
News
സമാധാനമായി വിശ്രമിക്കൂ ഇതിഹാസമേ; പെലെയ്ക്ക് ആദരവായി ഹിറ്റ് ഗാനം പങ്കുവെച്ച് എ ആര് റഹ്മാന്
സമാധാനമായി വിശ്രമിക്കൂ ഇതിഹാസമേ; പെലെയ്ക്ക് ആദരവായി ഹിറ്റ് ഗാനം പങ്കുവെച്ച് എ ആര് റഹ്മാന്

ഫുഡ്ബോള്‍ പ്രേമികളെ കണ്ണീരിലാഴ്ത്തിയായിരുന്നു ഫുട്ബോള്‍ ഇതിഹാസം പെലെയുടെ മരണ വാര്‍ത്ത പുറത്തെത്തിയത്. ക്യാന്‍സര്‍ ബാധിതനായി ദീര്‍ഘ നാളായി ചികിത്സയിലായിരുന്നു 82 കാരനായ പെലെ. ഇതിനോടകം തന്നെ പല മേഖലകളില്‍ നിന്നും നിരവധി പേരാണ് അദ്ദേഹത്തിന് അദരാഞ്ജലികള് നേര്‍ന്ന് രംഗത്തെത്തിയത്.
ഇപ്പോഴിതാ അദ്ദേഹത്തിന് ആദരാഞ്ജലി നേരുകയാണ് സംഗീതജ്ഞന് എ ആര് റഹ്മാനും. ഫുട്ബോള്‍ ഇതിഹാസ താരത്തിന്റെ ജീവിത കഥ പറഞ്ഞ ചിത്രമായിരുന്നു ‘പെലെ: ബെര്‍ത്ത് ഓഫ് എ ലെജെന്‍ഡ്’. 2016ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ സംഗീത സംവിധായകന് എ ആര് റഹ്മാന് ആയിരുന്നു.
എ ആര് റഹ്മാന് പെലെയുടെ ജീവചരിത്ര സിനിമയ്ക്ക് വേണ്ടി പാടുകയും ചെയ്തിരുന്നു. ആ പാട്ട് പങ്കുവെച്ചാണ് എ ആര് റഹ്മാന് പെലെയ്ക്ക് ആദരാഞ്ജലി നേര്‍ന്നിരിക്കുന്നത്. സമാധാനമായി വിശ്രമിക്കൂ ഇതിഹാസമേ എന്നാണ് എ ആര് റഹ്മാന് എഴുതിയിരിക്കുന്നത്. ഈ ഗാനം അദ്ദേഹത്തിന്റെ ഇതിഹാസ ജീവിതത്തെ ആദരിച്ചുകൊണ്ട് സമര്‍പ്പിക്കുന്നുവെന്നും അന്നാ ബിയാട്രീസിനൊപ്പം പാടിയ ഗാനം പങ്കുവെച്ച് എ ആര് റഹ്മാന് എഴുതിയിരിക്കുന്നു.
മൂന്ന് ലോകകപ്പുകള്‍ നേടിയ ഒരേയൊരു താരമാണ് ബ്രസീലിന്റെ പെലെ. 1958, 1962,1970 ലോകകപ്പുകളാണ് പെലെ നേടിയത്. 14 ലോകകപ്പ് മത്സരങ്ങളില്‍ നിന്നായി 12 ഗോളുകളും 10 അസിസ്റ്റുമാണ് പെലെ നേടിയത്. ഫിഫയുടെ നൂറ്റാണ്ടിന്റെ താരം, ഐഒസി അത്ലറ്ര് ഓഫ് ദ ഇയര്‍, ഫിഫാ ലോകകപ്പ് മികച്ച താരം തുടങ്ങിയ ഒട്ടേറെ ബഹുമതികള്‍ പെലെ നേടിയിട്ടുണ്ട്.
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമലല്, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ വിഷ്ണു പ്രസാദ് അന്തരിച്ചത്. മെയ് 9 പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന്...