പ്രളയം പടിയിറങ്ങിയപ്പോൾ ക്ഷേത്രം വൃത്തിയാക്കി മുസ്ലിം വിശ്വാസികൾ – അന്യനാടുകൾക്ക് മാതൃകയായി കേരളത്തിന്റെ മതമൈത്രി ..
പ്രളയ ദുരിതം അനുഭവിച്ച സമയത്ത് ഏറെയും കണ്ട കാഴ്ച മത മൈത്രിയുടേതാണ്. ഗുരുവായൂരപ്പനും മാതാവും ഒന്നിച്ചിരിക്കുന്നതും , ഹിന്ദു വിശ്വാസിയെ അടക്കാൻ പള്ളിപ്പറമ്പ് വിട്ടു നല്കിയതുമൊക്കെ കണ്ടു. അതിനൊപ്പം മറ്റൊരു കാഴ്ച കൂടി കാണുകയാണ് കേരളത്തിൽ നിന്നും. വെള്ളം കയറി നശിച്ചു കിടന്ന ക്ഷേത്രം , മുസ്ലിം വിശ്വാസികൾ ചേർന്ന് വൃത്തിയാക്കുന്നത്.
വയനാടുള്ള വെണ്ണിയോട് മഹാവിഷ്ണു ക്ഷേത്രമാണ് ഒരു കൂട്ടം മുസ്ലിം വിശ്വാസികളായ യുവാക്കൾ ചേർന്ന് വൃത്തിയാക്കിയത്. മഴ മാറി മറ്റു പ്രവർത്തനങ്ങൾക്കു ഇറങ്ങിയ ഇവരോട് ക്ഷേത്രത്തിന്റെ പരിസരവാസികളാണ് വൃത്തിയാക്കുന്നതിന് പറ്റി പറഞ്ഞത്. ഞങ്ങൾ ചെയ്യുന്നതിൽ കുഴപ്പമുണ്ടോ എന്നന്വേഷിച്ചിട്ടാണ് ഇവർ വൃത്തിയാക്കാൻ ഇറങ്ങിയത്. നിറഞ്ഞ മനസോടെ ക്ഷേത്രം വൃത്തിയാക്കിയ അവർ വീണ്ടും മലയാളികളുടെ ഐക്യം ലോകത്തിനു മുൻപിൽ കാണിച്ചു കൊടുക്കുകയാണ്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...