നാടകത്തിലൊക്കെ നടന്ന് ഒരെണ്ണത്തിനെ സമ്പാദിച്ചിട്ടുണ്ട്’. ഇത് കേട്ടതോടെ ഞാനാകെ തളര്‍ന്ന് പോയി ; ദൂരനുഭവം പങ്കുവെച്ച് പൗളി വത്സന്

മലയാള സിനിമയിൽ കൂടുതൽ അമ്മ വേഷം ചെയ്യ്തു പ്രേഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് പൗളി വത്സൻ. നാടകത്തിലൂടെ അഭിനയിച്ച് തുടങ്ങിയ നടി വളരെ വൈകിയാണ് സിനിമയിലേക്ക് എത്തുന്നത്. അവിടെ ചുവടുറപ്പിക്കാനും ഗംഭീര പ്രകടനം കാഴ്ച വെക്കാനും നടിയ്ക്ക് സാധിച്ചു. അതേ സമയം ദാമ്പത്യത്തിലും കുടുംബത്തിലും താന്‍ നേരിട്ട പ്രശ്നങ്ങളെ കുറിച്ച് പറയുകയാണ് നടിയിപ്പോള്‍.
മിശ്ര വിവാഹത്തെ തുടര്‍ന്ന് സാമ്പത്തികമായി ബുദ്ധിമുട്ടിയ കാലത്തെ പറ്റിയാണ് ഗൃഹലക്ഷ്മിയ്ക്ക് നല്കിയ അഭിമുഖത്തിലൂടെ പൗളി പറയുന്നത്. അക്കാലത്ത് നാടകത്തില്‍ അഭിനയിക്കുന്നതിനെ പറ്റി വന്ന കമന്റുകളെ കുറിച്ചും അന്നെടുത്ത വാശിയെ കുറിച്ചും അഭിമുഖത്തില്‍ നടി വെളിപ്പെടുത്തി. വൈപ്പിനില്‍ ജനിച്ച് വളര്‍ന്ന താന്‍ കൂടെ പഠിച്ച അയല്‍വാസിയുമായ വത്സനുമായി ഇഷ്ടത്തിലാവുകയായിരുന്നു. ഞാന്‍ ക്രിസ്ത്യനും മൂപ്പര് ഹിന്ദുവുമായിരുന്നു. വിവാഹത്തിന് വീട്ടുകാര്‍ സമ്മതിക്കില്ലെന്ന് മനസിലായതോടെ ആരുടെയും സഹായമില്ലാതെ ഞങ്ങള്‍ വിവാഹം കഴിച്ച് ജീവിതം തുടങ്ങി. നാട്ടുകാരും ബന്ധുക്കളുമൊക്കെ വന്ന് പിന്തിരിപ്പിക്കാന് നോക്കിയിട്ടുണ്ട്.
വേറെ മതക്കാരന് ആണെങ്കില്‍ എന്താ, മനുഷ്യന് തന്നെയല്ലേ എന്നാണ് ഞാന്‍ അവരോട് ചോദിച്ചത്. വിവാഹശേഷം സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നതായിട്ടാണ് പൗളി പറയുന്നത്. കുഞ്ഞുങ്ങളെ ഒന്ന് കൈമാറാന്‍ പോലും ആളില്ലാതെയാണ് ഞാന്‍ എന്റെ മക്കളെ വളര്‍ത്തിയത്. നാടകത്തില്‍ അഭിനയിക്കുന്നുണ്ടെങ്കിലും അധികദൂരത്തേക്ക് പോവില്ല. നാടകം കഴിഞ്ഞ് വെളുപ്പിന് ഏതെങ്കിലും ബസ് സ്റ്റോപ്പില്‍ വന്നിറങ്ങും. എന്നിട്ട് ആദ്യ ബോട്ട് പിടിച്ച് വീട്ടിലെത്തും.
പിള്ളേര് എഴുന്നേറ്റാല്‍ അവരെ സ്കൂളില്‍ പോകാന്‍ ഒരുക്കണം, പിന്നെ വീട്ടിലെ എല്ലാ പണിയും കഴിഞ്ഞ് ഉച്ച ആകുമ്പോഴെക്കും ബോട്ട് പിടിച്ച് നാടക വണ്ടിയില്‍ കയറി പോകും. ഇതായിരുന്നു എന്റെ ജീവിതം. ശരിക്കും പറഞ്ഞാല്‍ എന്റെ ബെഡ് റൂം നാടകവണ്ടിയായിരുന്നു എന്ന് വേണം പറയാന്‍. വണ്ടിയിലിരുന്നാണ് ഉറങ്ങുന്നത്.
ഒരിക്കല്‍ നാടകത്തിന് പോകാനിറങ്ങുമ്പോള്‍ കൊച്ചിന് പനി. പോവാതിരിക്കാനും പറ്റില്ല, കൊച്ചിനെ ഇട്ടേച്ച് പോവാനും പറ്റില്ല. അങ്ങനെ കൊച്ചിനെയും എടുത്ത് പോയി. അന്ന് ലവ് സീനാണ് ഞാന്‍ ചെയ്യേണ്ടത്. വല്ലാത്തൊരു മാനസികാവസ്ഥയായിരുന്നു എനിക്കന്ന്്. സ്റ്റേജില്‍ കയറിയ സമയത്ത് കൊച്ചിനെ സ്റ്റേജിന്റെ അടിയില്‍ ഒരു തൊട്ടിലില്‍ കിടത്തി. ഞാന്‍ ലവ് സീനില്‍ അഭിനയിക്കുമ്പോള്‍ കൊച്ച് താഴെ കിടന്ന് കരയുകയാണ്.
സീന്‍ കഴിഞ്ഞ ഉടനെ കൊച്ചിനെയും എടുത്ത് ഓടി. അടുത്ത വീട്ടുകാര്‍ തന്ന മരുന്ന് കൊടുത്തപ്പോള്‍ കരച്ചില് നിര്‍ത്തിയെങ്കിലും ഡോക്ടറെ കാണാനായി പോയി. അന്ന് ബസ് സ്റ്റോപ്പില്‍ നില്ക്കുമ്പോള് ചിലര്‍ എന്നെ കുറിച്ചൊരു കമന്റ് പറഞ്ഞു. ‘നാടകത്തിലൊക്കെ നടന്ന് ഒരെണ്ണത്തിനെ സമ്പാദിച്ചിട്ടുണ്ട്’. ഇത് കേട്ടതോടെ ഞാനാകെ തളര്‍ന്ന് പോയെന്നാണ് നടി പറയുന്നത്.
പ്രതികരിക്കാനുള്ള ശേഷി അന്നില്ലാത്തത് കൊണ്ട് കരഞ്ഞ് കൊണ്ടാണ് ബസില്‍ കയറിയത്. ആരുടെയും മുന്നില്‍ തല കുനിക്കില്ലെന്ന് അന്നെനിക്ക് ഒരു വാശി ഉണ്ടായത്. എന്റെ മക്കളെ ഞാന്‍ അടിപൊളിയായി വളര്‍ത്തി. ഇന്നല്ലെങ്കില്‍ നാളെ ഒരു നല്ല ദിവസം വരുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ അത് സിനിമയില്‍ നിന്നായിരിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് നടി പറയുന്നു.
2008 ല്‍ അണ്ണന് തമ്പി എന്ന ചിത്രത്തില്‍ അഭിനയിച്ച് കൊണ്ടാണ് പൗളി വത്സന് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ചെറുതും വലുതുമായി അനേകം കഥാപാത്രങ്ങള്‍ നടിയെ തേടി എത്തി. ഏറ്റവുമൊടുവില്‍ അപ്പന് എന്ന ചിത്രത്തിലെ കുട്ടിയമ്മയെ അവതരിപ്പിച്ച് വലിയ ജനപ്രീതിയാണ് നടി നേടിയെടുത്തത്. പൗളി വത്സന്റെ കരിയറിലെ ഏറ്റവും മികച്ച വേഷമാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. പിന്നാലെ കൂമന് എന്ന സിനിമയിലും നടി അഭിനയിച്ചിരുന്നു.
അവനല്ല. ഇതിനൊക്കെകാരണം അവളാ….സുമതി. എന്നാ പിന്നെ ആദ്യംഅവളെക്കൊല്ലാം – സുമതിനെ… ചത്ത സുമതിയെ വിളിച്ചു വരുത്തി നമ്മളൊന്നൂടെ കൊല്ലും…. എടാ…എട… യക്ഷിടെ...
2024 ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. കെ വി തമർ, സുധീഷ് സ്കറിയ, ഫാസിൽ...
തരുൺ മൂർത്തിയുടെ ‘തുടരും’, ഓരോ പ്രമോഷണൽ മെറ്റീരിയലുകൾ പുറത്തു വിടുമ്പോഴും പ്രേക്ഷകർക്കുള്ളിൽ പ്രതീക്ഷയേറിക്കൊണ്ടിരിക്കുകയാണ്. ട്രെയ്ലറും, പാട്ടുകളും വരുമ്പോഴൊക്കെയും സാധാരണക്കാരനായ മോഹൻലാൽ എന്നതിലാണ്...
മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലർ സിനിമയെന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ബസൂക്ക. മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം...
പരിശുദ്ധ റംസാൻ വ്രത ക്കാലത്ത് ദൈവം വിശ്വാസികൾക്കായി ദാനം ചെയ്ത ദിവസമാണ് ഇരുപത്തിയേഴാം രാവ്. എൺപതു വർഷത്തോളമുള്ള പ്രാർത്ഥനക്കു തുല്യമാണ് ഇരുപത്തിയേഴാം...