Connect with us

2022 ന്റെ അവസാന മാസങ്ങളില്‍ താന്‍ ഡിപ്രഷനിന്റെ അവസ്ഥയിലാരുന്നു, വീട്ടിലേക്ക് പോകാനോ യാത്രകള്‍ ചെയ്യാനോ ഒന്നും തോന്നിയിരുന്നില്ല; തുറന്ന് പറഞ്ഞ് രഞ്ജിനി ഹരിദാസ്

News

2022 ന്റെ അവസാന മാസങ്ങളില്‍ താന്‍ ഡിപ്രഷനിന്റെ അവസ്ഥയിലാരുന്നു, വീട്ടിലേക്ക് പോകാനോ യാത്രകള്‍ ചെയ്യാനോ ഒന്നും തോന്നിയിരുന്നില്ല; തുറന്ന് പറഞ്ഞ് രഞ്ജിനി ഹരിദാസ്

2022 ന്റെ അവസാന മാസങ്ങളില്‍ താന്‍ ഡിപ്രഷനിന്റെ അവസ്ഥയിലാരുന്നു, വീട്ടിലേക്ക് പോകാനോ യാത്രകള്‍ ചെയ്യാനോ ഒന്നും തോന്നിയിരുന്നില്ല; തുറന്ന് പറഞ്ഞ് രഞ്ജിനി ഹരിദാസ്

തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലര്‍ന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും ആകര്‍ഷിക്കുന്നത് ആയിരുന്നു. വിവിധ റിയാലിറ്റി ഷോകളിലൂടെയും സിനിമകളിലൂടെയും ബിഗ്‌ബോസ് മലയാളം റിയാലിറ്റി ഷോയുടെ ആദ്യ സീസണിലൂടെയും രഞ്ജിനി പ്രേക്ഷകര്‍ക്ക മുന്നിലെത്തിയിരുന്നു. വ്യക്തമായ കാഴ്ചപാടുകളും അഭിപ്രായങ്ങളുമുള്ള താരം അത് ആരുടെ മുന്നിലും തുറന്ന് പറയാന്‍ മടി കാണിക്കാറില്ല. അത് വഴി നിരവധി വിമര്‍ശനങ്ങള്‍ക്കും രഞ്ജിനി പാത്രമായിരുന്നു.

വ്യക്തമായ കാഴ്ചപാടുകളും അഭിപ്രായങ്ങളുമുള്ള താരം അത് ആരുടെ മുന്നിലും തുറന്ന് പറയാന്‍ മടി കാണിക്കാറില്ല. അത് വഴി നിരവധി വിമര്‍ശനങ്ങള്‍ക്കും രഞ്ജിനി പാത്രമായിരുന്നു. സ്‌റ്റേജ് ഷോകളില്‍ അവതാരികയായി നിറഞ്ഞു നിന്നിരുന്ന താരം ഇടയ്ക്ക് വെച്ച് വലിയൊരു ഇടവേള എടുത്തിരുന്നു. എന്നാല്‍ പിന്നീട് താരം തിരിച്ചെത്തിയിരുന്നു. സ്വന്തമായി അഞ്ചു നായ്ക്കളെ വളര്‍ത്തുന്നതിനൊപ്പം മിണ്ടാപ്രാണികള്‍ക്കെതിരെയുള്ള ക്രൂരതകള്‍ക്ക് ശബ്ദം ഉയര്‍ത്തുക വരെ ചെയ്യാറുണ്ട് രഞ്ജിനി.

കഴിഞ്ഞ ദിവസമായിരുന്നു ഈ വര്‍ഷത്തെ ആദ്യ വീഡിയോ താരം പങ്കുവെച്ചത്. പുതുവര്‍ഷത്തിലെ തന്റെ പ്രതീക്ഷകളെ കുറിച്ചാണ് താരം പറയുന്നത്. കഴിഞ്ഞ വര്‍ഷം തനിക്ക് എങ്ങനെയുണ്ടായിരുന്നുവെന്നും താരം വീഡിയോയില്‍ പറയുന്നുണ്ട്. വലിയ പ്രശ്‌നങ്ങള്‍ ഒന്നുമില്ലായിരുന്നുവെങ്കിലും തനിക്ക് 2022 നല്ല ഒരു വര്‍ഷമായിരുന്നില്ലെന്ന് രഞ്ജിനി പറയുന്നു.

താന്‍ ഒന്നും ചെയ്തിട്ടുമില്ല, ഒന്നും നേടിയിട്ടുമില്ല. 2022 ന്റെ അവസാനമാസങ്ങളില്‍ താന്‍ ഡിപ്രഷനിന്റെ അവസ്ഥയിലാരുന്നുവെന്ന് താരം പറയുന്നു. തനിക്ക് വീട്ടിലേക്ക് പോകാനോ യാത്രകള്‍ ചെയ്യാനോ ഒന്നും തോന്നിയിരുന്നില്ല, ഒരു തരത്തിലുള്ള മടുപ്പായിരുന്നുവെന്നും ജീവിതത്തില്‍ എന്തോ പ്രശനം ഉള്ളതുപോലൊക്കെ തോന്നിയിരുന്നുവെന്നും എന്നാല്‍ തനിക്ക് എല്ലാവരെയും പോലെ 2023 നല്ല ഒരു വര്‍ഷമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും താരം പറയുന്നു.

2022 എനിക്ക് അത്ര നല്ല വര്‍ഷമായിരുന്നില്ല. ഗുമ്മിന് വേണ്ടി ഒന്നുമുണ്ടായിരുന്നില്ല. ആദ്യത്തെ ആറ് മാസം നല്ലതായിരുന്നു. പിന്നെ എന്തൊക്കയോ പോലെയായി. എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥ. ഒറ്റയ്ക്കിരിക്കാനൊക്കെയായിരുന്നു തോന്നിയിരുന്നത്. വീട്ടിലേയ്കക്് പോകാനോ യാത്രകള്‍ ചെയ്യാനോ തോന്നിയിരുന്നില്ല. ഒന്നും നേടിയില്ല, ഒന്നും ലഭിച്ചില്ല എന്നൊക്കെ തോന്നി.

ഡിപ്രഷനാണോ എന്ന് വരെ ചിന്തിച്ചു. ഇതില്‍ നിന്നെല്ലാം ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട്. ഇങ്ങനെയാണ് രഞ്ജിനിയുടെ വാക്കുകള്‍. ഇത്രയും എനര്‍ജറ്റിക്കായി രഞ്ജിനി ഇങ്ങനെ പറയണെമങ്കില്‍ വളരെ വലിയ കാര്യമായി എന്തൊക്കെയോ പറ്റിയിട്ടുണ്ട്. ഞങ്ങള്‍ പ്രാര്‍ത്ഥിക്കാം, രഞ്ജിനി പഴയതു പോലെ തിരിച്ചു വരണം എന്നെല്ലാമാണ് ആരാധകര്‍ രഞ്ജിനിയോട് പറയുന്നത്. രഞ്ജിനിയുടെ തിരിച്ചു വരവിനായി കാത്തിരിക്കുന്നുവെന്നും ആരാധകര്ഡ പറയുന്നുണ്ട്.

നാല്‍പ്പതുകാരിയായ രഞ്ജിനി ഹരിദാസ് 2000ത്തില്‍ മിസ് കേരളയായിരുന്നു. ചെറുപ്പത്തില്‍ തന്നെ അച്ഛനെ നഷ്ടമായ വ്യക്തിയാണ് രഞ്ജിനി. താരത്തിന് വെറും ഏഴ് വയസുള്ളപ്പോഴാണ് അച്ഛന്റെ മരണം. അനിയന് ഒരു വയസ് പോലും തികഞ്ഞിട്ടില്ലായിരുന്നു. പലപ്പോഴും അച്ഛന്റെ വിയോഗത്തെ കുറിച്ച് രഞ്ജിനി സംസാരിച്ചിട്ടുണ്ട്. ഒരിക്കല്‍ ജെബി ജംഗ്ഷനില്‍ അതിഥി ആയി എത്തിയപ്പോള്‍ അച്ഛനില്ലാത്ത കുറവ് താന്‍ അനുഭവിച്ചിട്ടുണ്ടെന്ന് രഞ്ജിനി മനസ് തുറന്നിരുന്നു.

‘എന്റെ അച്ഛന്‍ മരിച്ച ശേഷം ഞങ്ങളെ കുറേക്കാലം നോക്കിയത് അപ്പുപ്പനാണ്. എയര്‍ ഫോഴ്‌സില്‍ നിന്ന് റിട്ടയര്‍ ചെയ്തതാണ് അപ്പുപ്പന്‍.സ്വന്തമായി ഒരു സെക്യൂരിറ്റി സ്ഥാപനവും നടത്തുന്നുണ്ടായിരുന്നു. അതില്‍ നിന്നൊക്കെ ഉള്ള വരുമാനം വെച്ചാണ് അപ്പുപ്പന്‍ അമ്മയ്ക്ക് വീടെല്ലാം വെച്ച് കൊടുത്തത്. അപ്പൂപ്പന്റെ ഹാര്‍ഡ് വര്‍ക്കും വില്‍ പവറും ക്യാരക്ടറിന്റെയും ഒക്കെ റിഫഌനാണ് ഞങ്ങളുടെ ഈ ജെനെറേഷന് അനുഭവിച്ചത്. എന്നാല്‍ അതിനപ്പുറം ഉള്ള കംഫര്‍ട്ട് ലക്ഷ്വറി അതൊക്കെ എനിക്ക് ലഭിച്ചത് 2006 ന് ശേഷം എനിക്ക് ലഭിച്ച മീഡിയ എക്‌സ്‌പോഷര്‍ ആണ്.

അച്ഛനില്ലാത്ത വിഷമം എന്നെ ഒരുപാട് ബാധിച്ചിട്ടുണ്ട്. കുറെ നാള്‍ ഞാന്‍ അത് കാര്യമാക്കിയിട്ടില്ല. പക്ഷെ ഏറ്റവും വിഷമിപ്പിച്ചത് സ്‌കൂള്‍ സമയത്ത് ഒക്കെയാണ്. സ്‌കൂളില്‍ പരെന്റ്‌സ് മീറ്റിങിന് എന്റെ ഫ്രണ്ട്‌സിന്റെ പേരന്റ്‌സ് ഒക്കെ വരുമ്പോള്‍ എനിക്ക് അത് കുറച്ചു അണ്‍കംഫര്‍ട്ടബിള്‍ ആയിരുന്നു. ഒരു ഏഴ് വയസ് മുതല്‍ പതിനാല് വയസ് വരെ ഞാന്‍ ഇടയ്ക്കിടെ തല കറങ്ങി വീഴുമായിരുന്നു. എന്നെ ഒരു വിധത്തില്‍ ആ നഷ്ടം ബാധിക്കുന്നുണ്ടായിരുന്നു.

പിന്നെ വലുതായപ്പോള്‍ ഓരോരുത്തരുടെ അനുഭവങ്ങളില്‍ നിന്നൊക്കെ ഞാന്‍ ഓരോന്ന് മനസിലാക്കി. എനിക്ക് മരണം ഭയങ്കര പേടി ആയിരുന്നു. പിന്നീട് ജനനം ഉണ്ടെങ്കില്‍ മരണവും ഉണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അത് അംഗീകരിക്കാന്‍ ഞാന്‍ പഠിച്ചുവെന്നും രഞ്ജിനി പറഞ്ഞിരുന്നു.

More in News

Trending

Recent

To Top