Connect with us

താരങ്ങള്‍ക്ക് പിന്നാലെ താരമായി സാധാരണക്കാരും……കമ്മല്‍ ഊരി നല്‍കി പ്രളയ കേരളത്തിന് കൈത്താങ്ങായി വീട്ടമ്മ

Malayalam Breaking News

കൈത്താങ്ങിയ രാഷ്ട്ര-രാഷ്ട്രീയ-സാമൂഹ്യ ഭേദമന്യേ നിരവധി പേരാണ് പ്രളയക്കെടുതിയിലായ കേരളത്തിന് കൈത്താങ്ങായത്. പ്രളയക്കെടുതിയില്‍ നിന്നും കേരളത്തെ രക്ഷിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ സഹായാഭ്യര്‍ത്ഥന മാനിച്ച് മലയാളികള്‍ ഉള്‍പ്പെടെ മലയാളം-തമിഴ് തെലുങ്ക് ബോളിവുഡ് സിനിമാ ലോകവും സാഹായ ഹസ്തങ്ങളുമായി രംഗത്തെത്തിയിരുന്നു.

താരങ്ങള്‍ക്ക് പിന്നാലെ സാധാരണക്കാരും കേരളീയര്‍ക്ക് സഹായ സഹകരണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. പ്രകൃതി ദുരന്തം ഏറ്റുവാങ്ങിയ കേരളത്തെ വീണ്ടെടുക്കാന്‍ കേരളജനത ഒറ്റക്കെട്ടായി നീങ്ങുന്ന കാഴ്ച്ചയാണ് നാം കാണുന്നത്. അതുകൊണ്ട് തന്നെ ദുരിത കയത്തില്‍ നിന്നും കര കയറുകയാണ് കേരളം.

നിരവധി സഹായമാണ് കേരളത്തെ തേടി എത്തിയത്. തങ്ങളെ കൊണ്ട് ആകാവുന്ന സഹായവും സാധാരണക്കാര്‍ ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ മാതൃകയായിരിക്കുകയാണ് ഒരു വീട്ടമ്മ. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സഹായം ചെയ്യണമെന്നാവശ്യവുമായി എത്തിയവര്‍ക്ക് സ്വന്തം കമ്മല്‍ ഊരി നല്‍കി മാതൃകയാകുകയാണ് ഒരു വീട്ടമ്മ. വീട്ടമ്മ സ്വന്തം കമ്മല്‍ ഊരി നല്‍കുന്നതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ്. സിപിഎം വൈലോങ്ങര കമ്മിറ്റിയുടെ ദുരിതാശ്വാസ പിരിവിലേക്കാണ് മേച്ചേരി പറമ്പിലെ കോട്ടേക്കാട് ഇന്ദിര എന്ന വീട്ടമ്മ കമ്മല്‍ ദാനം നല്‍കിയത്.

Woman gave her earnings to Kerala flood

More in Malayalam Breaking News

Trending

Recent

To Top