Connect with us

ഷൈൻ അങ്ങനെ ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ അന്ന് ഷൂട്ട് നിന്ന് പോയേനെ; പക്ഷെ.. ടൊവിനോയുടെ വാക്കുകൾ

Movies

ഷൈൻ അങ്ങനെ ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ അന്ന് ഷൂട്ട് നിന്ന് പോയേനെ; പക്ഷെ.. ടൊവിനോയുടെ വാക്കുകൾ

ഷൈൻ അങ്ങനെ ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ അന്ന് ഷൂട്ട് നിന്ന് പോയേനെ; പക്ഷെ.. ടൊവിനോയുടെ വാക്കുകൾ

നടന്‍ ഷൈന്‍ ടോം ചാക്കോയുടെ അഭിമുഖങ്ങള്‍ ട്രോളുകളും വിവാദങ്ങളുമാകാറുണ്ട്. വിമാനത്തിന്റെ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ച താരത്തെ ഇറക്കിവിട്ടതാണ് ഷൈനെതിരെയുള്ള പുതിയ വിവാദം. ഇതിനെ തുടര്‍ന്ന് ഷൈനിനെതിരെ നിരവധി വിമര്‍ശനങ്ങളും ട്രോളുകളും എത്തിയിരുന്നു.

നായക വേഷം, വില്ലൻ വേഷം, സഹനായക വേഷം തുടങ്ങിയവ എല്ലാം ഷൈൻ ചെയ്യുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങൾക്കുള്ളിൽ റിലീസ് ചെയ്ത സിനിമകളിൽ ഷൈൻ ടോം അഭിനയിച്ചവ നിരവധിയാണ്.എവിടെ നോക്കിയാലും ഷൈൻ ആണെന്നാണ് ഇന്ന് സിനിമാ ലോകം പറയുന്നത്. അതേസമയം കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോഴും ഷൈൻ പലപ്പോഴും വാർത്തകളിൽ നിറയുന്നത് നടന്റെ വിവാ​ദ പ്രവൃത്തികളിലൂടെ ആണ്.

അഭിമുഖങ്ങളിൽ ഷൈൻ ടോം ചാക്കോയുടെ സംസാരവും പ്രവൃത്തിയും അതിര് കടക്കുന്നുണ്ടെന്ന് സോഷ്യൽ മീഡിയയിൽ അഭിപ്രായമുണ്ടാവാറുണ്ട്. അതേസമയം ഷൈനിനെ പിന്തുണക്കുന്നവരും ഏറെയാണ്. നടൻ തുറന്ന് സംസാരിക്കുന്ന ആൾ മാത്രമാണെന്ന് ഇവർ അഭിപ്രായപ്പെടുന്നു.

മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ ഉൾപ്പെടെ നടനെതിരെ രം​ഗത്ത് വരുന്ന സാഹചര്യവും ഉണ്ടായി. ഇപ്പോഴിതാ നടനെക്കുറിച്ച് ടൊവിനോ തോമസ് മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. തല്ലുമാല എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കവെ ആണ് ടൊവിനോ ഷൈൻ ടോം ചാക്കോയെക്കുറിച്ച് സംസാരിച്ചത്.

‘പുള്ളി എനിക്ക് ഭയങ്കര ഇഷ്ടം ഉള്ള ആളാണ്. സിനിമയ്ക്കിടെ പുള്ളിയുടെ കാലിന് പരിക്ക് പറ്റിയിരുന്നു. പുള്ളി, കണ്ടില്ലേ, എന്റെ കാലിന് വയ്യ, എനിക്ക് കുറച്ച് ദിവസം റെസ്റ്റ് വേണം എന്ന് പറഞ്ഞ് കഴിഞ്ഞാൽ തല്ലുമാലയുടെ ഷൂട്ട് ബ്രേക്ക് ചെയ്യുക എന്നല്ലാതെ വേറെ ഓപ്ഷൻ ഇല്ല’

‘സീരിയസ് പരിക്ക് ആണ്. പക്ഷെ അദ്ദേഹം വടിയൊക്കെ കുത്തിപ്പിടിച്ച് വന്നു. കാൽ ഒട്ടും മടക്കാൻ പറ്റുന്നുണ്ടായിരുന്നില്ല,’ ടൊവിനോ പറഞ്ഞതിങ്ങനെ. ഷൈൻ ടോം ചാക്കോ, ടൊവിനോ തോമസ് തുടങ്ങിയവർ അഭിനയിച്ച തല്ലുമാല എന്ന സിനിമ വൻ ഹിറ്റായിരുന്നു.

കഴിഞ്ഞ ദിവസം ഷൈൻ ടോം ചാക്കോയെ പിന്തുണച്ച് സംവിധായകൻ വികെ പ്രകാശ് രം​ഗത്ത് വന്നിരുന്നു. മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജുമാരുടെ ആരോപണങ്ങൾ നിഷേധിച്ച് കൊണ്ടാണ് വികെപി ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.

ഇത്തരം അസത്യ പ്രചരണങ്ങൾക്ക് പിന്നിലെ ലക്ഷ്യം എന്താണെന്ന് മനസ്സിലാവുന്നില്ലെന്നും ഷൈൻ കൃത്യസമയത്ത് വന്ന് അഭിനയിക്കുന്ന ആളാണെന്നും ലൈവ് എന്ന സിനിമയിൽ പൂർണമായും സഹകരിച്ചാണ് ഷൈൻ പ്രവർത്തിക്കുന്നതെന്നും വികെപി പറഞ്ഞു.

ഇദ്ദേഹത്തിന്റെ ലൈവ് എന്ന സിനിമയിലാണ് ഷൈൻ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. അടുത്തിടെ സ്ത്രീ സംവിധായകരുടെ കടന്ന് വരവിനെക്കുറിച്ച് ഷൈൻ സംസാരിച്ചത് ഏറെ വിവാ​ദം സൃഷ്ടിച്ചിരുന്നു.

എന്നാൽ ഇത്തരം വിമർശനങ്ങൾ ഒന്നും ഷൈൻ ടോം ചാക്കോ കാര്യമാക്കാറില്ല. നിലവിലെ വിവാദങ്ങളോടും നടൻ പ്രതികരിച്ചിട്ടില്ല. ഭാരത് സർക്കസ് ആണ് ഷൈനിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സിനിമ. വിമാനത്തിലെ കോക്പിറ്റിൽ കയറാൻ ശ്രമിച്ചതിനാണ് ഷൈൻ ടോം ചാക്കോയെ പുറത്താക്കിയത്. സംശയാസ്പദമായ പെരുമാറ്റം ആയിരുന്നത്രെ നടന്. നടനെ പിന്തുണച്ചും വിമർശിച്ചും നിരവധി പേർ സോഷ്യൽ‌ മീഡിയയിലൂടെ രം​ഗത്തെത്തുന്നുണ്ട്.

More in Movies

Trending

Recent

To Top