News
പതിനൊന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ശരത്കുമാര്‍ മലയാളത്തില്‍ നായകനാകുന്നു
പതിനൊന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ശരത്കുമാര്‍ മലയാളത്തില്‍ നായകനാകുന്നു
പതിനൊന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തെന്നിന്ത്യന്‍ താരം ശരത്കുമാര്‍ മലയാളത്തില്‍ നായകനായി എത്തുന്നു. കെ ഷമീര്‍ സംവിധാനം ചെയ്യുന്ന, ഇതുവരെ പേരിടാത്ത ചിത്രത്തിലാണ് നായകവേഷത്തില്‍ എത്തുന്നത്.
വേ ടു ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം മേയില്‍ ആരംഭിക്കും എന്നാണ് വിവരം. മമ്മൂട്ടി ചിത്രം പഴശ്ശിരാജായില്‍ എടച്ചേന കുങ്കന്‍ എന്ന കഥാപാത്രമായി തിളങ്ങിയാണ് ശരത് കുമാറിന്റെ മലയാള പ്രവേശം. ഒരിടൊത്തൊരു പോസ്റ്റുമാന്‍, ദ മെട്രോ, വീരപുത്രന്‍ തുടങ്ങിയ ചിത്രങ്ങളില്‍ മലയാളത്തില്‍ അഭിനയിച്ചു.
നെഗറ്റീവ് റോളിലൂടെയാണ് ശരത്കുമാര്‍ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. തുടര്‍ന്ന് സൂര്യന്‍ എന്ന ചിത്രത്തിലൂടെ പ്രധാന വേഷത്തില്‍ അഭിനയിച്ചു. ചിത്രം ബോക്‌സ് ഓഫീസില്‍ വമ്പന്‍ വിജയമായിരുന്നു. തമിഴ്‌നാട്ടിലെ കെ കമരാജ് നടാറിന്റെ പാത പിന്തുടര്‍ന്ന് ഒരു രാഷ്ട്രീയ പാര്‍ട്ടിയ്ക്ക് ശരത്കുമാര്‍ രൂപം നല്‍കിയിട്ടുണ്ട്.
2011 ല്‍ ചന്ദ്രശേഖരന്‍ സംവിധാനം ചെയ്ത അച്ഛന്റെ ആണ്‍മക്കള്‍ എന്ന ചിത്രത്തിലാണ് നായകനായി അവസാനം അഭിനയിച്ചത്. ആശാ ബ്‌ളാക്ക് എന്ന ചിത്രത്തിലും തുടര്‍ന്ന് അഭിനയിച്ചു. ദിലീപ് നായകനായ ബാന്ദ്ര എന്ന ചിത്രമാണ് റിലീസിന് ഒരുങ്ങുന്ന സിനിമ. പി.ആര്‍. ഒ പി. ശിവപ്രസാദ്.
