Connect with us

തേപ്പ് എന്നൊരു വാക്ക് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല കാരണം വെളിപ്പെടുത്തി റോബിൻ

Movies

തേപ്പ് എന്നൊരു വാക്ക് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല കാരണം വെളിപ്പെടുത്തി റോബിൻ

തേപ്പ് എന്നൊരു വാക്ക് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല കാരണം വെളിപ്പെടുത്തി റോബിൻ

ബിഗ് ബോസ് മലയാളം സീസൺ 4 അവസാനിച്ച് മാസം ഏഴായെങ്കിലും മത്സരാർത്ഥികൾ എല്ലാവരും ഇപ്പോഴും ലൈം ലൈറ്റിൽ സജീവമാണ്. വിജയി അല്ലെങ്കിൽ കൂടിയും ഷോയിൽ ഏറ്റവും കൂടുതൽ സ്വീകാര്യത ലഭിച്ച താരം റോബിൻ രാധാകൃഷ്ണനായിരുന്നു. ഇപ്പോഴും ആരാധകർക്കിടയിൽ തരംഗം തീർക്കുകയാണ് റോബിൻ. താരം നിരവധി ഉദ്ഘാടനങ്ങളിലും പരിപാടികളിലുമെല്ലാം സജീവമാണ്.

ഇപ്പോഴിതാ റോബിന്റെ ഒരു അഭിമുഖം ചർച്ചയാവുകയാണ്. പ്രണയ ജീവിതത്തിൽ തേപ്പ് കിട്ടിയിട്ടുണ്ടോയെന്ന ചോദ്യത്തിന് റോബിൻ നൽകിയ മറുപടിയാണ് വൈറലാകുന്നത്. ഒരു പ്രമുഖ മാധ്യമത്തിനോടായിരുന്നു താരത്തിന്റെ പ്രതികരണം.

തേപ്പ് എന്നൊരു വാക്ക് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല. രണ്ട് വ്യക്തികൾ തമ്മിൽ ഇഷ്ടപ്പെടുന്നു ,എന്നാൽ ഒരു ഘട്ടത്തിൽ ഒരുമിച്ച് മുന്നോട്ട് പോകാൻ ആകില്ലെന്ന് തിരിച്ചറിയുമ്പോൾ , അതായത് ഒരാൾക്ക് അത് തോന്നിയാൽ തന്നെ പിന്നെ അത് മുന്നോട്ട് പോകുന്നതിൽ അർത്ഥമില്ല. അതിനെക്കാൾ നല്ലത് നമ്മുടെ ജീവിതത്തിൽ ശരിയായ വ്യക്തി വരുന്നത് വരെ കാത്തിരിക്കുക.അവരവുമായി മുന്നോട്ട് പോകുക’.
‘അതൊരു ശരിയായ തീരുമാനമാണ്. എനിക്ക് പറ്റാത്ത കാര്യത്തിൽ തുടർന്ന് പോകാൻ താത്പര്യമില്ല, അതിനാൽ ഞാൻ അവസാനിപ്പിച്ച് പോകുന്നുവെന്നതാണ്. അല്ലാതെ മറ്റേയാളുടെ കൂടെ ഫേക്ക് ആയി നിന്ന് നാടകം നടിച്ച് മുന്നോട്ട് പോകുന്നതിനേക്കാൾ നല്ലത് ആ ബന്ധം ഇല്ലാതിരിക്കുന്നതാണ് നല്ലത്’.

‘ഞാൻ വലിയ സംഭവമാണെന്ന് എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. വർഷങ്ങൾ എത്ര കഴിഞ്ഞാലും ഞാ്‍ ഇങ്ങനെ തന്നെയായിരിക്കും. അതോണ്ട് തന്നെയാണ് സെൽഫിയെടുക്കണമെന്നൊക്കെ പറഞ്ഞ് ആളുകൾ വരുമ്പോൾ ഞാൻ സന്തോഷിക്കാറുണ്ട്. എവിടെ ചെന്നാലും ഞാൻ ആളുകളുമായി സെൽഫി എടുക്കാറുണ്ട്’.

താൻ ഇപ്പോൾ വളരെ സന്തോഷവാനാണ്. വളരെ ഏറെ അനുഗ്രഹിക്കപ്പെട്ട വ്യക്തിയാണ്. കാരണം ഒരുപാട് പേരുടെ സ്നേഹവും പിന്തുണയും ലഭിക്കുന്നുവെന്നത് തന്നെ വലിയ കാര്യമാണ്. അതിൽ കൂടുതൽ എന്താണ് വേണ്ടത്. മാതാപിതാക്കൾക്ക് അഭിമാനമായി മാറി, ഈ നിമിഷത്തിൽ മരിച്ച് പോയാൽ പോലും ഞാൻ ഹാപ്പിയാണ്. ഇനിയങ്ങോട്ട് ചെറിയ ആഗ്രഹങ്ങൾ ഉണ്ട്. അത് നടക്കട്ടേയെന്ന് പ്രാർത്ഥിക്കുന്നു. കഠിനാധ്വാനം ചെയ്യുന്നു’.

More in Movies

Trending

Recent

To Top