ടിക്കറ്റ് എടുത്തയാള്‍ക്ക് കണ്ട ചിത്രത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ അവകാശമുണ്ട്, എന്നാല്‍ അതിന് ഒരു രണ്ട് ദിവസം കൊടുക്കണം; ബാബുരാജ്

മലയാളികള്‍ക്ക് വില്ലനായും ഹാസ്യതാരമായുമെല്ലാം ഇഷ്ടമുള്ള നടനാണ് ബാബുരാജ്. ഇപ്പോഴിതാ ആദ്യദിവസം തന്നെ ചിലര്‍ മോശമായി സിനിമയെ റിവ്യൂ ചെയ്യുന്നതിനെതിരെ നടന് ബാബു രാജ് രംഗത്ത്. തേര് എന്ന സിനിമയുടെ പ്രമോഷന് പരിപാടിക്കിടെയാണ് ബാബുരാജ് തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്.
ഒരു സിനിമകണ്ടാല്‍ അതില്‍ തോന്നുന്ന അഭിപ്രായം രണ്ട് ദിവസം മാറ്റിവച്ചാല്‍ നല്ലതാണ്. അതിനാല്‍ ചിലപ്പോള്‍ സിനിമ രക്ഷപ്പെടും. ഇത്തരത്തില്‍ ആദ്യദിവസങ്ങളില്‍ സിനിമകാണാന്‍ എത്തുന്ന ആ സിനിമയുടെ അണിയറക്കാര്‍ വിളിക്കുന്നവര്‍ അല്ലെ എന്ന ചോദ്യത്തിന്, അത് ഇത്തരം അഭിപ്രായം കേള്‍ക്കുന്ന ജനത്തിന് അറിയില്ലെന്നും ബാബു രാജ് പറഞ്ഞു.
പ്രമുഖ സംവിധായകരുടെ ചിത്രങ്ങള്‍ മോശമെന്ന് ഇത്തരത്തില്‍ റിവ്യൂ പറയുന്നവര്‍ പറയാറില്ല. എല്ലാവരും സിനിമ ഇഷ്ടപ്പെടുന്നവരാണ്. നിങ്ങളിലൂടെയാണ് സിനിമ നാട്ടുകാരില്‍ എത്തുന്നത്. അതിനാല്‍ ഒരു സിനിമയ്ക്ക് ഒന്നു രണ്ട് ദിവസം കൊടുക്കണം. എല്ലാതരം ആളുകള്‍ക്കും പടം കാണാന്‍ അവസരം നല്‍കണം. ആരും മോശമാകണം എന്ന് കരുതി ചിത്രം എടുക്കുന്നില്ല – ബാബു രാജ് പറയുന്നു.
പല അഭിപ്രായങ്ങളും പെയ്ഡ് റിവ്യൂകളാണ് എന്ന് പ്രേക്ഷകര്‍ അറിയും മുന്‍പ് പലപ്പോഴും സിനിമ തീയറ്റര്‍ വിടും. പിന്നീട് ടിവിയില്‍ വരുമ്പോഴാണ് അത് നല്ല പടമായിരുന്നല്ലോ എന്നൊക്കെ ആളുകള്‍ പറയുന്നത്. കുറേനാള്‍ ഷൈന്‍ ടോം ചാക്കോയുടെ പിന്നിലായിരുന്നു. ആളുകള്‍ അത് വിഷയമാക്കുകയാണ്. ഇപ്പോള്‍ ഷൈന്‍ ടോം ചാക്കോ അത് അഘോഷിക്കുന്നു എന്നാണ് തോന്നുന്നത്. നല്ലതിന്റെ കൂടെ നില്ക്കാന് ശ്രമിക്കണം – മാധ്യമ പ്രവര്‍ത്തകരോട് ബാബു രാജ് പറഞ്ഞു.
ഒരു വ്യക്തി തന്നെ റിവ്യൂ പറയുന്നതാണ് പ്രശ്നം. ടിക്കറ്റ് എടുത്തയാള്‍ക്ക് കണ്ട ചിത്രത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ അവകാശമുണ്ട്. എന്നാല്‍ അതിന് ഒരു രണ്ട് ദിവസം കൊടുക്കണം എന്നാണ് പറയുന്നത്. ഒപ്പം അതില്‍ സ്ഥിരം വ്യക്തികള്‍ തന്നെ അഭിപ്രായം പറയുന്നതാണ് കാണുന്നത്. അടുത്തകാലത്ത് ഏറ്റവും മോശം കമന്റ് കേട്ട ചിത്രം ഗോള്‍ഡ് ആണെന്നും ബാബു രാജ് പറയുന്നു.
ഇത്തരത്തില്‍ നടത്തുന്ന റിവ്യൂകളില്‍ പടം തീയറ്ററില്‍ ഓടാതിരിക്കുമ്പോള്‍ ആ പടത്തിന്റെ മറ്റു ബിസിനസുകളെയും ബാധിക്കുന്നുണ്ടെന്നും ബാബു രാജ് പറഞ്ഞു.
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
പ്രേക്ഷകർക്കേറെ പ്രിയങ്കരി ആയ നടിയാണ് ലിജോമോൾ. ഇതിനോടകം തന്നെ വളരെ വ്യത്യസ്തമായ വേഷങ്ങളിലൂടെ ലിജോമോൾ അമ്പരപ്പിച്ചിട്ടുണ്ട്. സ്വകാര്യ ജീവിതത്തെക്കുറിച്ച് അപൂർവമായേ ലിജോ...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ദിലീപിന്റെ 150ാമത് ചിത്രമായ ‘പ്രിൻസ് ആൻഡ് ഫാമിലി’ എന്ന ചിത്രത്തിന് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചെന്ന് അറിയിച്ച് നിർമാതാവ്...
ആട്ടവും, പാട്ടുമൊക്കെയായി യു.കെ.ഓക്കേ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ എത്തി. അരുൺ വൈഗ സംവിധാനം ചെയ്യുന്ന ഈ ചിത്രം. മെയ് ഇരുപത്തിമൂന്നിന്...