Connect with us

കാപ്പയുടെ രണ്ടാം ഭാഗം! വെളിപ്പെടുത്തി റൈറ്റേഴ്‌സ് യൂണിയൻ

Movies

കാപ്പയുടെ രണ്ടാം ഭാഗം! വെളിപ്പെടുത്തി റൈറ്റേഴ്‌സ് യൂണിയൻ

കാപ്പയുടെ രണ്ടാം ഭാഗം! വെളിപ്പെടുത്തി റൈറ്റേഴ്‌സ് യൂണിയൻ

ഷാജി കൈലാസ് പൃഥ്വിരാജ് ചിത്രം കാപ്പയുടെ രണ്ടാം ഭാഗം അടുത്ത വര്‍ഷത്തോടെ ഉണ്ടാകും. റൈറ്റേഴ്‌സ് യൂണിയനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

കടുവയ്ക്ക് ശേഷം ഷാജി കൈലാസും പൃഥ്വിരാജ് സുകുമാരനും വീണ്ടും ഒരു മാസ് ആക്ഷന്‍ സിനിമയുമായി എത്തിയിരിക്കുകയാണ്. മലയാളികള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ലുക്കില്‍ പൃഥ്വിരാജ്. ആസിഫ് അലി, അപര്‍ണ മുരളി, അന്ന ബെന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

പൃഥ്വിരാജ് അവതരിപ്പിച്ച കൊട്ട മധു എന്ന കഥാപാത്രം എങ്ങനെയാണ് തിരുവനന്തപുരത്തെ ഗുണ്ടാ തലവന്‍ ആകുന്നതെന്നും പിന്നീട് അങ്ങോട്ടുള്ള ഗുണ്ടാ പകയും കൊലയുമാണ് സിനിമ. കേരളത്തില്‍ 233 സ്‌ക്രീനുകളാണ് ചിത്രത്തിന്. ജിസിസിയില്‍ ആകെ 117 സ്‌ക്രീനുകളിലാണ് സിനിമ റിലീസ് ചെയ്തത്.

ജി.ആര്‍. ഇന്ദുഗോപന്റെ ശംഖുമുഖിയെന്ന ചെറുനോവലാണ് സംവിധായകന്‍ വെള്ളിത്തിരയില്‍ എത്തിച്ചിരിക്കുന്നത്. ഇന്ദുഗോപന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരിക്കിയിരിക്കുന്നതും. ജോമോന്‍ ടി. ജോണ്‍ ആണ് ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.

മലയാള സിനിമയെ ഒരുകാലത്ത് പിടിച്ചു നിര്‍ത്തിയ ധാരളം എഴുത്തുകാര്‍ ഇന്ന് അവശതയിലാണ് അവരുടെ ജീവിതം സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍ ആണ് കാപ്പ നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്‌ലിക്‌സിനാണ്.

More in Movies

Trending

Recent

To Top