
IFFK
IFFK യിൽ യിൽ ഹൊറർ സിനിമയും മിഡ്നൈറ്റ് ഷോയും, സാത്താൻസ് സ്ലേവ്സിന്റെ രണ്ടാം ഭാഗം , ചിത്രം കണ്ട് ബോധംകെട്ട് വീണ് യുവാവ്!
IFFK യിൽ യിൽ ഹൊറർ സിനിമയും മിഡ്നൈറ്റ് ഷോയും, സാത്താൻസ് സ്ലേവ്സിന്റെ രണ്ടാം ഭാഗം , ചിത്രം കണ്ട് ബോധംകെട്ട് വീണ് യുവാവ്!

നിശാഗന്ധിയിൽ രാത്രി 12 മണിക്ക് തിങ്ങി നിറഞ്ഞ കാണികൾക്കിടയിലായിലായിരുന്നു സാത്താൻസ് സ്ലേവ്സിന്റെ രണ്ടാം ഭാഗത്തിന്റെ പ്രദർശനം. സാത്താൻസ് സ്ലേവ്സിന്റെ രണ്ടാം ഭാഗമായ ചിത്രം ഐമാക്സിൽ ചിത്രീകരിച്ച ആദ്യ ഇന്തോനേഷ്യൻ ചിത്രമാണിത്. ഹൊറര്‍ ചിത്രം കാണാനായി നാലായിരത്തില്‍ അധികം ആളുകളാണ് നിശാഗന്ധി ഓഡിറ്റോറിയത്തിലേക്ക് എത്തിയത്. രാത്രി പന്ത്രണ്ട് മണിക്കാണ് ഷോ ഉണ്ടായിരുന്നത്. ചിത്രം കണ്ട് ഒരു യുവാവ് ബോധംകെട്ട് വീണു.
അമാനുഷിക ശക്തികളെ നേരിട്ട സുവാനോ കുടുംബം ദൃഷ്ടശക്തികളുടെ ആക്രമണമുണ്ടാകില്ലെന്ന് കരുതി ഫ്ളാറ്റ് ജീവിതത്തിലേക്ക് മാറിയിട്ടും ദുരന്തങ്ങള്‍ അവസാനിക്കാത്ത കഥയാണ് സാത്താന് സ്ലേവ്സ് രണ്ടില്‍. ഇതിനിടെയാണ് യുവാവ് ബോധംകെട്ട് വീണത്.
ശബ്ദ വിസ്മയം കൊണ്ട് വ്യത്യസ്തമായ സിനിമ കണ്ട് ബോധംകെട്ട് വീണ യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടക്കം മുതല്‍ ഒടുക്കം വരെ ശ്വാസം അടക്കിപ്പിടിച്ച് സിനിമ കണ്ട പേടിച്ചതായും പ്രേകഷകര്‍ പറയുന്നുണ്ട്.
അതേസമയം, കഴിഞ്ഞ ദിവസങ്ങളില്‍ ഐഎഫ്എഫ്കെ വേദിയില്‍ സംഘര്‍ഷങ്ങള്‍ നടന്നിരുന്നു. ലിജോ ജോസ് പെല്ലിശേരി-മമ്മൂട്ടി ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്കം’ കാണാന്‍ എത്തിയവര്‍ സീറ്റ് കിട്ടിയില്ലെന്ന് ആരോപിച്ച് പ്രതിഷേധിച്ചിരുന്നു. ഇത് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ടൊവിനോ ചിത്രം ‘വഴക്ക്’ പ്രദര്‍ശിച്ചപ്പോഴും സമാന അനുഭവം നടന്നിരുന്നു.
മലയാളത്തിലെ മികച്ച സിനിമകൾക്ക് ആഗോളവിപണി ലക്ഷ്യമിട്ട് കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേളയെ (ഐ.എഫ്.എഫ്.കെ.) പരിഷ്കരിക്കുന്നു. ഇതിന് തുടക്കമിട്ടും മേളയുടെയും മലയാളസിനിമയുടെയും വിദേശരാജ്യങ്ങളിലെ പ്രചാരണത്തിനും...
നടന് ടി.പി. മാധവന് രാജ്യാന്തര ചലച്ചിത്രമേളയുടെ വേദിയില്‍. ശാരീരിക ബുദ്ധിമുട്ടുകളെല്ലാം അവഗണിച്ചാണ് അദ്ദേഹം വേദി സന്ദർശിക്കാനായി എത്തിയത്. ചലച്ചിത്ര അക്കാദമി വൈസ്...
രാജ്യാന്തര ചലച്ചിത്രമേളയിൽ ഏറ്റവും ആഘോഷിക്കപ്പെട്ട ചിത്രമാണ് മമ്മൂട്ടി ചിത്രം ‘നൻപകൽ നേരത്ത് മയക്കം’. ലിജോജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മമ്മൂട്ടി നായകനായ സിനിമയുടെ...
കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ടാണ് മമ്മൂട്ടി-ലിജോ ജോസ് പെല്ലിശേരി ആദ്യമായി ഒന്നിച്ച ‘നന്‍പകല്‍ നേരത്ത് മയക്കം’. ഐഎഫ്എഫ്കെയില് പ്രദര്‍ശിപ്പിച്ചത്. ചിത്രത്തിന് ഗംഭീര പ്രതികരണമാണ്...
സിനിമയിലെ സാമ്പത്തിക താല്പര്യങ്ങൾ കലാകാരന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതായി പ്രമുഖ ചലച്ചിത്ര പ്രവർത്തക നന്ദിതാ ദാസ്. സിനിമാ രംഗത്ത് കോർപറേറ്റ് ഇടപെടലുകൾ സാധാരണകാര്യമായി...