Connect with us

കുട്ടികളെ നിലത്താണോ ഇരുത്തുന്നത് ;ചാടിയെഴുന്നേറ്റ് ദിലീപ് വീഡിയോ വൈറൽ

Movies

കുട്ടികളെ നിലത്താണോ ഇരുത്തുന്നത് ;ചാടിയെഴുന്നേറ്റ് ദിലീപ് വീഡിയോ വൈറൽ

കുട്ടികളെ നിലത്താണോ ഇരുത്തുന്നത് ;ചാടിയെഴുന്നേറ്റ് ദിലീപ് വീഡിയോ വൈറൽ

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരജോഡിയാണ് ദിലീപും കാവ്യ മാധവനും. ഓൺ സ്‌ക്രീനിലെ പ്രേക്ഷകരുടെ ഇഷ്ട ജോഡികൾ അൽപം വൈകിയാണെങ്കിലും ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞ ശേഷമാണ് ദിലീപും കാവ്യയും ഒന്നിക്കാനുള്ള തീരുമാനം എടുത്തത്. അടുത്തിടെയാണ് ഇരുവരും ആറാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്നതും. ഇതിന് പിന്നാലെ പൊതുസമൂഹത്തിന് മുന്നിലേക്ക് എത്തിയ താരദമ്പതിമാരുടെ ചിത്രങ്ങളും വീഡിയോസുമാണ് ഇപ്പോള്‍ വൈറലാവുന്നത്.കഴിഞ്ഞ ദിവസങ്ങളില്‍ അടുത്ത സുഹൃത്തുക്കളുടെയും അവരുടെ മക്കളുടെയുമൊക്കെ വിവാഹങ്ങളില്‍ പങ്കെടുക്കാന്‍ ദിലീപും കാവ്യയും ഒരുമിച്ച് എത്തിയിരുന്നു.

കുറച്ച് കാലങ്ങളായി ദിലീപ്-കാവ്യ ദമ്പതിമാരെ കുറിച്ച് കാര്യമായ വാര്‍ത്തകളൊന്നും വന്നിരുന്നില്ല. ഇരുവരും പൊതുവേദികളില്‍ കാര്യമായി പ്രത്യക്ഷപ്പെടാതെ വീട്ടിലും മറ്റുമായി കഴിയുകയായിരുന്നു. ഇതിനിടയിലാണ് ചില കല്യാണങ്ങള്‍ക്കായി താരങ്ങള്‍ ഒരുമിച്ചെത്തുന്നത്.

ഏറ്റവുമൊടുവില്‍ നിര്‍മാതാവ് സജി നന്ത്യാട്ടിന്റെ മകന്റെ വിവാഹത്തിലാണ് ദമ്പതിമാര്‍ ഒരുമിച്ചെത്തിയത്. കറുപ്പ് നിറമുള്ള വസ്ത്രത്തില്‍ അതീവ സുന്ദരിയായി കാവ്യ എത്തിയപ്പോള്‍ കറുത്ത ഷര്‍ട്ടും പാന്റുമായിരുന്നു ദിലീപിന്റെ വേഷം.
നടന്‍ ലാലു അലക്‌സ് അടക്കം പല താരങ്ങളും വിവാഹത്തിന് എത്തിയിരുന്നു. വേദിയുടെ മുന്നിലിരുന്ന ദിലീപിന്റെയും കാവ്യയുടെയും അടുത്ത് വന്ന് പലരും ഫോട്ടോസ് എടുക്കുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് കുറച്ച് കുട്ടികള്‍ ഫോട്ടോസിനായി എത്തുന്നത്.

ഫ്‌ളവര്‍ ഗേള്‍സായി നിന്ന കുട്ടികളെ ദിലീപും കാവ്യയും ഇരിക്കുന്ന കസേരയുടെ താഴെ നിലത്ത് ഇരുത്തുകയാണ് ചെയ്തത്. ഫോട്ടോ എടുക്കാനാണെങ്കിലും കുട്ടികളെ നിലത്ത് ഇരുത്തിയതില്‍ ദിലീപ് അസ്വസ്ഥനായിരുന്നു. നിലത്താണോ അവരെ ഇരുത്തുന്നതെന്ന് ചോദിച്ച് കസേരയില്‍ നിന്നും ചാടി എഴുന്നേറ്റ ദിലീപ് അവരെ ചേര്‍ത്ത് പിടിക്കുന്നതും ശേഷം ഫോട്ടോസ് എടുക്കുന്നതുമൊക്കെ വീഡിയോയില്‍ കാണാം. കാവ്യയും സന്തോഷത്തോട് കൂടിയാണ് കുട്ടികളുടെ കൂടെ ഫോട്ടോ എടുക്കുന്നതും അവരെ ചേര്‍ത്ത് പിടിച്ചതും. നിലത്ത് ഇരുത്തുന്നതില്‍ അടക്കം കുട്ടികളോട് ദിലീപ് കാണിച്ച സ്‌നേഹത്തിന് ആരാധകര്‍ക്കിടയില്‍ നിന്നും നിരവധി പ്രശംസ ലഭിക്കുകയാണ്.വീഡിയോയുടെ താഴെ വരുന്ന കമന്റുകളില്‍ ദിലീപിനെയും കാവ്യയെയും അനുകൂലിച്ചും പ്രതികൂലിച്ചുമാണ്. കുറ്റാരോപിതന്‍ എന്ന് മാറ്റി നിര്‍ത്തിയാല്‍ ദിലീപ് നന്മയുള്ള മനുഷ്യ സ്‌നേഹിയാണെന്നാണ് ഒരു ആരാധകന്റെ കമന്റ്.

പ്രതിസന്ധികളെല്ലാം മാറി പഴയ ജീവിതത്തിലേക്കും പ്രൗഡിയിലേക്കും ദിലീപിന് തിരികെ വരാന്‍ സാധിക്കും. ദിലീപ് ഇനിയും നല്ല സിനിമകള്‍ ചെയ്യണം. നമ്മളൊക്കെ കുറെ കാലമായി നിങ്ങളുടെ. സിനിമ കണ്ടിട്ട്. രണ്ട് പേര്‍ക്കും നല്ലത് വരട്ടെ. ജനങ്ങള്‍ നിങ്ങളുടെ കൂടെ തന്നെയുണ്ട് എന്നൊക്കെയാണ് ഭൂരിഭാഗം പേരും പറയുന്നത്.അതേ സമയം താരങ്ങളെ വിമര്‍ശിച്ചും ചിലര്‍ എത്തുന്നുണ്ട്. മഞ്ജുവിന്റെ മനസ്സിനെക്കാള്‍ വലിയ ഭംഗി ഒന്നും കാവ്യയുടെ മുഖത്തിന് ഇല്ല. രണ്ട് പേര്‍ക്കും പ്രത്യേകിച്ച് പണിയൊന്നുമില്ലാത്തതിനാല്‍ മറ്റുള്ളവരുടെ കല്യാണവും കൂടി നടക്കുകയാണ് എന്ന് തുടങ്ങി വിമര്‍ശിച്ചും പരിഹസിച്ചും നിരവധി കമന്റുകളാണ് വരുന്നത്.

More in Movies

Trending

Recent

To Top