
Bollywood
ട്രെയിന്‍ ഫുട്ബോര്‍ഡിലൂടെയുള്ള യാത്ര അപകടകരമാണ്; സോനു സൂദിന് വിമര്‍ശനം
ട്രെയിന്‍ ഫുട്ബോര്‍ഡിലൂടെയുള്ള യാത്ര അപകടകരമാണ്; സോനു സൂദിന് വിമര്‍ശനം
Published on

നടന് സോനു സൂദിന് വിമര്‍ശനം. ട്രെയ്നില്‍ ഫുട്ബോര്ഡില് ഇരുന്ന് യാത്ര ചെയ്ത സംഭവത്തിലാണ് നടനെതിരെ വിമർശനം
ഇങ്ങനെ യാത്ര ചെയ്യുന്നത് അപകടം നിറഞ്ഞതായാണെന്ന് നോര്‍ത്തേണ്‍ റെയില്‍വേ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ ജനങ്ങള്‍ക്ക് മാതൃകയായ നടന് ഈ പ്രവൃത്തിയിലൂടെ രാജ്യത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നത് എന്നും റെയില്‍വെ ട്വിറ്ററില്‍ കുറിച്ചു.
”പ്രിയപ്പെട്ട സോനുസൂദ് നിങ്ങള്‍ രാജ്യത്തും ലോകത്തുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് മാതൃകയാണ്. ട്രെയിന്‍ ഫുട്ബോര്‍ഡിലൂടെയുള്ള യാത്ര അപകടകരമാണ്. ഇത്തരത്തിലുള്ള വീഡിയോ നിങ്ങളുടെ ആരാധകര്‍ക്ക് തെറ്റായ സന്ദേശം അയച്ചേക്കാം. ദയവായി ഇങ്ങനെ ചെയ്യരുത്.”
”സുഗമവും സുരക്ഷിതവുമായ യാത്ര ആസ്വദിക്കൂ”എന്നാണ് നോര്‍ത്തേണ്‍ റെയില്‍വെ ട്വീറ്റ് ചെയ്തു. ട്രയിന്‍ യാത്രയുടെ വീഡിയോ സോനു തന്നെയാണ് ഡിസംബര്‍ 13ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഇതിന് പിന്നാലെയാണ് നോര്‍ത്തേണ്‍ റയില്‍വെ ട്വീറ്റുമായി രംഗത്തെത്തിയത്.
മുംബൈ റെയില്‍വേ പൊലീസ് കമ്മീഷണറേറ്റും ഇത് അപകടകരമാണെന്നും യഥാര്‍ത്ഥ ജീവിതത്തില്‍ ഇങ്ങനെ ചെയ്യരുതെന്നും മുന്നറിയിപ്പ് നല്കി. ഫുട്ബോര്ഡില് യാത്ര ചെയ്യുന്നത് സിനിമകളില്‍ കാണാന്‍ രസമായിരിക്കും. എന്നാല്‍ ഇത് ജീവിതമാണ്. നമുക്ക് എല്ലാ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങളും പാലിക്കാം എന്നാണ് ജിആര്‍പി മുംബൈ ട്വീറ്റ് ചെയ്തത്.
പഹൽഹാം ആക്രമണത്തിന് തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് ബോളിവുഡ് താരങ്ങൾ. നടന്മാരായ അനുപം ഖേർ, റിതേഷ് ദേശ്മുഖ്, നിമ്രത് കൗർ,...
പ്രശസ്ത ബോളിവുഡ് നടൻ അജാസ് ഖാനെതിരെ ബ ലാത്സംഗ പരാതി. വിവാഹവാഗ്ദാനം നൽകിയും താൻ അവതരിപ്പിക്കുന്ന ‘ഹൗസ് അറസ്റ്റ്’ എന്ന ഷോയിൽ...
പഹൽഗാം ഭീ കരാക്രമണത്തിന് പിന്നാലെ പാക് നടൻ ഫവാദ് ഖാന്റേയും ഗായകൻ ആതിഫ് അസ്ലമിന്റേയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് കൂടി ഇന്ത്യയിൽ വിലക്ക്....
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് അനു അഗർവാൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഇപ്പോഴിതാ നടി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ...