അടക്കി പിടിച്ച കരച്ചില്, കരഞ്ഞ് തീർത്ത് ജാസ്മിൻ; പുതിയ വീഡിയോ
Published on

ബിഗ്ബോസ് മലയാളം നാലാം സീസണിലെ മത്സരാർത്ഥികളിലൊരാളായി എത്തി പ്രേക്ഷകർക്ക് പരിചതയാണ് ജാസ്മിൻ. ജീവിതത്തിൽ എത്ര വലിയ ബുദ്ധിമുട്ടുകൾ വന്നാലും പ്രശ്നങ്ങൾ ഉണ്ടായാലും അതിനെയെല്ലാം അതിജീവിച്ച് മുന്നേറുന്ന പ്രത്യക്ഷത്തിലുള്ള ഹീറോകളിലൊരാളാണ് ജാസ്മിൻ എന്ന് എത്ര പേർക്കറിയാം. മനോധൈര്യം കൊണ്ട് ജീവിതവിജയം കൈവരിച്ച പെൺകുട്ടിയാണ് ജാസ്മിൻ എം മൂസ. കോഴിക്കോട്ടെ മുക്കത്ത് നിന്നുള്ള സാധാരണക്കാരിയായ പെൺകുട്ടി ഇന്ന് എത്തി നിൽക്കുന്നത് ബിഗ്ബോസ് മലയാളം സീസൺ 4ൻ്റെ പ്രഢഗംഭീരമായ വേദിയിലാണ്.
വ്യത്യസ്തരില്‍ വ്യത്യസ്തയായ ഒരു വ്യക്തിയാണ് ജാസ്മിന് എം മൂസ എന്ന് കേരള സമൂഹം തിരിച്ചറിഞ്ഞത് ഒരുപക്ഷെ ബിഗ്ഗ് ബോസ് റിയാലിറ്റി ഷോയ്ക്ക് ശേഷമാവാം. ജാസ്മിന് ചിന്തിയ്ക്കുന്നതും പ്രവൃത്തിയ്ക്കുന്നതും വേറിട്ട രീതികളിലാണ്. ജാസ്മിന്റെ തെറ്റുകള്‍ പലര്‍ക്കും ശരികളായും, ചില ശരികള്‍ തെറ്റുകളായും തോന്നിയിട്ടുണ്ട്. അതിനെ എല്ലാം സോഷ്യല്‍ മീഡിയ ഇഴ കീറി പരിശോധിച്ചിട്ടും ഉണ്ട്.
ഇപ്പോഴിതാ ജാസ്മിന് എം മൂസയുടെ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റ് വൈറലാവുന്നു. അടക്കി പിടിച്ച കരച്ചില്, കരഞ്ഞ് തീര്‍ക്കുന്ന ഒരു ബ്ലാക്ക് ആന്റ് വൈറ്റ് വീഡിയോ ആണ് ജാസ്മിന് പങ്കുവച്ചിരിയ്ക്കുന്നത്. കരച്ചില് ഒരു സാധാരണ സംഭവമാണ് എന്ന് വീഡിയോയിലൂടെ ജാസ്മിന് പറഞ്ഞു വയ്ക്കുന്നു. റിയാസ് സലിം, ഡെയ്സി ഡേവിഡ്, ജാനകി സുധീര്‍, ഡിംപള്‍ ഭല് തുടങ്ങി നിരവിധി പേര് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്.
ഒരു ക്ലിക്കിന് വേണ്ടി വെറുപ്പുളവാക്കുന്നതും അസ്വീകാര്യവുമായ ഫോട്ടോ സഹിതം ഈ വീഡിയോ റീപോസ്റ്റ് ചെയ്യാന്‍ ഒരു കൂട്ടം യൂട്യൂബും ഓണ്‍ലൈന്‍ ചാനലുകളും കാത്തിരിക്കുന്നു എന്ന വസ്തുത അറിഞ്ഞുകൊണ്ട് ഇത്തരമൊരു പോസ്റ്റ് ചെയ്യുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല… പക്ഷേ അവ ഇവിടെയുണ്ട്- എന്ന് പറഞ്ഞുകൊണ്ട് ജയ് ഷെട്ടിയുടെ ‘അര്‍ഹതയില്ലാത്ത ഒരാളെക്കുറിച്ചാണെങ്കില് പോലും കരച്ചില് സാധാരണമാക്കുക. നിങ്ങളുടെ വേദന അനുഭവിക്കാനും അത് പുറത്തുവിടാനും നിങ്ങള്‍ അര്‍ഹരാണ്’ എന്ന ക്വാട്ടിനൊപ്പമാണ് ജാസ്മിന്റെ വീഡിയോ.
ബിഗ്ഗ് ബോസ് ഷോയില്‍ വച്ചും മാനസിക സമ്മര്‍ദ്ദം അമിതമായ സാഹചര്യത്തില്‍ ജാസ്മിന് കരഞ്ഞിട്ടുണ്ട്. പണ്ട് ഒരുപാട് കരഞ്ഞിട്ടുള്ള ആളാണ് താന്‍ എങ്കിലും, ജീവിതത്തിലെ ചില പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് വന്നതിന് ശേഷം മറ്റൊരുത്തരുടെ മുന്നില്‍ കരയുക എന്നത് നാണക്കേടാണ് എന്ന കരുതുന്ന ആളാണ് താന്‍ എന്ന് ജാസ്മിന് അന്ന് പറഞ്ഞിരുന്നു.
മലയാളത്തിലെ എക്കാലത്തേയും ജനപ്രീയ പരിപാടികളില്‍ ഒന്നാണ് സ്റ്റാര്‍ മാജിക്. ടെലിവിഷന്‍ താരങ്ങളും മിമിക്രി താരങ്ങളും ഒരുമിക്കുന്ന വേദിയാണ് സ്റ്റാര്‍ മാജിക് പരിപാടി....
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കുകയാണ്. ഈ സീസണിൽ ഏറ്റവും വിമർശനം കേൾക്കേണ്ടി...
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...
മലയാളികൾക്ക് പ്രിയങ്കരനാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ റോബിൻ ശ്രദ്ധേയനായത്. ബിഗ് ബോസിലൂടെ റോബിൻ നേടിയെടുത്ത...
ബിഗ് ബോസ് മലയാളം സീസൺ 6 ലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ വ്യക്തിയായിരുന്നു അർജുൻ ശ്യാംഗോപൻ. അവസാന നിമിഷം വരെ...