
News
ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നു; ഷാരൂഖ് ഖാന്റെയും ദീപികയുടെയും കോലം കത്തിച്ച് പ്രതിഷേധം
ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നു; ഷാരൂഖ് ഖാന്റെയും ദീപികയുടെയും കോലം കത്തിച്ച് പ്രതിഷേധം
Published on

ഷാരൂഖ് ഖാനും ദീപിക പദുക്കോണും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് പത്താന്. ഇതിനോടകം തന്നെ പ്രേക്ഷകര്‍ വളരെ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്. സിനിമയിലെ ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ‘ബേഷരം റംഗ്’ എന്ന് തുടങ്ങുന്ന ഗാനത്തില്‍ ദീപിക ബിക്കിനി ധരിച്ചാണ് അഭിനയിച്ചത്.
ഈ ഗാനത്തിനെതിരേ മധ്യപ്രദേശ് മുഖ്യമന്ത്രി നരോത്തം മിശ്ര രംഗത്ത് വന്നതിന് പിന്നാലെ പത്താന് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു. വീര്‍ ശിവജി എന്ന സംഘടനയിലെ അംഗങ്ങള്‍ ഷാരൂഖ് ഖാന്റെയും ദീപിക പദുക്കോണിന്റെയും കോലം കത്തിച്ച് പ്രതിഷേധിച്ചു. ബേഷരം എന്ന ഗാനം ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നുവെന്നും സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കരുതെന്നുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
ഗാനരംഗത്തില്‍ മാറ്റം വരുത്താതെ സിനിമ മധ്യപ്രദേശില്‍ പ്രദര്‍ശിപ്പിക്കുകയില്ലെന്നാണ് നരോത്തം മിശ്ര പറഞ്ഞത്. ദീപിക തുക്ക്ഡെ തുക്ക്ഡെ സംഘത്തിന്റെ അനുകൂലിയാണെന്നും (ജെഎന്‍യു സമരം) അദ്ദേഹം പറഞ്ഞു. ദീപികയുടെ വസ്ത്രധാരണത്തിലും സിനിമയിലെ ഗാനരംഗത്തിലും തിരുത്തല്‍ നടത്തേണ്ടതുണ്ട്. അവ ശരിയാക്കണം.
അല്ലെങ്കില്‍ ഈ സിനിമ മധ്യപ്രദേശില്‍ പ്രദര്‍ശിപ്പിക്കുകയില്ല. വളരെ മോശമാണ്, വളരെ മലിനമായ മാനസികാവസ്ഥയില്‍ നിന്നാണ് ഇങ്ങനെ ഒരു പാട്ടെടുക്കുന്നത് നരോത്തം മിശ്ര പറഞ്ഞു. സിദ്ധാര്‍ഥ് ആനന്ദാണ് പഠാന് സംവിധാനം ചെയ്യുന്നത്. ജോണ്‍ എബ്രഹാമാണ് ചിത്രത്തില്‍ വില്ലനായെത്തുന്നത്. ജനുവരി 25 ന് ചിത്രം റിലീസ് ചെയ്യും. യഷ് രാജ് ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്.
മലയാളക്കരയിൽ വരെ നിരവധി ആരാധകരുള്ള സൂപ്പർ താരമാണ് അല്ലു അർജുൻ. ആര്യ മുതൽ പുഷ്പ വരെയുള്ള ഹിറ്റ് ചിത്രങ്ങൾ എടുത്തു നോക്കിയാൽ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എമ്പുരാനെ കുറിച്ചുളള വാർത്തകളാണ് വൈറലാകുന്നത്. വിവാദങ്ങൾ പെരുക്കുന്നതിനിടയിലും എമ്പുരാൻ ഹൗസ്ഫുള്ളായി തുടരുകയാണ്. ഈ വേളയിൽ തന്റെ ഉടമസ്ഥതയിലുള്ള...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടക്കുന്ന എമ്പുരാൻ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി നടനും കേന്ദ്രസഹമന്ത്രിയുമായി സുരേഷ് ഗോപി. എമ്പുരാൻ വിവാദം...
ഓസ്കറിൽ ബ്രിട്ടന്റെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുത്ത ‘സന്തോഷ്’ എന്ന ഹിന്ദി ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യുന്നത് തടഞ്ഞ് സെൻട്രൽ ബോർഡ് ഓഫ്...