
News
അമ്പതില്‍ അധികം രാജ്യങ്ങളില്‍ നിരോധിച്ച വിവാദ ചിത്രം കാനിബല്‍ ഹോളോകോസ്റ്റിന്റെ സംവിധായകന് റുജെറോ ഡിയോഡാറ്റോ അന്തരിച്ചു
അമ്പതില്‍ അധികം രാജ്യങ്ങളില്‍ നിരോധിച്ച വിവാദ ചിത്രം കാനിബല്‍ ഹോളോകോസ്റ്റിന്റെ സംവിധായകന് റുജെറോ ഡിയോഡാറ്റോ അന്തരിച്ചു

ഹൊറര്‍ ചിത്രമായ കാനിബല്‍ ഹോളോകോസ്റ്റിലൂടെ വിവാദ നായകനായി മാറിയ ഇറ്റാലിയന്‍ സംവിധായകന് റുജെറോ ഡിയോഡാറ്റോ അന്തരിച്ചു. 83 വയസായിരുന്നു. 6 പതിറ്റാണ്ടു നീണ്ടുനിന്ന കരിയറിലെ ഡിയോഡാറ്റോ നിരവധി സിനിമകളും ടിവി ഷോകളും ഒരുക്കിയിട്ടുണ്ട്.
എന്നാല്‍ അവയൊന്നും കാനിബല്‍ ഹോളോകോസ്റ്റ് പോലെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നില്ല. ചിത്രത്തിലെ ഹൈപ്പര്‍ റിയലിസ്റ്റിക് രംഗങ്ങളാണ് വിവാദങ്ങള്‍ക്ക് കാരണമായത്. സിനിമയ്ക്കുവേണ്ടി ഡിയോഡാറ്റോ മൃഗങ്ങളെ ക്രൂരമായി കൊന്നൊടുക്കി എന്നാരോപിച്ചാണ് രൂക്ഷമായ വിമര്‍ശനമാണ് നേരിടേണ്ടിവന്നത്.
1980ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ പറയുന്നത് സൗത്ത് അമേരിക്കന്‍ കാടുകളില്‍ നടക്കുന്ന മൃഗബലിയെക്കുറിച്ചാണ്. ചിത്രത്തിനുവേണ്ടി പ്രദേശത്തെ അഭിനേതാക്കളെക്കൊണ്ട് യഥാര്‍ത്ഥ മൃഗബലി നടത്തിച്ചു എന്നായിരുന്നു ആരോപണം.
ഇതിന്റെ പേരില്‍ അദ്ദേഹം അറസ്റ്റിലാവുകയും വിചാരണചെയ്യപ്പെടുകയും ചെയ്തു. അമ്പതില്‍ അധികം രാജ്യങ്ങളിലാണ് ഈ സിനിമ നിരോധിച്ചിരുന്നത്.
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമലല്, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ വിഷ്ണു പ്രസാദ് അന്തരിച്ചത്. മെയ് 9 പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന്...