എന്റെ കരിയറിൽ വീഴ്ചകൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ എനിക്ക് ആ വീഴ്ചകളിൽ നിന്ന് കരകയറാൻ സാധിച്ചത് ഇങ്ങനെ ; വെളിപ്പെടുത്തി കുഞ്ചാക്കോ ബോബൻ
Published on

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില് ഒരാളാണ് കുഞ്ചാക്കോ ബോബൻ. അടുത്തിടെ മികച്ച കഥാപാത്രങ്ങളിലൂടെ വിസ്മയിപ്പിക്കുകയുമാണ് കുഞ്ചാക്കോ ബോബൻ. സാമൂഹ്യ മാധ്യമങ്ങളിലും കുഞ്ചാക്കോ ബോബൻ സജീവമായി ഇടപെടാറുണ്ട്.
റൊമാന്റിക് ഹീറോ ആയി തിളങ്ങി ഇത്രയും അധികം ബ്ലോക്ക്ബസ്റ്ററുകൾ സൃഷ്ടിച്ച മറ്റൊരു നടനും മലയാള സിനിമയിൽ ഉണ്ടാവില്ല. അത്രയേറെ സൂപ്പർ ഹിറ്റുകളാണ് ചാക്കോച്ചന്റെ പേരിലുള്ളത്. എന്നാൽ കരിയറിൽ പല ഉയർച്ച താഴ്ചകളിലൂടെയും കുഞ്ചാക്കോ ബോബൻ കടന്നുപോയിട്ടുണ്ട്. ഇന്നുള്ള മുൻനിര താരങ്ങളിൽ ആരും തന്നെ നേരിടാത്ത പ്രതിസന്ധി കരിയറിൽ താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്.
സിനിമയിൽ വലിയ പരാജയങ്ങൾ ഉണ്ടായതോടെ ചാക്കോച്ചൻ സിനിമയിൽ നിന്ന് ഇടവേളയെടുക്കുകയും ചെയ്തു. എന്നാൽ അധികം വൈകാതെ നടൻ തിരിച്ചുവരവ് നടത്തി. ഇന്ന് വ്യത്യസ്ത വേഷങ്ങളിൽ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തി വിസ്മയിപ്പിക്കുകയാണ് നടൻ.
ഒരിക്കൽ കൈരളി ടിവിയിലെ ജെബി ജംഗ്ഷനിൽ അതിഥി ആയി എത്തിയപ്പോൾ ചാക്കോച്ചൻ തന്റെ കരിയറിലെയും ജീവിതത്തിലെയും ജയ പരാജയങ്ങളെ കുറിച്ച് മനസ് തുറന്നിരുന്നു. വീഴ്ചകളിൽ തനിക്ക് പിന്തുണ നൽകിയത് കുടുംബമാണെന്ന് നടൻ പറഞ്ഞിരുന്നു ഇപ്പോഴിതാ, ആ വീഡിയോ ശ്രദ്ധനേടുകയാണ്.
ഞാൻ സിനിമയിലേക്ക് വരുന്നതിന് മുൻപ് എന്റെ കുടുംബത്തിൽ ആണെങ്കിലും സിനിമയിലേക്ക് വന്ന ശേഷം എന്റെ കരിയറിൽ ആണെങ്കിലും വീഴ്ചകൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ എനിക്ക് ആ വീഴ്ചകളിൽ നിന്ന് കരകയറാൻ സാധിച്ചു എന്നതാണ്. അതിന്റെ പ്രധാന കാരണം എന്റെ കുടുംബമാണ്. ഒരു സ്ട്രോങ്ങ് ഫാമിലി എനിക്ക് പിന്തുണയുമായി ഉള്ളത് കൊണ്ട് മാത്രമാണ് എനിക്ക് വീണ്ടും സിനിമയിലേക്ക് വരാനും വീഴ്ചകളിൽ നിന്ന് കരകയറാനും സാധിച്ചത്,’
‘എന്റെ അമ്മുമ്മ ആണെങ്കിലും അപ്പനാണെങ്കിലും അമ്മയാണെങ്കിലും സഹോദരിമാരാണെങ്കിലും എന്റെ ഭാര്യ, ഒരു പരിധി വരെ എന്റെ സുഹൃത്തുക്കൾ ആണെങ്കിലും, സിനിമയിലിലെയും അല്ലാത്തെയും സുഹൃത്തുക്കൾ ആണെങ്കിലും എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. അതൊന്നും ഞാൻ മറക്കാറില്ല,അതെല്ലാം വീണ്ടും സിനിമയിലേക്ക് വരാനും എന്തെങ്കിലും ഒക്കെ ആവാനുമുള്ള ഊർജമാണ് എനിക്ക് തന്നിട്ടുള്ളത്. ഇപ്പോഴും സിനിമയിൽ ഞാൻ നാളെ എന്താകുമെന്ന് എനിക്ക് ഒരു ഗ്യാരന്റിയും ഇല്ല.
ഒരു അഞ്ച് സിനിമ നന്നായി ഓടിയാൽ നമ്മൾ വിചാരിക്കും അതാണ് ശരിയെന്ന് പക്ഷെ നമ്മൾ ചെയ്യുന്ന ആറാമത്തെ പടം വേണമെങ്കിൽ ആദ്യ ദിനം തന്നെ തകിടം മറിഞ്ഞ് പോകാം. അത്രയേ ഉള്ളു സിനിമ. പക്ഷെ അതിൽ നിന്നെല്ലാം പാഠങ്ങൾ പഠിച്ച് മുന്നോട്ട് പോകണം. അങ്ങനെയാണ് വേണ്ടത്,’ കുഞ്ചാക്കോ ബോബൻ പറഞ്ഞു.
പൃഥ്വിരാജ്, ജയസൂര്യ, തുടങ്ങി സമപ്രായക്കാരായ താരങ്ങൾക്കൊപ്പം അഭിനയിക്കുന്നതിനെ കുറിച്ചും ചാക്കോച്ചൻ സംസാരിക്കുന്നുണ്ട്. ‘ഞാൻ ഭയങ്കരമായി ആസ്വദിക്കുന്ന കാര്യങ്ങളാണ് അതിലെ ഫണ്ണും, എനർജിയും കോമ്രേഡ്ഷിപ്പും എല്ലാം. എനിക്ക് സ്വപ്നകൂട്, ദോസ്ത്, കല്യാണ രാമൻ, ഡോക്ടർ ലവ്, റോമൻസ്, ഓർഡിനറി അങ്ങനത്തെ സിനിമകളിലെ കോമ്പിനേഷൻസ് ഒക്കെ എനിക്ക് ഒരുപാട് സൗഹൃദങ്ങൾ തന്നിട്ടുണ്ട്. ആ സൗഹൃദങ്ങൾ വലിയ രീതിയിൽ ആസ്വദിച്ചിട്ടുണ്ട്,’
‘സിനിമയേക്കാൾ ഉപരി ജീവിതം എൻജോയ് ചെയ്യാൻ സഹായിച്ചിട്ടുണ്ട്. പണ്ട് ഞാൻ സിനിമ ആസ്വദിച്ചിരുന്നില്ലായിരിക്കാം പക്ഷെ ഇന്ന് ഞാൻ ഓരോ പ്രോസസും ആസ്വദിക്കുന്നുണ്ട്. ഫിലിം മേക്കിങ്ങിന്റെ പ്രോസ്സൊക്കെ ഭയങ്കരമായി ആസ്വദിക്കുന്നുണ്ട്,’ കുഞ്ചാക്കോ ബോബൻ പറഞ്ഞു.
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
കാക്കി വേഷം ധരിച്ച് ധ്യാൻ ശ്രീനിവാസനും കാക്കി വേഷധാരികളായ ഏതാനും പേരും ഒരു ഓട്ടോറിക്ഷയോടു ചേർന്നു നിന്ന്, ധ്യാനിൻ്റെ കൈയ്യിലെ മൊബൈൽ...
അവനല്ല. ഇതിനൊക്കെകാരണം അവളാ….സുമതി. എന്നാ പിന്നെ ആദ്യംഅവളെക്കൊല്ലാം – സുമതിനെ… ചത്ത സുമതിയെ വിളിച്ചു വരുത്തി നമ്മളൊന്നൂടെ കൊല്ലും…. എടാ…എട… യക്ഷിടെ...
2024 ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. കെ വി തമർ, സുധീഷ് സ്കറിയ, ഫാസിൽ...
തരുൺ മൂർത്തിയുടെ ‘തുടരും’, ഓരോ പ്രമോഷണൽ മെറ്റീരിയലുകൾ പുറത്തു വിടുമ്പോഴും പ്രേക്ഷകർക്കുള്ളിൽ പ്രതീക്ഷയേറിക്കൊണ്ടിരിക്കുകയാണ്. ട്രെയ്ലറും, പാട്ടുകളും വരുമ്പോഴൊക്കെയും സാധാരണക്കാരനായ മോഹൻലാൽ എന്നതിലാണ്...