റോബിന്റെ പി ആർ ആ വ്യക്തിയോ ? എല്ലാത്തിനുമുള്ള മറുപടി ഇതാ

ബിഗ് ബോസ് സീസൺ 4 ൽ തുടക്കം മുതൽ തന്നെ ഉയർന്ന ചർച്ചയായിരുന്നു ഡോ റോബിൻ രാധാകൃഷ്ണന് പി ആ ർ ഉണ്ടെന്നുള്ളത് . ഗെയിമുകളിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കാൻ സാധിക്കാതിരുന്നിട്ട് കൂടി ആദ്യ ഘട്ടത്തിൽ റോബിൻ വലിയ ഓളം തീർത്തിരുന്നു. ഇതോടെ റോബിന് വേണ്ടി പുറത്ത് പി ആർ പ്രവർത്തിക്കുന്നുണ്ടെന്ന ആക്ഷേപം ശക്തമായി . തനിക്ക് പുറത്ത് പിആർ ഉണ്ടെന്ന് ഷോയിൽ വെച്ച് ഒരിക്കൽ റോബിനും പറഞ്ഞിരുന്നു.
ബിഗ് ബോസിൽ സഹമത്സരാർത്ഥിയെ കായികമായി കൈയ്യേറ്റം ചെയ്തതിനെ തുടർന്നായിരുന്നു റോബിൻ പുറത്തായത്. ഷോയിൽ നിന്ന് പുറത്തായെങ്കിലും ആരാധകർക്കിടയിൽ തരംഗമായിരുന്നു റോബിൻ. ഷോ അവസാനിച്ചിട്ട് 7 മാസത്തിന് മുകളിൽ ആയെങ്കിലും ഇപ്പോഴും പൊതുവേദികളിലും പരിപാടികളിലുമെല്ലാം നിറ സാന്നിധ്യമായി തന്നെ റോബിൻ തുടരുന്നു.മറ്റ് ബിഗ് ബോസ് താരങ്ങൾക്ക് ലഭിക്കാത്ത അത്രയും സ്വീകാര്യത ഇപ്പോഴും റോബിന് ലഭിക്കുന്നുണ്ടെങ്കിൽ അതിന് പിന്നിൽ പി ആർ വർക്ക് ഉണ്ടെന്ന് തന്നെയാണ് വിമർശകർ ഉയർത്തുന്ന ആക്ഷേപം. ഇതിനിടയിൽ റോബിന് വേണ്ടി പി ആർ നടത്തുന്നത് അവതാരകയായ വീണയാണെന്ന തരത്തിലുള്ള ചില ആക്ഷേപങ്ങൾ ചില യുട്യൂബ് ചാനലുകൾ ഉയർത്തിയിരുന്നു. ഇപ്പോഴിതാ പി ആർ വിവാദത്തിൽ വീണ തന്നെ മറുപടി നൽകുകയാണ്. ‘സീക്രട്ട് ഏജന്റ്’ യുട്യൂബ് ചാനലിലൂടെയാണ് വീണയുടെ പ്രതികരണം.
താൻ റോബിന്റെ പിആർ അല്ലെന്നും ഈ വിവാദം എങ്ങനെ വന്നെന്ന് തനിക്ക് അറിയില്ലെന്നുമാണ് വീണയുടെ പ്രതികരണം. ‘അഭിമുഖങ്ങളിലൂടെയാണ് താൻ റോബിനെ പരിചയപ്പെട്ടത്. സംസാരിച്ച് വന്നപ്പോൾ വളരെ കംഫർട്ടബിൾ ആണെന്നാണ് തോന്നി. വിവാദങ്ങൾ ഞാനും കേട്ടു. എന്ത് അടിസ്ഥാനത്തിലാണ് അത് വന്നതെന്ന് തനിക്ക് മനസിലാകുന്നില്ല’, വീണ പറഞ്ഞു.
ഞാനും റോബിനും തമ്മിൽ നല്ല സുഹൃത്തുക്കളാണ്. നമ്മുക്ക് എന്തെങ്കിലും ഈവശ്യം വരുമ്പൊഴൊക്കെ ഓടി വരാറുള്ള വ്യക്തിയാണ്. റോബിനായിട്ടെന്നല്ല ബിഗ് ബോസിലെ മത്സരാർത്ഥികളിൽ ആരുമായിട്ടം സൗഹൃദം ഉണ്ടായിരുന്ന ആളല്ല’, വീണ പറഞ്ഞു. അതേസമയം വീഡിയോയ്ക്ക് താഴെ നിരവധി റോബിൻ ആരാധകരാണ് കമന്റ് ചെയ്യുന്നത്. യാതൊരു പിആറും ഇല്ലാതെ മലയാളക്കരയിൽ ഇത്രയും വലിയ ഓളം തീർക്കാൻ റോബിന് സാധിച്ചുവെന്നത് ആളുകൾക്ക് ദഹിക്കുന്നില്ലെന്നായിരുന്നു ഒരാൾ കുറിച്ചത്.
ഇപ്പോൾ വന്ന് വന്ന് റോബിനെ കുറിച്ച് ആര് എന്ത് നല്ലത് പറഞ്ഞാലും അവർ പിആർ ആകുന്ന അവസ്ഥയായല്ലോയെന്നാണ് മറ്റൊരാൾ കുറിച്ചത്.
തനിക്ക് വേണ്ടി ആരും പിആർ നടത്തുന്നില്ലെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ റോബിൻ പറഞ്ഞിരുന്നു. വേണമെങ്കിൽ ആയിരങ്ങൾ കൊടുത്ത് പിആർ നിർത്താം. എന്നാൽ പിആർ ഏജൻസികളെ നിർത്തിയാണ് താൻ പിന്തുണ നേടാൻ ശ്രമിച്ചിരുന്നതെങ്കിൽ തനിക്ക് ഒരിക്കലും ഇത്രയും സ്നേഹവും സ്വീകാര്യതയും ലഭിക്കുമെന്ന് കരുതുന്നില്ലെന്നായിരുന്നു റോബിൻ പറഞ്ഞത്.
കുറച്ച് നാളുകൾക്ക് മുമ്പ്, മഞ്ജു വാര്യർക്കെതിരെ സംവിധായകൻ സനൽകുമാർ ശശിധരൻ രംഗത്തെത്തിയിരുന്നത് വലിയ വാർത്തയായിരുന്നു. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും ഇക്കാര്യം മഞ്ജു...
ലോകേഷ്-കാർത്തി കൂട്ടുക്കെട്ടിൽ പുറത്തെത്താനിരിക്കുന്ന കൈതി 2 ല് അനുഷ്ക ഷെട്ടി എത്തുന്നുവെന്ന് വിവരം. എന്നാൽ ഇതിന് ഇതുവരെ ഔദ്യോഗിക സ്ഥിരീകണം ഇല്ല....
ഹർഷ്വർധൻ റാണെയും സോനം ബജ്വയും അഭിനയിക്കുന്ന ‘ഏക് ദീവാനേ കി ദീവാനീയത്’ എന്ന ചിത്രത്തിന്റെ പാക്കപ്പ് പാർട്ടിയ്ക്കിടെ ഹീലിയം ബലൂണുകൾക്ക് തീപിടിച്ചു....
ഋഷഭ് ഷെട്ടി നായകനായി എത്താനിരിക്കുന്ന ‘കാന്താര- 2’യുടെ സെറ്റിൽ വീണ്ടും മരണം. മലയാളിയായ നടൻ വിജു വി.കെ ആണ് മരിച്ചത്. തൃശ്ശൂർ...
മലയാളത്തിലിപ്പോൾ റീറിലീസുകലുടെ കാലമാണ്. ജൂൺ ആറിന് മോഹൻലാൽ-അൻവർ റഷീദ് കൂട്ടുക്കെട്ടിൽ പുറത്തെത്തിയ ‘ഛോട്ടാ മുംബൈ’ വീണ്ടും തിയേറ്ററുകളിൽ ഓളം സൃഷ്ടിക്കുകയാണ്. 18...