
News
തനിക്ക് വലിയൊരു തെറ്റ് സംഭവിച്ചു, ആരാധകരോട് ക്ഷമ ചോദിച്ച് അമിതാഭ് ബച്ചന്
തനിക്ക് വലിയൊരു തെറ്റ് സംഭവിച്ചു, ആരാധകരോട് ക്ഷമ ചോദിച്ച് അമിതാഭ് ബച്ചന്

ആരാധകരോട് ക്ഷമ ചോദിച്ച് അമിതാഭ് ബച്ചന്. തനിക്ക് വലിയൊരു തെറ്റ് സംഭവിച്ചെന്നും അതിനാല്‍ ക്ഷമ ചോദിക്കുന്നു എന്നുമാണ് ബച്ചന് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. സംഭവിച്ച തെറ്റ് അറിഞ്ഞതോടെ ബച്ചന് നേരെ രസകരമായ ട്രോളുകളാണ് ഉയരുന്നത്. ട്വിറ്ററില്‍ സജീവമായ അമിതാഭ് ബച്ചന് തന്റെ എല്ലാ ട്വീറ്റുകളും നമ്പറിട്ടാണ് ട്വീറ്റ് ചെയ്യാറ്.
ഈ നമ്പറിടല്‍ കൃത്യമായി തുടരുകയും ചെയ്തിരുന്നു. എന്നാല്‍, പുതുവര്‍ഷത്തില്‍ ബച്ചന് അബദ്ധം സംഭവിച്ചു.നമ്പറിടലില്‍ തെറ്റുപറ്റി.
4514-ാമത്തെ (T 4514) ട്വീറ്റിന് ശേഷം നമ്പറിട്ടത് T 5424 എന്നായിരുന്നു.പിന്നീടുള്ള ഏതാനും ട്വീറ്റുകള്‍ ഈ തെറ്റിയ നമ്പറില്‍ തുടരുകയായിരുന്നു. ഇത് തിരിച്ചറിഞ്ഞ ശേഷമാണ് ബച്ചന് ആരാധകരോട് മാപ്പു പറഞ്ഞ് രംഗത്തെത്തിയത്. എന്നാല്‍ ഇത് ഇത്ര വലിയ തെറ്റാണോ എന്ന് ചോദിച്ചു കൊണ്ടാണ് ആരാധകര്‍ രംഗത്തെത്തുന്നത്.
”ഒരു ഭയങ്കര തെറ്റുപറ്റി. T 4514 മുതലുള്ള എന്റെ എല്ലാ ട്വീറ്റ് നമ്പറുകളും തെറ്റിയിട്ടുണ്ട്. അതിന് ശേഷമുള്ള നമ്പറെല്ലാം തെറ്റാണ്. T 5424, 5425, 5426, 4527, 5428, 5429, 5430 എല്ലാം തെറ്റാണ്. T 4515, 4516, 4517,4518,4519 4520,4521 എന്നിങ്ങനെയാണ് അതിന്റെ യഥാര്‍ഥ നമ്പര്‍. ക്ഷമ ചോദിക്കുന്നു” എന്നാണ് ബച്ചന് ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഇതിന് എന്തിനാണ് ക്ഷമ ചോദിക്കുന്നത് എന്നാണ് ബച്ചനോട് ആരാധകര്‍ ചോദിക്കുന്നത്. എന്നാല്‍ ബച്ചന് ട്രോളുകളാണ് ഉയരുന്നത്. അതേസമയം, ‘ഗണ്‍പത്’, ‘ഘൂമര്’, ‘ദ ഉമേഷ് ക്രോണിക്കിള്‍സ്’, ‘പ്രോജക്ട് കെ’, ‘ബട്ടര്‍ഫ്ളൈ’ എന്നീ സിനിമകളാണ് അമിതാഭ് ബച്ചന്റെതായി അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്.
അല്ലു അർജുനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം ദീപിക പദുക്കോണും പ്രധാന വേഷത്തിലത്തുന്നുവെന്ന് വിവരം....
സിനിമാ സെറ്റുകളിൽ നിരോധിത ല ഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ നിർമാതാക്കളുടെ സംഘടന. ഇതിന്റെ ഭാഗമായി ലഹരി ഉപയോഗിക്കില്ലെന്ന് അഭിനേതാക്കളിൽ നിന്ന് സത്യവാങ്മൂലം വാങ്ങും....
രാജ്യത്തെ നടുക്കിയ വിമാന ദുരന്തമായിരുന്നു കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അഹ്മദാബാദിൽ നടന്നത്. 270ഓളം പേരാണ് അന്തരിച്ചത്. വിമാനദുരന്തത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ട യാത്രക്കാരനാണ്...
പ്രശസ്ത മുതിർന്ന പാകിസ്താൻ നടിയായ അയേഷ ഖാൻ(76) അന്തരിച്ചു. കറാച്ചിയിലെ ഗുൽഷൻ ഇ- ഇഖ്ബാൽ ബ്ലോക് 7-ലാണ് നടിയുടെ മൃതദേഹം കണ്ടെത്തിയത്....
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. തന്റെ മക്കളുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന അച്ഛൻ കൂടിയാണ് ആമിർ ഖാൻ....