Connect with us

ജ്യോത്സ്യനും ജഡ്ജി അമ്മാവനും തുണയ്ക്കുമോ!2023 ല്‍ ദിലീപിനെ കാത്തിരിക്കുന്നത്….

News

ജ്യോത്സ്യനും ജഡ്ജി അമ്മാവനും തുണയ്ക്കുമോ!2023 ല്‍ ദിലീപിനെ കാത്തിരിക്കുന്നത്….

ജ്യോത്സ്യനും ജഡ്ജി അമ്മാവനും തുണയ്ക്കുമോ!2023 ല്‍ ദിലീപിനെ കാത്തിരിക്കുന്നത്….

മലയാളികള്‍ ഇന്നും ഒരുപാട് സ്‌നേഹിക്കുന്ന താരമാണ് നടി കാവ്യാ മാധവന്‍. വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് എങ്കിലും കാവ്യയുടെ വിശേഷങ്ങള്‍ അറിയാന്‍ മലയാളികള്‍ക്ക് എന്നും വലിയ ആവേശമാണ്. അതുപോലെ ഒരു സമയത്ത് മലയാളികള്‍ ഏറെ സ്‌നേഹിച്ചിരുന്ന താര ജോഡികള്‍ ജീവിത്തിലും ഒന്നാകുമെന്ന് സ്വപനത്തില്‍ പോലും കരുതിയിരുന്നത് അല്ല. കാവ്യയും ദിലീപ് ഒരുമിച്ച് ഒട്ടനവധി ചിത്രങ്ങള്‍ ചെയ്തിരുന്നു. ഇവര്‍ ജീവിതത്തിലും ഒന്നിച്ചപ്പോള്‍ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ എത്തിയിരുന്നു.

ഇരുവരും നേരത്തെ തന്നെ അടുപ്പത്തിലായിരുന്നുവെന്ന വാര്‍ത്തകളും പിന്നാലെ മഞ്ജുവുമായുള്ള വിവാഹമോചനവും ഇവരുടെ വിവാഹവും നടി ആക്രമിക്കപ്പെട്ട കേസും എല്ലാം തന്നെ ദിലീപിനെയും കാവ്യയെയും വിമര്‍ശിക്കുന്നതിന്റെ കാരണങ്ങളായി മാറി. എന്നിരുന്നാലും വിമര്‍ശനങ്ങളെയെല്ലാം കാറ്റില്‍ പറത്തിയാണ് ഇരുവരും ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നത്. കേസിന്റെ പിന്നാലെ ആയതിനാല്‍ തന്നെ ദിലീപിനോ കുടുംബത്തിനോ അഭിമുഖങ്ങളോ ഒന്നും നല്‍കാന്‍ കഴിഞ്ഞിരുന്നില്ല.

സോഷ്യല്‍ മീഡിയയില്‍ ഇരുവരും സജീവമല്ലാത്തതിനാല്‍ ഇവരുടെ വിശേഷങ്ങള്‍ ഒന്നും തന്നെ പുറം ലോകം അറിഞ്ഞിരുന്നില്ല. ഇടയ്ക്ക് ഫാന്‍സ് പേജുകളില്‍ വരുന്ന ചില ചിത്രങ്ങളൊഴിച്ചാല്‍ മറ്റ് വിശേഷങ്ങളൊന്നും ആര്‍ക്കും തന്നെ അറിയില്ല. അങ്ങനെയിരിക്കെയായിരുന്നു ദിലീപിന്റെയും കാവ്യയുടെയും അഭിമുഖം ഒരു വാരികയില്‍ വരുന്നത്. ഇത് വളരെ വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. ഇതില്‍ കാവ്യ പറഞ്ഞ വാക്കുകളെല്ലാം തന്നെ വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.

ദിലീപിന്റെയും കാവ്യയുടെയും വിവാഹത്തെ കുറിച്ച് കാവ്യയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. ജാതക പൊരുത്തം നിര്‍ബന്ധമായിരുന്നു. അങ്ങനെ ഞങ്ങളുടെ ജാതകങ്ങള്‍ തമ്മില്‍ നോക്കിയപ്പോള്‍, ശെരിക്കും അത്ഭുതമായിരുന്നു, കാരണം അതില്‍ അസാധ്യ പൊരുത്തവും ചേര്‍ച്ചയും ഉണ്ടായിരുന്നു, ജോത്സ്യന്റെ വാക്കുകള്‍ക്ക് അനുസരിച്ച് പെട്ടന്ന് വിവാഹം തീരുമാനിക്കുകയായിരുന്നു. ഞങ്ങളുടെ അടുത്ത ബന്ധുക്കളെ പോലും വിവാഹത്തിന്റെ തലേനാള്‍ ആണ് അറിയിക്കുന്നത്.

ഞങ്ങള്‍ ക്ഷണിച്ചവര്‍ ആരും രഹസ്യം പുറത്തുപറഞ്ഞതുമില്ല. വിവാഹം രഹസ്യമാക്കി വെച്ചത് വിവാഹവാര്‍ത്ത അറിഞ്ഞ് ആളുകള്‍ കൂടും എന്നതുകൊണ്ടാണ്. വിവാഹ ശേഷം ഇന്ന് ഈ നിമിഷംവരെയും നിരവധി പ്രതിസന്ധികള്‍ തരണം ചെയ്താണ് വന്നത്. എല്ലാം എല്ലാവരോടും തുറന്ന് പറയുന്ന ഒരു സമയം വരും. ഒന്നും മറന്ന് പോകരുത് എന്ന് ഏട്ടനെ ഇടക്കെല്ലാം ഓര്‍മിപ്പിക്കാറുണ്ട്. എന്തായാലും ഞങ്ങളുടെ ജീവിതം ഇപ്പോള്‍ ഇവിടെ വരെ എത്തി, അതെല്ലാം ഈശ്വരനിശ്ചയം ആണ്.

എന്നാല്‍ ഇപ്പോഴിതാ 2022 എന്ന വര്‍ഷം അവസാനിക്കാനിരിക്കെ കാവ്യയുടെ വാക്കുകളും ദിലീപിനെ ഭാഗ്യം തുണയ്ക്കുമോ എന്നുള്ള ചര്‍ച്ചകളുമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഇരുവരും ഏറെ ദൈവവിശ്വാസികളാണെന്ന് എല്ലാവര്‍ക്കും അറിയാം. നടി ആക്രമിക്കപ്പെട്ട കേസ് നടക്കുമ്പോഴും ദിലീപ് ക്ഷേത്രങ്ങളായ ക്ഷേത്രങ്ങളെല്ലാം കയറിയിറങ്ങി നടക്കുന്ന തിരക്കിലായിരുന്നു. ഒടുക്കം എല്ലാ കേസുകളില്‍ നിന്നും രക്ഷിക്കുന്ന ജഡ്ജി അമ്മാവന് മുന്നിലും ദിലീപ് എത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ദിലീപിന് പേര്‍സണലായി ഒരു ജോത്സ്യന്‍ തന്നെയുണ്ടെന്നാണ് പലരും പറഞ്ഞ് നടക്കുന്നത്. അത്രയേറെ ദൈവ വിശ്വാസിയാണ് ദിലീപ്. നടി ആക്രമിക്കപ്പെട്ട കേസില്‍ ഫെബ്രുവരിയില്‍ ഒരു അന്തിമ തീരുമാനം ഉണ്ടാകാനിരിക്കെ, വമ്പന്‍ പ്രൊജക്റ്റുകളുമായാണ് ദിലീപ് 2023 നെ വരവേല്‍ക്കുന്നത്. തന്റെ കഷ്ടകാലമെല്ലാം 2023 ല്‍ അവസാനിക്കുമെന്നാണ് ദിലീപിന്റെ വിശ്വാസമെന്നും കണിയാന്‍ കവിടി നിരത്തി പറഞ്ഞുവെന്നുമെല്ലാമാണ് ഇപ്പോള്‍ ചിലരുടെ കമന്റ്.

ഇതിനിടെ പണ്ട് ഒരു ജ്യോതിഷി ദിലീപിന്റെ സമയം മോശമാണെന്നും അദ്ദേഹത്തിന്റെ ഭാര്യ കാവ്യാ മാധവന്റേത് നല്ല സമയമാണെന്നും പറഞ്ഞിരുന്നതും ഇപ്പോള്‍ ചര്‍ച്ചയാകുന്നുണ്ട്. രണ്ട് പേര്‍ക്കും സമയം മോശമായിരുന്ന കാലത്താണ് ഇവര്‍ തമ്മിലുള്ള വിവാഹം നടക്കുന്നത്. എന്നാല്‍ അവിടുന്ന് ദിലീപിന്റെ സാഹചര്യം മാറി. 45 വയസ്സിന് ശേഷം അദ്ദേഹത്തിന് മോശം സമയമാണ്.

അതിജീവിതയുടെ കാര്യം നോക്കുകയാണെങ്കില്‍ അവര്‍ നല്ല സമയത്തിലൂടേയാണ് കടന്ന് പോവുന്നത്. എന്നാല്‍ ദശാകാലങ്ങളില്‍ ചില അപഹാരങ്ങള്‍ വരുമ്പോള്‍ രണ്ടോ മുന്നോ മാസം അവര്‍ക്ക് പ്രയാസങ്ങളും വരാറുണ്ട്. അങ്ങനെയുള്ള സ്ഥിതിയാണ് കാണുന്നത്. എങ്കിലും ദശാകാലവും ബാക്കിയുള്ള കാര്യവും വെച്ച് നോക്കുമ്പോള്‍ ജ്യോതിഷ ശാസ്ത്രപ്രകാരം നല്ല സമയമാണ് അവര്‍ക്ക് കടന്ന് വരുന്നതെന്നും ഒരു ജ്യോതിഷി പ്രവചിച്ചിരുന്നു.

Continue Reading
You may also like...

More in News

Trending

Recent

To Top