എന്നും എപ്പോഴും; വിവാഹ ചിത്രങ്ങൾ പങ്കുവച്ച് ഹൻസിക
Published on

തെന്നിന്ത്യന്‍ താരം ഹൻസിക മോട്വാനിയുടെ കഴിഞ്ഞ ദിവസമാണ് വിവാഹാതിയായിത്. ഡിസംബർ 4ന് ജയ്പൂരിൽ വച്ചാണ് ഹൻസികയും സൊഹേലും വിവാഹിതരായത്. പതിനാലാം നൂറ്റാണ്ടിൽ നിർമ്മിച്ച ജയ്പൂരിലെ മുണ്ടോട്ട കോട്ടയിൽ വച്ചാണ് ഹൻസികയുടെ വിവാഹാഘോഷം നടന്നത്. വിവാഹിത്തിനു മുൻപുള്ള ആഘോഷങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
താരത്തിന്റെ വിവാഹ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറയെ. ഈ അവസരത്തിൽ വിവാഹ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ഹൻസിക. “എന്നും എപ്പോഴും” എന്ന് കുറിച്ചു കൊണ്ടാണ് ഹൻസിക വിവാഹ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് പ്രിയ താരത്തിന് ആശംസകളുമായി രംഗത്തെത്തിയത്. ഡിസംബർ 3നായിരുന്നു ഹൻസികയുടെ മെഹന്ദി ചടങ്ങ് നടന്നത്. ഇതിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ഇടംനേടിയിരുന്നു.
തെലുങ്ക് ചിത്രമായ ദേശമുദുരു എന്ന ചിത്രത്തിലൂടെയാണ് ഹൻസിക മോട്വാനി തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. ഇതിൽ നായകനായി അഭിനയിച്ചത് അല്ലു അർജുൻ ആണ്. പിന്നീട് ചില ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചു. പക്ഷേ ശ്രദ്ധേയമായ ഒരു വേഷം ചെയ്തത് ഹിമേഷ് രേഷാമിയ നായകനായി അഭിനയിച്ച ആപ്ക സുരൂർ എന്ന ചിത്രത്തിലാണ്. 2008 ൽ കന്നടയിലും നായിക വേഷത്തിൽ അഭിനയിച്ചു. തമിഴിലും തെലുങ്കിലും നടി സജീവമാണ്. ഹൃത്വിക് റോഷന്റെ ഹിറ്റ് സിനിമ കോയി മിൽ ഗയയിലും ഹൻസിക അഭിനയിച്ചിരുന്നു. തമിഴ് സിനിമ റൗഡി ബേബിയാണ് ഹൻസികയുടെ അടുത്ത പ്രോജക്റ്റ്.
ഇക്കഴിഞ്ഞ ജൂലൈയിൽ തന്റെ 50ാമത്തെ ചിത്രം ‘മഹാ’യുടെ റിലീസുമായി ബന്ധപ്പെട്ട് ഹൻസിക പങ്കുവച്ച പോസ്റ്റ് ഏറെ ശ്രദ്ധനേടിയിരുന്നു. പ്രിയപ്പെട്ട ആരാധകരില്ലെങ്കിൽ തന്റെ കുടുംബം അപൂർണമാണെന്നും സിനിമയാണ് തനിക്കെല്ലാമെന്നും ഹൻസിക കുറിച്ചിരുന്നു. 50 സിനിമ പൂർത്തിയാക്കുക എന്നത് ഒരു നടിയെ സംബന്ധിച്ചിടത്തോളം എളുപ്പമല്ല. പ്രേക്ഷകര്‍ നൽകിയ സ്നേഹമാണ് ഈ നാഴികക്കല്ല് പിന്നിടാൻ തുണയായതെന്നും ഹൻസിക പറഞ്ഞിരുന്നു.
ഒരു തികഞ്ഞ പൊലീസ് കഥയുടെ ചലച്ചിത്രാവിഷ്ക്കാരണമായ പോലീസ് ഡേ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം മെയ് ഇരുപത്തിമൂന്നിന്...
ടൊവിനോ തോമസ് നായകനായ നരി വേട്ട എന്ന ചിത്രം മെയ് ഇരുപത്തിമൂന്നിന് പ്രദർശനത്തിനെത്തുന്നു. ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ്...
ഏറ്റവും വലിയ ചലിച്ചിത്രോത്സവമായ IEFFK (ഇൻഡിപെൻഡന്റ് ആൻഡ് എക്സ്പെരിമെന്റൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള) ഏഴാമത് എഡിഷൻ മെയ് 9 മുതൽ...
ഓർത്തുവയ്ക്കാൻ ഒരു പിടി മനോഹരമായ ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു. എവേക് (Awake) എന്ന ചിത്രമാണ്...
മൂവായിരത്തോളം കുട്ടികൾ പഠിക്കുന്ന ഒരു കാംബസിൻ്റെ പശ്ചാത്തലത്തിലൂടെ പൂർണ്ണമായും ഫാൻ്റെസി ഹ്യൂമറിൽ അവതരിപ്പിക്കുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി...