Connect with us

കേരളത്തിന് വേണ്ടി യു.എ.ഇ സർക്കാർ ശേഖരിക്കുന്നത് 500 കോടിയിലധികം രൂപ !! ഈ സ്നേഹത്തിന് നമ്മളെന്ത് പകരം നൽകും ?!…

Malayalam Breaking News

കേരളത്തിന് വേണ്ടി യു.എ.ഇ സർക്കാർ ശേഖരിക്കുന്നത് 500 കോടിയിലധികം രൂപ !! ഈ സ്നേഹത്തിന് നമ്മളെന്ത് പകരം നൽകും ?!…

കേരളത്തിന് വേണ്ടി യു.എ.ഇ സർക്കാർ ശേഖരിക്കുന്നത് 500 കോടിയിലധികം രൂപ !! ഈ സ്നേഹത്തിന് നമ്മളെന്ത് പകരം നൽകും ?!…

കേരളത്തിന് വേണ്ടി യു.എ.ഇ സർക്കാർ ശേഖരിക്കുന്നത് 500 കോടിയിലധികം രൂപ !! ഈ സ്നേഹത്തിന് നമ്മളെന്ത് പകരം നൽകും ?!…

പ്രളയ ജലം കേരളത്തെ തള്ളി വിട്ടത് വലിയ ദുരിതത്തിലേക്കാണ് എന്ന് നമുക്കെല്ലാവർക്കും അറിയാം. ഏകദേശം 20,000 കോടിയിലധികം രൂപയുടെ നഷ്ടം ഇതിനോടകം തന്നെ കേരളത്തിനുണ്ടായിട്ടുണ്ട്. എറണാകുളവും ഇടുക്കിയും കോട്ടയവും ആലപ്പുഴയും വയനാടും തീരാ ദുരിതത്തിലാണ്.

ഈ വേദന ലോകമെങ്ങും ഇതിനോടകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു. എല്ലാ പിന്തുണയും നല്‍കുമെന്ന് കേന്ദ്രം ഉറപ്പ് നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സംഭാവനകളുടെ പ്രളയമാണിപ്പോൾ. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ എത്തിയ വാഗ്ദാനം ഏകദേശം 450 കോടിരൂപ. ഇതില്‍ ശനിയാഴ്ചവരെ അക്കൗണ്ടിലെത്തിയത് 164 കോടി രൂപയാണ്.

ഇതിനിടെ ഏറ്റവും കൂടുതൽ മലയാളികൾ ജോയ് ചെയ്യുന്ന ഗൾഫ് രാജ്യമായ യു.എ.ഇയും കേരളത്തിന് കൈത്താങ്ങായി രംഗത്ത് വന്നിട്ടുണ്ട്. കേരളത്തെ സഹായിക്കാനായി യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രത്യേക സഹായ നിധിയും പ്രഖ്യാപിച്ചു. ഇതിലേക്ക് സംഭാവനകള്‍ ഒഴുകുകയാണ്.

പ്രത്യേക സഹായനിധിയിലേക്ക് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി 50 ലക്ഷം ദിര്‍ഹം ( 9.5 കോടി രൂപ) സംഭാവന ചെയ്തു. ദുരിതാശ്വാസസഹായം സമാഹരിക്കുന്ന ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഫൗണ്ടേഷനാണ് ഈ തുക കൈമാറിയത്. ഡോ.ബി.ആര്‍.ഷെട്ടി അഞ്ച് മില്യണ്‍ ദിര്‍ഹം(ഏതാണ്ട് 10കോടി രൂപ)സംഭാവന ചെയ്തു. യു.എ.ഇ.ദുബായ് ആസ്ഥാനമായുള്ള ജെംസ് എഡ്യുക്കേഷന്‍ സ്ഥാപകനും ചെയര്‍മാനുമായ സണ്ണി വര്‍ക്കി ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഫൗണ്ടേഷന്‍ വഴി കേരളത്തിന് 50 ലക്ഷം ദിര്‍ഹം (9.5 കോടി രൂപ) സംഭാവന ചെയ്യും. ഇങ്ങനെ ഈ ഫണ്ടിലേക്ക് പണമെത്തുകയാണ്. ഈ ഫണ്ട് മാത്രം 500 കോടി കഴിയുമെന്നാണ് വിലയിരുത്തല്‍.

തന്റെ രാജ്യത്തിന് ഏറ്റവും വലിയ മനുഷ്യസോത്രസ്സ് നൽകുന്ന ഒരു നാട്ടിൽ ഇങ്ങനെയൊരു വലിയ പ്രശ്നം ഉണ്ടായാൽ എങ്ങനെ സഹായിക്കാതെ ഇരിക്കുമെന്നാണ് അവിടത്തെ ഭരണാധികാരികൾ ചോദിക്കുന്നത്. യു.എ.ഇ മാത്രമല്ല, മറ്റു അറബ് രാജ്യങ്ങളും സഹായവുമായി എത്തിയിട്ടുണ്ട്.


UAE helps Kerala – 500 cr donation is coming to Kerala flood relief

More in Malayalam Breaking News

Trending

Recent

To Top