ദില്‍ഷയ്ക്ക് നേരിടേണ്ടി വന്ന സൈബർ അധിക്ഷേപം പോലെയല്ല ആരതിപൊടിക്കെതിരെയുള്ള ആക്ഷേപം ; ലേഖ
ബിഗ് ബോസ് സീസൺ 4 അവസാനിച്ചിട്ടു അതിനെ ചുറ്റിപ്പറ്റിയുള്ള വാക്ക് പോരുകൾ ഇന്നും അവസാനിച്ചിട്ടില്ല .ബിഗ് ബോസ് മലയാളം സീസണ്‍ 4 വിജയി ദില്‍ഷ പ്രസന്നന് നേരിടേണ്ടി വന്ന സൈബർ അധിക്ഷേപം പോലെയല്ല റോബിന്‍ രാധാകൃഷ്ണന്റെ ഭാവി വധു ആരതിപൊടിക്കെതിരെ റിയാസ്‍ സലീം നടത്തിയ പ്രസ്താവനകളെന്ന് തിരക്കഥാകൃത്തും സംഗീത സംവിധായികയുമായ ലേഖ അംബുജാക്ഷന്‍. റിയാസ് സലീം നടത്തിയ അധിക്ഷേപത്തെ ചോദ്യം ചെയ്യുമ്പോള്‍ ചിലർ തിരിച്ച് ചോദിക്കുന്നത് ദില്‍ഷയ്ക്ക് നേരെ നടന്ന അധിക്ഷേപത്തെക്കുറിച്ചാണ്.
എന്നാല്‍ ഇത് രണ്ടും രണ്ടാണ്. ദില്‍ഷ ബിഗ് ബോസിന്റെ ഭാഗമായതിനാല്‍ അതൊക്കെ സ്വാഭാവികമാണ്. എന്നാല്‍ ആരതി എന്ന് പറയുന്നത് ബിഗ് ബോസുമായി യാതൊരു ബന്ധവുമില്ലാത്ത വ്യക്തിയാണെന്ന് ഓർക്കണമെന്നും ലേഖ കൂട്ടിച്ചേർക്കുന്നു. സ്വന്തം യൂട്യൂബ് ചാനലിലൂടെ പ്രതികരിക്കുകയായിരുന്നു അവർ. ലേഖയുടെ വാക്കുകകളിലേക്ക്.
റിയാസ് സലീം ആരതിയെ എന്തോ പറഞ്ഞെന്ന് പറഞ്ഞ് വിലപിക്കുന്നവർ തന്നേയല്ലേ നേരത്തെ ദില്‍ഷയേയും സൈബർ അധിക്ഷേപത്തിന് ഇരയാക്കിയതല്ലേയെന്നാണ് ചിലർ ചോദിക്കുന്നത്. ഈ ചോദ്യത്തിന് എനിക്ക് വ്യക്തമായ മറുപടിയുണ്ട്. ബിഗ് ബോസിലുണ്ടായിരുന്ന ഒരു മത്സരാർത്ഥിയാണ് ദില്‍ഷ. ആ ഒരു ഷോയുടെ ഹാങ് ഓവർ കഴിയുന്നത് വരെ അങ്ങോട്ടും ഇങ്ങോട്ടും ഡീഗ്രേഡിങ് ഉണ്ടാവും അത് സ്വാഭാവികമാണ്.
എന്നാല്‍ ആരതി പൊടി എന്ന് പറയുന്ന വ്യക്തി അങ്ങനെയല്ല, ഇവരില്‍ ആരുമായിട്ട് ഒരു ബന്ധമില്ലാത്ത, ഇവരുടേയൊന്നും വിഷയങ്ങളില്‍ ഒരു പ്രതികരണവും നടത്താത്ത ആളാണ്. അതുകൊണ്ടാണ് റിയാസ് അവരെക്കുറിച്ച് പറയുമ്പോഴാണ് ബുദ്ധിമുട്ടായത്. തീർച്ചയായും ദില്‍ഷയോട് എനിക്കും വലിയ വിദ്വേഷം ഉണ്ടായിരുന്നു. അവരുടെ സോഷ്യല്‍മീഡിയയില്‍ പോയിട്ട് അത്ര വേദനിപ്പിച്ചിട്ടല്ലെങ്കിലും ചില കമന്റുകള്‍ ഞാനും ഇട്ടിരുന്നു. ദില്‍ഷ ആർമിയില്‍ നിന്നും എന്നെ പുറുത്താക്കുകയും ചെയ്തിരുന്നു.
ഇതിന്റെ ഒരു ഭാഗമായത് കൊണ്ടാണ് ദില്‍ഷയ്ക്ക് ഇത് ഏറ്റെടുക്കേണ്ടി വന്നത്. ആരതി പൊടിക്ക് അതിന്റെ ആവശ്യം ഇല്ലാലോ, അവള്‍ക്ക് ബിഗ് ബോസുമായി ഒരു ബന്ധവുമില്ലാലോ. ഉമ്മ പണിയെടുത്ത് കൊണ്ടുവരുന്ന കാശിനല്ലേ താന്‍ മേക്കപ്പ് സാധനങ്ങള്‍ വാങ്ങിക്കുന്നത് എന്നല്ലേ എന്നുള്ള കമന്റായിരുന്നു ആ ചെറുപ്പക്കാരന്‍ ഇട്ടത്. നേരത്തെ റിയാസ് തന്നെ പറഞ്ഞ് കാര്യമല്ലേ ഇതൊക്കെയെന്നും ലേഖ ചോദിക്കുന്നു.
സത്യസന്ധമായ കാര്യങ്ങള്‍ പറയുമ്പോള്‍ റിയാസ് എന്തിനാണ് പല്ലിളിക്കുന്നത്. അത് നേരെ തിരിച്ച് ഇപ്പോള്‍ ചോദിച്ചുവെന്നേയുള്ളു. നമ്മള്‍ പബ്ലിക് ഫിഗറാണെങ്കില്‍ തീർച്ചയായും ഇത്തരം കമന്റുകളൊക്കെ വരും. അതിനൊക്കെ അതേ രീതിയില്‍ കമന്റിടാന്‍ പോയാന്‍ എന്താണ് അവസ്ഥ. റിയാസ് എന്താണ് ഇപ്പോള്‍ ധരിച്ച് വെച്ചിരിക്കുന്നത്. റിയാസ് മുന്നോട്ട് വെക്കുന്ന കാര്യം എന്താണെന്നും ആർക്കും അറിയില്ല.
റോബിന്റെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ ഇതുപോലുള്ള കാര്യങ്ങളെക്കുറിച്ചൊന്നും സംസാരിക്കാന്‍ റോബിനിപ്പോള്‍ സമയമില്ല. അവന്റെ തിരിക്കുകളുമായി അവന്‍ മുന്നോട്ട് പോവുകയാണ്. റിയാസും അതുപോലെ തന്നേയുള്ള ശ്രമം നടത്തൂ എന്നാണ് എനിക്ക് പറയാനുള്ളത്. മറ്റുള്ളവരുടെ കാര്യം നോക്കിയും അവർ പറയുന്നതിനെ പരിഹസിച്ചും മുന്നോട്ട് പോവുകയാണെങ്കില്‍ എങ്ങനെ വളരാന്‍ സാധിക്കും.
ഒരോരുത്തർക്കും ഓരോ വഴിയാണ്. റിയാസിന്റെ വഴിയില്‍ റോബിനോ റോബിന്റെ വഴിയില്‍ റിയാസിനോ വന്ന് നില്‍ക്കാന്‍ സാധിക്കില്ല. നമ്മുടേതായ വഴികളിലൂടെ അസ്തമയം വരെ മുന്നോട്ട് പോവണം. ജീവിതത്തില്‍ മറ്റുള്ളവരെ ചൊറിഞ്ഞും കുറ്റം പറഞ്ഞും ലഭിക്കുന്ന സന്തോഷത്തിലൂടെ ജീവിക്കാതെ, പോവുന്ന പോക്കില്‍ നമുക്ക് മറ്റുള്ളവർക്കെന്ത് സന്തോഷം ലഭിക്കാന്‍ നോക്കണമെന്നും അവർ കൂട്ടിച്ചേർക്കുന്നു.