എന്തും ചോദിക്കാനുള്ള സ്വാതന്ത്ര്യവും ബന്ധവും താനും കൃഷ്ണ ചേച്ചിയും തമ്മിലുണ്ട്, കുഞ്ഞിനെ കാണാനായി ഓണ്‍സ്ക്രീനിലെ അമ്മ നേരിട്ടെത്തി; സന്തോഷം പങ്കിട്ട് ആതിര മാധവ്
എന്തും ചോദിക്കാനുള്ള സ്വാതന്ത്ര്യവും ബന്ധവും താനും കൃഷ്ണ ചേച്ചിയും തമ്മിലുണ്ട്, കുഞ്ഞിനെ കാണാനായി ഓണ്‍സ്ക്രീനിലെ അമ്മ നേരിട്ടെത്തി; സന്തോഷം പങ്കിട്ട് ആതിര മാധവ്
എന്തും ചോദിക്കാനുള്ള സ്വാതന്ത്ര്യവും ബന്ധവും താനും കൃഷ്ണ ചേച്ചിയും തമ്മിലുണ്ട്, കുഞ്ഞിനെ കാണാനായി ഓണ്‍സ്ക്രീനിലെ അമ്മ നേരിട്ടെത്തി; സന്തോഷം പങ്കിട്ട് ആതിര മാധവ്
കുടുംബവിളക്ക് സീരിയലിലൂടെയാണ് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാവുകയിരുന്നു ആതിര മാധവ്. അനന്യ എന്ന കഥാപാത്രത്തെയാണ് കുടുംബവിളക്കില്‍ ആതിര അവതരിപ്പിച്ചത്. ഗർഭിണിയായതോടെ ആതിര പരമ്പരയില്‍ നിന്നും താല്‍ക്കാലികമായി പിന്മാറിയിരുന്നു. എങ്കിലും സോഷ്യൽ മീഡിയയിൽ നടി സജീവമായിരുന്നു
ആതീസ് ലിറ്റിൽ വേൾഡ് എന്ന യുട്യൂബ് ചാനലിലൂടെ തന്റെയും കുഞ്ഞിന്റെയും കുടുംബത്തിന്റെയും വിശേഷണങ്ങൾ ആതിര പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ കുഞ്ഞിനെ കാണാനായി ഓണ്‍സ്ക്രീനിലെ തന്റെ അമ്മ എത്തിയതിന്റെ സന്തോഷത്തിലാണ് താരത്തിന്റെ പുതിയ വീഡിയോ. കുടുംബ വിളക്ക് സീരിയലില്‍ അനന്യയുടെ അമ്മയായി അഭിനയിക്കുന്ന നടി കൃഷ്ണയാണ് ഏഴ് മാസങ്ങള്‍ക്ക് ശേഷം ആതിരയുടെ കുഞ്ഞിനെ കാണാനായി എത്തിയത്.
എന്തും ചോദിക്കാനുള്ള സ്വാതന്ത്ര്യവും ബന്ധവും താനും കൃഷ്ണ ചേച്ചിയും തമ്മിലുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് അതിഥിയെ ആതിര പരിചയപ്പെടുത്തുന്നത്. സ്വന്തം മകളുടെ കുഞ്ഞിനെ കാണാന്‍ വരുന്നത് ഇപ്പോഴാണോ എന്ന് പരിഭവവും പറയുന്നു ആതിര. ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നാണ് കൃഷ്ണ ആതിരയുടെ കുഞ്ഞിനെ കാണാനായി എത്തിയത്. പ്രൊഡക്ഷന്‍ ഫുഡ് കഴിക്കാനായി വിളിച്ചപ്പോള്‍ നിരസിച്ചെന്നും ആതിരയുടെ വീട്ടിലേക്ക് പോവുകയാണെന്നും അവള് നല്ല കുക്കാണെന്നും പറഞ്ഞാണ് താന്‍ എത്തിയതെന്നും കൃഷ്ണ വീഡിയോയിൽ പറയുന്നുണ്ട്.
നിലവിൽ ഭർത്താവിനൊപ്പം ബംഗളൂരുവിലും മറ്റുമായാണ് ആതിരയുടെ താമസം. ഇടയ്ക്ക് നാട്ടിൽ വരാറുമുണ്ട് താരം.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളചലച്ചിത്ര ലോകത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. മലയാള സിനിമയിൽ ഒറ്റയാൾ പ്രസ്ഥാന കൊണ്ടുവന്നത് ബാലചന്ദ്ര...