Connect with us

‘എനിക്ക് ഒരു സിനിമ ചെയ്യുമ്പോഴും ആളുകൾ എന്ത് വിചാരിക്കും എന്ന തോന്നൽ ഉണ്ടാവാറില്ല; ഹണി റോസ് പറയുന്നു!

Movies

‘എനിക്ക് ഒരു സിനിമ ചെയ്യുമ്പോഴും ആളുകൾ എന്ത് വിചാരിക്കും എന്ന തോന്നൽ ഉണ്ടാവാറില്ല; ഹണി റോസ് പറയുന്നു!

‘എനിക്ക് ഒരു സിനിമ ചെയ്യുമ്പോഴും ആളുകൾ എന്ത് വിചാരിക്കും എന്ന തോന്നൽ ഉണ്ടാവാറില്ല; ഹണി റോസ് പറയുന്നു!

വിനയൻെറ സംവിധാനത്തിലൊരുങ്ങിയ ‘ബോയ്ഫ്രണ്ട്’ എന്ന ചിത്രത്തിലൂടെ സിനിമാ മേഖലയിലേയ്ക്കെത്തിയ താരമാണ് ഹണി റോസ്. പിന്നീട് ‘ട്രിവാൻഡ്രം ലോഡ്ജ്’, ‘കനൽ’, ‘അവരുടെ രാവുകൾ’, ‘ചങ്ക്സ്’ തുടങ്ങിയ ചിത്രങ്ങളിലും ഹണി ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരുന്നു

മോൺസ്റ്റർ ആണ് ഹണി റോസിന്റെ ഒടുവിൽ സപുറത്തിറങ്ങിയ ചിത്രം. മോഹൻലാൽ പ്രധാന കഥാപാത്രമായ ചിത്രത്തിൽ മുഴുനീള വേഷമായിരുന്നു ഹണി റോസിന്. ബോൾഡായ കഥാപാത്രമായിരുന്നു ഹണിയുടേത്. നേരത്തെ ട്രിവാൻഡ്രം ലോഡ്ജ് ഉൾപ്പടെയുള്ള സിനിമകളിലും ബോൾഡ് വേഷത്തിലാണ് ഹണി എത്തിയത്. ഇപ്പോഴിതാ, അത്തരം വേഷങ്ങൾ ചെയ്യുമ്പോൾ ആളുകൾ എന്ത് പറയും എന്ന് ചിന്തിക്കാറില്ലെന്ന് പറയുകയാണ് ഹണി. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. അടുത്തിടെ മോഹൻലാലിനെ ചേർത്ത് തന്റെ പേരിൽ ഉണ്ടായ വ്യാജ പ്രചാരണത്തെ കുറിച്ചും ഹണി സംസാരിക്കുന്നുണ്ട്. തന്റെ വിവാഹ പ്ലാനെ കുറിച്ചും നടി പറയുന്നുണ്ട്. ഹണിയുടെ വാക്കുകൾ ഇങ്ങനെ.

‘എനിക്ക് ഒരു സിനിമ ചെയ്യുമ്പോഴും ആളുകൾ എന്ത് വിചാരിക്കും എന്ന തോന്നൽ ഉണ്ടാവാറില്ല. എന്നെ സംബന്ധിച്ച് അത് ഒരു കഥാപാത്രമാണ്. ഡയറക്ടറും എഴുത്തുകാരനും ഒക്കെ അവരുടെ ചിന്തകളിൽ നിന്ന് ഒരുക്കുന്ന കഥാപാത്രം നമ്മുടെ സമൂഹത്തിൽ തന്നെ ഉള്ളതാകും അല്ലാതെ അവരുടെ തലയിൽ അത്തരം കഥാപാത്രങ്ങൾ വരില്ല.

ഒരു കഥാപാത്രം ചെയ്യുമ്പോൾ ഹണി റോസ് എന്ന വ്യക്തിക്ക് എന്തിനാണ് പ്രശ്നമുണ്ടാകേണ്ടത്. എന്നെ സംബന്ധിച്ച് ഇതുവരെ അങ്ങനെ ഒരു തോന്നൽ ഉണ്ടായിട്ടില്ല. ട്രിവാൻഡ്രം ലോഡ്ജ് ചെയ്യുന്ന സമയത്തും പടം ഇറങ്ങിയ സമയത്തും എന്നോട് ഒരുപാട് പേർ ചോദിച്ചിട്ടുണ്ട്, ഇങ്ങനെയുള്ള ഡയലോഗുകൾ ഒക്കെ ഉള്ളപ്പോൾ അത് പറയാൻ നിങ്ങൾക്ക് ബുദ്ധിമുട്ട് ഒന്നും തോന്നിയില്ലേ എന്ന്.ആ സമയത്താണ് ഞാൻ അതിനെ കുറിച്ച് ചിന്തിക്കുന്നത്. അങ്ങനെയൊക്കെ ബുദ്ധിമുട്ട് തോന്നണമായിരുന്നോ എന്ന്. ഒരിക്കലും എനിക്ക് അത് തോന്നിയിട്ടില്ല. ഈ നിമിഷം വരെ എനിക്ക് തോന്നിയിട്ടില്ല. അതിപ്പോൾ ഇന്റിമേറ്റ് സീൻസ് ആയാലും. നമ്മുക്ക് അതിനെ കുറിച്ചെല്ലാം പൂർണ ബോധ്യമുണ്ടല്ലോ.

നമ്മൾ ചെയ്യുന്ന ജോലി എന്താണെന്ന് നമ്മുക്ക് അറിയാമല്ലോ. അതുകൊണ്ട് അങ്ങനെ ഒരു ചിന്തയും വന്നിട്ടില്ല. പലരും പേഴ്‌സണൽ ഇമേജിനെ ഭയക്കുന്നത് കോണ്ടാകാം അങ്ങനെ ഒരു ചിന്ത വരുന്നത്. എന്റെ ഇമേജിന് ഒന്നും പറ്റാറില്ല,’ ഹണി റോസ് പറഞ്ഞു.

ഞാൻ പറഞ്ഞ ഒരു സ്റ്റേറ്റ്മെന്റ് എന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ വരുന്നത് ഒന്നിലെങ്കിൽ ഞാൻ പറഞ്ഞത് ആയിരിക്കണം. അല്ലെങ്കിൽ ആരെങ്കിലും ക്രിയേറ്റ് ചെയ്തത് ആവും. അങ്ങനെ ഉള്ളതിന് എന്തെങ്കിലും പർപ്പസ് ഉണ്ടാവും. അത് എന്തായാലും ജാനുവിനായി ക്രിയേറ്റ് ചെയ്തത് ആയിരിക്കില്ല. നമ്മൾ പറയാത്ത ഒരു സ്റ്റേറ്റ്മെന്റ് പറഞ്ഞതായി എവിടെ വന്നാലും അതിന് പിന്നിൽ നല്ല ഉദ്ദേശം ആയിരിക്കില്ല.

അതിന് അവർ യൂസ് ചെയ്ത ഫോട്ടോസും എല്ലാം കണ്ടാൽ അറിയാം. അതിൽ അവർ പറഞ്ഞത് ലാലേട്ടൻ എന്റെ ജീവിതത്തിൽ കൈത്താങ്ങായി എന്നോ മറ്റോ ആണ്. അത് ഞാൻ പറഞ്ഞെന്ന് കാണുമ്പോൾ ആളുകൾ വിശ്വസിക്കും. എന്നാൽ ഞാൻ അത് പറഞ്ഞിട്ടില്ല. അത് എനിക്ക് മാനസികമായി ബുദ്ധിമുട്ടായി. പല ആളുകളും എനിക്ക് അയച്ചു തരാനൊക്കെ തുടങ്ങി.
അങ്ങനെ ആയപ്പോൾ ഞാൻ ലാൽ സാറിന് മെസ്സേജ് ചെയ്തു. അദ്ദേഹം പറഞ്ഞു. അത് വിട്ടു കളഞ്ഞേക്കൂ എന്ന്. അത്രയേ ഉള്ളു. അവരൊക്കെ ദിവസവും ഇതുപോലെ പല പല ഫേക്ക് സാധനങ്ങൾ കണ്ടു വരുന്നതാണല്ലോ. എന്റെ ഒരു പിക് ഇട്ടാൽ അതിന് താഴെ വരുന്ന കമന്റുകൾ, അത് കാണുമ്പോൾ എന്താണ് പറയേണ്ടത് എന്ന് എനിക്ക് അറിയില്ല,’ ഹണി റോസ് പറഞ്ഞു.

ഭാവി പ്ലാനിനെ കുറിച്ച് ചോദിക്കുമ്പോൾ വിവാഹ പ്ലാനും താരം പറയുന്നുണ്ട്. ‘ഒരു കാര്യത്തിലും എനിക്ക് പ്ലാനിംഗ് ഒന്നുമില്ല. അതെല്ലാം സംഭവിക്കുമ്പോൾ സംഭവിക്കട്ടെ എന്നുള്ളതാണ്. നല്ലൊരാളെ കണ്ടെത്തണം. എനിക്ക് യോജിക്കുന്ന ആളാണെന്നും.അദ്ദേഹത്തിന് ഞാൻ യോജിക്കുമെന്ന് ഒക്കെ തോന്നണം. അങ്ങനെ ഒരു പ്രോസസാണ്. നടക്കട്ടെ. പെട്ടെന്നൊന്നും ഇല്ല,’ ഹണി റോസ് പറഞ്ഞു.

Continue Reading
You may also like...

More in Movies

Trending

Recent

To Top