ഗോള്‍ഡ് ഒരു അല്‍ഫോന്‍സ് പുത്രന് സിനിമയാണ്,അതിന്റെ അപ്പുറത്തേക്ക് ഒന്നും പറയാനില്ല; ബാബു രാജ്
Published on

‘നേരം’ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ വരവറിയിച്ച സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രൻ. ആഖ്യാനത്തില്‍ വേറിട്ട ശൈലിയില്‍ എത്തിയ രണ്ടാമത്തെ ചിത്രമായ ‘പ്രേമ’വും വൻ ഹിറ്റായതോടെ അല്‍ഫോണ്‍സ് പുത്രൻ യുവപ്രേക്ഷകരുടെ പ്രിയ സംവിധായകനായി. അല്‍ഫോണ്‍സ് പുത്രൻ ഴോണര്‍ എന്ന നിലയിലാണ് അദ്ദേഹത്തിന്റെ സിനിമകള്‍ ആഘോഷിക്കപ്പെട്ടത്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം അല്‍ഫോണ്‍സ് പുത്രൻ ചിത്രം തിയറ്ററില്‍ എത്തുന്നു എന്നതായിരുന്നു പൃഥ്വിരാജ് നായകനായ ‘ഗോള്‍ഡി’ന്റെ ഏറ്റവും വലിയ ആകര്‍ഷണം. കൊട്ടിഘോഷിച്ച പ്രചാരണങ്ങളുമില്ലാതെ അല്‍ഫോണ്‍സ് പുത്രൻ ചിത്രമെന്ന ഒറ്റ ലേബലില്‍ തന്നെയാണ് ‘ഗോള്‍ഡ്’ തിയറ്ററിന്റെ വാതില്‍ തുറന്നത്
ഇപ്പോഴിതാ എഡിറ്റിംഗ് ടേബിളില്‍ നിന്നാണ് അല്‍ഫോണ്‍സ് പുത്രന്റെ സിനിമകള്‍ ഉണ്ടാകുന്നതെന്ന് നടന് ബാബുരാജ്. തിരക്കഥ അനുസരിച്ച് മാത്രം സിനിമ എടുക്കുന്ന ഒരാളല്ല അല്‍ഫോന്‍സ് ഷൂട്ടിംഗ് സമയത്ത് നമ്മള് കയ്യില്‍ നിന്ന് എന്തെങ്കിലും ഇട്ട് പറയുന്നത് അല്‍ഫോണ്‍സ് കട്ട് ചെയ്യാതെ എടുക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്.
‘ഗോള്‍ഡ് ഒരു അല്‍ഫോന്‍സ് പുത്രന് സിനിമയാണ്. അതിന്റെ അപ്പുറത്തേക്ക് ഒന്നും പറയാനില്ല. കാരണം, അദ്ദേഹത്തിന്റെ സിനിമകള്‍ എപ്പോഴും അങ്ങനെയാണ്. ഷൂട്ടിംഗ് സമയത്ത് ഞങ്ങള്‍ സ്ക്രിപ്റ്റിലുള്ള ഡയലോഗുകള്‍ പറഞ്ഞ ശേഷം അല്‍ഫോണ്‍സ് കട്ട് പറയില്ല. അപ്പോള്‍ നമ്മള് കൈയില്‍ നിന്ന് എന്തെങ്കിലും ഇട്ട് പറയും അത് അല്‍ഫോന്‍സ് കട്ട് ചെയ്യാതെ എടുക്കും. അതെല്ലാം സിനിമയില്‍ അല്‍ഫോന്‍സ് ഉപയോഗിച്ചിട്ടുണ്ട്’.
‘പിന്നെ ഡബ് ചെയ്യാന്‍ പോയപ്പോള്‍ ഞാന്‍ ചോദിച്ചു ഇത് നമ്മള് വെറുതെ എടുത്തത് അല്ലെ എന്ന്. അപ്പോള്‍ അത് നന്നായിട്ടുണ്ടെന്നായിരുന്നു മറുപടി. അല്‍ഫോണ്‍സ് പുത്രന്റെ സിനിമകളെല്ലാം എഡിറ്റിംഗ് ടേബിളില്‍ നിന്നാണ് ഉണ്ടാകുന്നത്’, ബാബുരാജ് പറയുന്നു.
പൃഥ്വിരാജും നയന്‍താരയും പ്രധാന കഥാപാത്രങ്ങളാകുന്ന ഗോള്‍ഡ് ഡിസംബര്‍ ഒന്നിനാണ് പ്രദര്‍ശനത്തിനെത്തിയത്. ലാലു അലക്സ്, ചെമ്പന്‍ വിനോദ്, വിനയ് ഫോര്‍ട്ട്, ജഗദീഷ്, അജ്മല്‍ അമീര്‍, പ്രേം കുമാര്‍, മല്ലിക സുകുമാരന്‍, ഷമ്മി തിലകന്, ദീപ്തി സതി, ശാന്തി കൃഷ്ണ, ശബരീഷ് വര്‍മ്മ, കൃഷ്ണ ശങ്കര്‍, റോഷന് മാത്യു, സുരേഷ് കൃഷ്ണ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മലയാളികൾക്കേറെ പ്രിയങ്കരനായ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു പണി. ബോക്സ് ഓഫീസിൽ വലിയ വിജയം കാഴ്ച വെച്ച ചിത്രത്തിന്റെ...
മോഹൻലാലിന്റേതായി 2007ൽ പുറത്തെത്തി സൂപ്പർഹിറ്റായി മാറിയ ഛോട്ടാ മുംബൈ വീണ്ടും തിയേറ്ററുകളിലേയ്ക്ക്. 4കെ ദൃശ്യമികവോടെയാണ് ചിത്രം തിയേറ്ററിലെത്തുന്നത്. റിലീസ് ചെയ്ത് 18...
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
കാക്കി വേഷം ധരിച്ച് ധ്യാൻ ശ്രീനിവാസനും കാക്കി വേഷധാരികളായ ഏതാനും പേരും ഒരു ഓട്ടോറിക്ഷയോടു ചേർന്നു നിന്ന്, ധ്യാനിൻ്റെ കൈയ്യിലെ മൊബൈൽ...