Connect with us

കുനിഞ്ഞ് നിന്ന് ചെരുപ്പ് എടുക്കാന്‍ മടി, അടുത്ത് നിന്ന ചെറുപ്പക്കാരനെ കൊണ്ട് തന്റെ ചെരിപ്പ് എടുപ്പിച്ച് സോനം കപൂർ; സോഷ്യൽ മീഡിയയിൽ വിമർശനം

Bollywood

ബോളിവുഡ് നടി സോനം കപൂർ തന്റെ വിശേഷങ്ങളെല്ലാം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നത് പതിവാണ്.. നിലവില്‍ ലണ്ടനിലാണ് സോനം താമസിക്കുന്നത്.

സോനം കപൂറിന്റെ ഒരു വീഡിയോ അടുത്തിടെ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. യോഗ ക്ലാസ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ നടി കുനിഞ്ഞ് ചെരുപ്പ് എടുക്കാന്‍ മടിക്കുന്നതും ഒടുവില്‍ അടുത്ത് നിന്ന ചെറുപ്പക്കാരനെ കൊണ്ട് തന്റെ ചെരിപ്പ് എടുപ്പിക്കുന്നതുമാണ് വീഡിയോയില്‍.

വീഡിയോ വൈറലായതോടെ നടിക്കെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത് . സോനത്തിന് പണത്തിന്റെ അഹങ്കാരമാണെന്നാണ് പലരും കമന്റിലൂടെ കുറിച്ചത്. പണം ഉള്ളതുകൊണ്ടാണല്ലോ ഇങ്ങനെ ചെരുപ്പ് പോലും മറ്റൊരാളെ കൊണ്ട് എടുപ്പിക്കുന്നത് എന്ന തരത്തിലും വീഡിയോ കണ്ട പ്രേക്ഷകര്‍ പ്രതികരിച്ചു.

സോനം കപൂറിന്റേതായി ഒരിടവേളയ്ക്ക് ശേഷമെത്താനിരിക്കുന്ന ചിത്രമാണ് ‘ബ്ലൈന്‍ഡ്’. സോനം കപൂര്‍ നായിയാകുന്ന പുതിയ ചിത്രം ഒരു ക്രൈം ത്രില്ലറായിരിക്കും. ചിത്രം ഡയറക്ട് ഒടിടി റിലീസിന് തയ്യാറെടുക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ഷോം മഖിജയാണ് ‘ബ്ലൈന്‍ഡ്’ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ഇതേ പേരിലുള്ള കൊറിയന്‍ ത്രില്ലര്‍ സിനിമയാണ് സോനം കപൂര്‍ നായികയായി ബോളിവുഡില്‍ എത്തുന്നത്. ഗൈരിക് സര്‍ക്കാര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സീരിയല്‍ കില്ലറിനെ കുറിച്ച് അന്വേഷിക്കുന്ന ഒരു ബ്ലൈന്‍ഡ് പൊലീസ് ഓഫീസറുടെ കഥയാണ് ചിത്രം പറയുന്നത് എന്നാണ് റിപ്പോര്‍ട്ട്.

More in Bollywood

Trending