Connect with us

14ാം വയസ്സിൽ വിവാഹം തുടർന്ന് സംഭവിച്ചത് ദുരൂഹത നിറഞ്ഞ സിൽക് സ്മിതയുടെ ജീവിതം

14ാം വയസ്സിൽ വിവാഹം തുടർന്ന് സംഭവിച്ചത് ദുരൂഹത നിറഞ്ഞ സിൽക് സ്മിതയുടെ ജീവിതം

തൊണ്ണൂറുകളില്‍ തെന്നിന്ത്യ കീഴടക്കിയ മാദക സുന്ദരിയായി അറിയപ്പെടുന്ന നടിയാണ് സില്‍ക് സ്മിത. 1980 കാലയളവ് മുതൽ 96 വരെ സിനിമാലോകത്ത് സജീവമായിരുന്ന അവർ ഇരുന്നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.നടിയുടെ ജീവിതത്തിലെ ഉയർച്ചയും താഴ്ചയുമെല്ലാം ഒരു സിനിമയേക്കാൾ നാടകീയത നിറഞ്ഞതുമാണ്. സിനിമകളിൽ നിറഞ്ഞ് നിന്ന സിൽക് സ്മിതയ്ക്ക് കരിയറിലേക്കുള്ള കടന്ന് വരവും അവസാന നാളുകളുമായിരുന്നു ഏറ്റവും ദുരിതം നിറഞ്ഞത്.

ഒരു മേക്ക് അപ്പ് ആർട്ടിസ്റ്റിന്റെ സഹായി ആയിരുന്നു സ്മിതയാണ് പിന്നീട് ബിഗ് സ്ക്രീനിലെ സിൽക് സ്മിത ആയി മാറിയത്. അഭിനയ മികവോ, നൃത്തത്തിലുള്ള അറിവോ തുടക്ക കാലത്ത് ഇല്ലായിരുന്നെങ്കിലും സിനിമകളിൽ എങ്ങനെയെങ്കിലും താരമാവണം എന്ന സ്വപ്നം സിൽക് സ്മിതയ്ക്ക് വഴികാട്ടിയായി. 1979 ലെ വണ്ടിച്ചക്രം എന്ന സിനിമയിലൂടെയാണ് സിൽക് സ്മിതയുടെ കടന്ന് വരവ്. 80 കളിലെ താരമായുള്ള സിൽക്കിന്റെ വളർച്ച അവിടം മുതലായിരുന്നു.

ആന്ധ്രപ്രദേശിലെ ഒരു തെലുങ്ക് കുടുംബത്തിലാണ് സിൽക് സ്മിത ജനിച്ചത്. രാമല്ലു, സരസമ്മ എന്നീ ദമ്പതികളാണ് സിൽക് സ്മിതയുടെ മാതാപിതാക്കൾ. സാമ്പത്തിക പ്രതിസന്ധികൾ മൂലം 10 വയസ്സുള്ളപ്പോൾ സിൽക് സ്മിത പഠനം നിർത്തി. 14ാം വയസ്സിൽ സിൽക് സ്മിതയുടെ വിവാഹവും നടന്നു.

സ്മിതയുടെ സമ്മതം ഇല്ലാതെ ആയിരുന്നു വിവാഹം നടന്നത്. ഭർത്താവിൽ നിന്നും ഭർത‍ൃവീട്ടുകാരിൽ നിന്നുമുണ്ടായ മോശം പെരുമാറ്റം മൂലം സിൽക് വളരെ പെട്ടെന്ന് തന്നെ ഈ വിവാഹ ബന്ധം ഉപേക്ഷിച്ച് ചെന്നെെയിലേക്ക് പോയി. തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് സംസാരിക്കാൻ സിൽക് സ്മിത ഒരു കാലഘട്ടത്തിലും തയ്യാറായിട്ടില്ല.

നടിയായി വളർന്ന് വരുന്ന കാലഘട്ടത്തിലോ, താരറാണി ആയി മാറിയപ്പോഴോ, പിന്നീട് കരിയറിൽ തിരിച്ചടികൾ നേരിട്ട് പിടിച്ച് നിൽക്കാൻ ബുദ്ധിമുട്ടിയ കാലഘട്ടത്തിലോ ഇതേക്കുറിച്ച് സംസാരിക്കാൻ സിൽക് സ്മിത തയ്യാറായിരുന്നില്ല. തന്റെ അടുത്ത സുഹൃത്തുക്കളിൽ നിന്ന് പോലും സിൽക് സ്മിത ഇത് മറച്ച് വെച്ചു.

മുമ്പൊരിക്കൽ സിൽക് സ്മിതയുടെ ഈ സ്വഭാവത്തെക്കുറിച്ച് നടി സുഹൃത്തുമായിരുന്ന അനുരാധ സംസാരിച്ചിരുന്നു. സിൽക് വളരെ കഷ്ടപ്പെട്ടാണ് ആ നിലയിൽ എത്തിയത്. അതിനാൽ തന്നെ മറ്റുള്ളവരുമായി കൂടുതൽ അടുത്താൽ അവർ തന്നെ താഴേക്ക് വലിച്ചിടുമെന്ന് അവർ കരുതി. അതിനാൽ തന്നെ ആരോടും അടുക്കുന്ന സ്വഭാവം സിൽക് സ്മിതയ്ക്കില്ലായിരുന്നെന്നാണ് അനുരാധ പറഞ്ഞത്.


1996 ലാണ് സിൽക് സ്മിത മരിക്കുന്നത്. സ്മിതയുടെ മരണം ഇന്നും ഒരു നിഗൂഡതയായി തുടരുകയാണ്. ചെന്നെെയിൽ വാടക വീട്ടിൽ തൂങ്ങി മരിക്കുകയായിരുന്നു സിൽക് സ്മിത. എന്താണ് ആത്മഹത്യക്ക് കാരണമെന്ന് വ്യക്തമല്ല. സാമ്പത്തിക പ്രശ്നങ്ങൾ സിൽക്കിനെ ബാധിച്ചിരുന്നു. കരിയറിൽ‌ തകർച്ച നേരിടുകയും ജീവിതത്തിൽ ഒറ്റപ്പെടുകയും ചെയ്യുന്ന സാഹചര്യം സിൽക് സ്മിതയ്ക്കുണ്ടായിഇതൊക്കെയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. ജീവിതത്തിൽ സൂക്ഷിച്ച രഹസ്യ സ്വഭാവം സിൽക്കിന്റെ ജീവിതാവസാനം വരെയും പിന്തുടർന്നു. സിൽക്ക് സ്മിതയ്ക്ക് ശേഷം ഷക്കീല ഉൾപ്പെടെ നിരവധി നടിമാർ മാദക നടിമാരായി തിളങ്ങിയെങ്കിലും സിൽക്ക് സിനിമാ ലോകത്തും ആരാധകർക്കിടയിലും ഒരു ഐക്കൺ ആയിരുന്നു.

More in Movies

Trending

Recent

To Top