ മികച്ച പ്രവർത്തനമാണ് “‘അമ്മ” സംഘടന കഴിഞ്ഞ മാസങ്ങളിൽ കാഴ്ചവെച്ചത് എന്നത് സിനിമാ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അറിയാം.‘അമ്മ അംഗങ്ങളുടെ കുടുംബസംഗമവും റിപ്പബ്ലിക് ദിനത്തിൽ ആരംഭിച്ച സൗജന്യ വൈദ്യസഹായ പദ്ധതിയും സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റൊരു സംഘടനയ്ക്കും സങ്കൽപ്പിക്കാൻ പോലുമാകാത്തതാണ്.

ഇങ്ങനെ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്ന ഞങ്ങളുടെ സംഘടനയെ “നാഥനില്ലാ കളരി” എന്നെല്ലാം വിശേഷിപ്പിക്കാൻ തോന്നിയ അപക്വബുദ്ധിയെ ഞങ്ങൾ അപലപിക്കുന്നു. സംഘടനയുടെ നേതൃത്വത്തിലുള്ള ആൾ എന്ന നിലക്ക് മേലിൽ അത്തരം അനൗചിത്യപരമായ പ്രസ്താവനകൾ താങ്കളുടെ അംഗങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാവുകയില്ല എന്ന് ഉറപ്പുതരേണ്ടതും സംഘടനയുടെ പ്രസിഡന്റ് എന്ന നിലയിൽ താങ്കളുടെ ധാർമ്മികമായ ഉത്തരവാദിത്തമാണ് എന്ന് മാത്രം ഓർമ്മിപ്പിക്കട്ടെ.

More in Malayalam

Trending

Recent

To Top