പത്മരാജന്റെ സ്വന്തം എഡിറ്റർ മധു കൈനകരി അന്തരിച്ചു
Published on

ദൂരദർശനിൽ ഫിലിം എഡിറ്റർ ആയിരുന്ന മധു കൈനകരി അന്തരിച്ചു. 71 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് അമ്പലപ്പുഴയിലുള്ള വസതിയിൽ വെച്ച് ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലാരുന്നു അദ്ദേഹം. എന്നാൽ ഇന്നലെ വരെയും അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നില്ല എന്നും ഉന്മേഷവാനായിരുന്നു എന്നും മകൾ പറഞ്ഞു.
പത്മരാജന്റെ സുഹൃത്തും, അദ്ദേഹത്തിന്റെ നിരവധി സിനിമകൾക്ക് ചിത്രസംയോജനം നിർവഹിച്ചിട്ടുണ്ട്. തിരുവനന്തപുരം ദൂരദർശനിൽ ഉൾപ്പടെ മറ്റ് ദൂരദർശൻ കേന്ദ്രങ്ങളിൽ മധു സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ‘കള്ളൻ പവിത്രൻ’, ‘നവംബറിന്റെ നഷ്ടം’, ‘കൂടെവിടെ’, ‘ഒരിടത്തൊരുരു ഫയൽവാൻ’, ‘പറന്ന് പറന്ന് പറന്ന്’ തുടങ്ങിയ നിരവധി മലയാളം സിനിമകൾക്ക് വേണ്ടി മധു കൈനകരി എഡിറ്റ് ചെയ്തിട്ടുണ്ട്.
അടയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും എഡിറ്റിംഗിൽ ബിരുദം നേടിയിട്ടുണ്ട്. ഋദ്ധി, സിദ്ധി എന്നിവരാണ് മക്കൾ.സഹധർമ്മിണി ഓമനാമധു.
ഒരു തികഞ്ഞ പൊലീസ് കഥയുടെ ചലച്ചിത്രാവിഷ്ക്കാരണമായ പോലീസ് ഡേ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം മെയ് ഇരുപത്തിമൂന്നിന്...
ടൊവിനോ തോമസ് നായകനായ നരി വേട്ട എന്ന ചിത്രം മെയ് ഇരുപത്തിമൂന്നിന് പ്രദർശനത്തിനെത്തുന്നു. ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ്...
ഏറ്റവും വലിയ ചലിച്ചിത്രോത്സവമായ IEFFK (ഇൻഡിപെൻഡന്റ് ആൻഡ് എക്സ്പെരിമെന്റൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള) ഏഴാമത് എഡിഷൻ മെയ് 9 മുതൽ...
ഓർത്തുവയ്ക്കാൻ ഒരു പിടി മനോഹരമായ ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു. എവേക് (Awake) എന്ന ചിത്രമാണ്...
മൂവായിരത്തോളം കുട്ടികൾ പഠിക്കുന്ന ഒരു കാംബസിൻ്റെ പശ്ചാത്തലത്തിലൂടെ പൂർണ്ണമായും ഫാൻ്റെസി ഹ്യൂമറിൽ അവതരിപ്പിക്കുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി...