പ്രേംനസീർ ചലച്ചിത്ര പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു:മികച്ച നടൻ അലൻസിയർ, ചിത്രം അപ്പൻ, നടി ഗ്രേസ് ആന്റണി

പ്രേംനസീർ സ്മൃതി -2023 – നോട് അനുബ്ബന്ധിച്ച് പ്രേംനസീർ സുഹൃത് സമിതി – ഉദയസമുദ്ര അഞ്ചാമത് ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. പ്രേംനസീർ ചലച്ചിത്രശ്രേഷ്ഠ പുരസ്ക്കാരത്തിന് നടൻ കുഞ്ചനും പ്രേംനസീർ കർമ്മതേജസ് പുരസ്ക്കാരത്തിന് ഗോപിനാഥ് മുതുകാടും അർഹരായി. തിരുവനന്തപുരം പ്രസ് ക്ളബ്ബിൽ നടന്ന പത്രസമ്മേളനത്തിലാണ് പുരസ്ക്കാരപ്രഖ്യാപനം നടന്നത്. മികച്ച ചിത്രം – അപ്പൻ, മികച്ച സംവിധായകൻ – തരുൺ മൂർത്തി (ചിത്രം – സൗദി വെള്ളക്ക), മികച്ച നടൻ -അലൻസിയർ (ചിത്രം – അപ്പൻ), മികച്ച നടി – ഗ്രേസ് ആന്റണി (ചിത്രങ്ങൾ – അപ്പൻ , റോഷാക്ക്),”
“മികച്ച സഹ നടി – ശ്രീലക്ഷ്മി (ചിത്രം – കൊത്ത് ), മികച്ച സഹനടൻ – കുഞ്ഞികൃഷ്ണൻ മാഷ് (ചിത്രം ന്നാ താൻ കേസ് കൊട്), മികച്ച തിരക്കഥാകൃത്ത് – ഷാരിസ് മുഹമ്മദ് (ചിത്രം – ജനഗണമന), മികച്ച ഛായാഗ്രാഹകൻ – അനീഷ് ലാൽ ആർ എസ് (ചിത്രം – രണ്ട് ), മികച്ച ഗായകൻ – പന്തളം ബാലൻ (ചിത്രം – പത്തൊൻപതാം നൂറ്റാണ്ട് , ഗാനം – പറവ പാറണ കണ്ടാരേ …..), മികച്ച ഗായിക – ആവണി മൽഹാർ (ചിത്രം കുമാരി, ഗാനം – മന്ദാരപ്പൂവ്വേ ……), മികച്ച ഗാനരചയിതാവ് – അജയ് വെള്ളരിപ്പണ (ചിത്രം -റെഡ് ഷാഡോ , ഗാനം – അകലേയ്ക്കു പോകയോ……), മികച്ച സംഗീത സംവിധായകൻ – അർജുൻ രാജ്കുമാർ (ചിത്രം – ശുഭദിനം, ഗാനം – പതിയേ നൊമ്പരം കടലേറിയോ ……), മികച്ച പി ആർ ഓ – അജയ് തുണ്ടത്തിൽ (വിവിധ ചിത്രങ്ങൾ), സ്പെഷ്യൽ ജൂറി പുരസ്കാരം – സംവിധാനം -ബിജിത് ബാല (ചിത്രം – പടച്ചോനെ ഇങ്ങള് കാത്തോളീൻ), മനോജ് പാലോടൻ (ചിത്രം സിഗ്നേച്ചർ ),”
“അഭിനയം – ദേവി വർമ്മ (ചിത്രം – സൗദി വെള്ളക്ക), സംഗീതം – നിഖിൽ പ്രഭ . പ്രേംനസീറിന്റെ 34-മത് ചരമവാർഷിക ദിനത്തോടനുബ്ബന്ധിച്ച് ജനുവരി 16ന് പൂജപ്പുര ചിത്തിരതിരുനാൾ ഓഡിറ്റോറിയത്തിൽ വച്ച് വൈകുന്നേരം 5 മണിക്ക് നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും. ചലച്ചിത്ര സംവിധായകൻ ടി എസ് സുരേഷ് ബാബു, ചലച്ചിത്ര നടൻ വഞ്ചിയൂർ പ്രവീൺകുമാർ , പ്രേംനസീർ സുഹൃത് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ, പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.”
ഒരു തികഞ്ഞ പൊലീസ് കഥയുടെ ചലച്ചിതാവിഷ്ക്കാരണമായ പോലീസ് ഡേ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം ജൂൺ ആറിന്...
ഉണ്ണി മുകുന്ദന്റേതായി പുറത്തെത്തി റെക്കോർഡ് കളക്ഷൻ നേടിയ ചിത്രമായിരുന്നു മാർക്കോ. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രവും...
ഉലകനായകൻ കമൽ ഹാസന്റെ തഗ്ഗ് ലൈഫ് എന്ന ചിത്രം സുപ്രീം കോടതി ഉത്തരവ്. നടൻ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ ചിത്രത്തിന്റെ...
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കന്നഡ ചിത്രമാണ് കാന്താര2. നേരത്തെ തന്നെ ചിത്രത്തിന്റെ ഷൂട്ടിഗിനിടെ പല അപകടങ്ങളും സംഭവിച്ചിട്ടുണ്ട്. ഇപ്പോഴിതാ ചിത്രീകരണത്തിനിടെ...
കുറച്ച് നാളുകൾക്ക് മുമ്പ്, മഞ്ജു വാര്യർക്കെതിരെ സംവിധായകൻ സനൽകുമാർ ശശിധരൻ രംഗത്തെത്തിയിരുന്നത് വലിയ വാർത്തയായിരുന്നു. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും ഇക്കാര്യം മഞ്ജു...