‘അനാവശ്യമായി മറ്റുള്ളവരുടെ ജീവിത്തതിൽ ഇടിച്ച് കയറി ചെന്ന് പ്രശ്നമുണ്ടാക്കരുത് ; സ്വന്തം കാര്യം നോക്കി ജീവിതം മികച്ച രീതിയിൽ ജീവിച്ച് മരിക്കാൻ നോക്ക്’; റോബിൻ

ബിഗ് ബോസ് കഴിഞ്ഞിട്ടും ഡോ റോബിൻ രാധാകൃഷ്ണനോടുള്ള ആരാധനയും സ്നേഹവും പ്രേക്ഷകർക്ക് ഒട്ടും കുറഞ്ഞിട്ടില്ല . നിരവധി ആരാധകരാണ് റോബിനെ കാണാൻ പരിപാടികളിൽ തടിച്ച് കൂടാറുള്ളത്. ആരാധകരോടായി റോബിൻ പറയുന്ന വാക്കുകൾ എല്ലാം വളരെ പെട്ടെന്ന് വൈറലാകാറുണ്ട്. ഇപ്പോഴിതാ ഒറ്റപ്പാലത്ത് ഒരു പരിപാടിക്കിടെ റോബിൻ പറഞ്ഞ വാക്കുകളാണ് പുതിയ ചർച്ചയ്ക്ക് വഴി വെച്ചിരിക്കുന്നത്. പരിപാടിയിൽ റോബിൻറെ വാക്കുകൾ ഇങ്ങനെ
ബിഗ് ബോസ് എന്ന ഷോ കാരണമാണ് ഞാൻ ഇന്ന് ഇവിടെ നിൽക്കുന്നത്. ഷോയിൽ നിന്നും ഞാൻ പുറത്തായതിന് ശേഷം ഇപ്പോൾ ഒരു ഏഴുമാസമായി. എന്നിട്ടും എന്നെ സ്നേഹിക്കുന്നവരെ മാത്രം കാണാനേ എനിക്ക് സാധിക്കുന്നുള്ളൂ. എന്നെ പോലുള്ള സാധാരണക്കാർക്ക് സിനിമയിൽ അവസരം ലഭിക്കുകയെന്നത് വളരെ ബുദ്ധിമുട്ടാണ്’.
എവിടെ ചെന്നാലും ബിഗ് ബോസിലെ ഡയലോഗ് താൻ പറയുന്നത് തന്റെ കൂടി സന്തോഷമാണ്. കാരണം ബിഗ് ബോസ് ആണ് എനിക്ക് വലിയ പിന്തുണ നേടി തന്നത്. താൻ അതൊക്കെ പറയുന്നത് കണ്ട് സോഷ്യൽ മീഡിയയിൽ കുരുപൊട്ടിയിട്ട് ഒരു കാര്യവുമില്ല. ഇനിയും താൻ ഇതുപോലെ സംസാരിച്ച് കൊണ്ടിരിക്കും.മറ്റുള്ളവർക്ക് വേണ്ടി എന്റെ ഐഡന്റിറ്റി മാറ്റാനോ എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്യാതിരിക്കാനോ ഞാൻ തയ്യാറാവില്ല’, റോബിൻ പറഞ്ഞു.’അനാവശ്യമായി മറ്റുള്ളവരുടെ ജീവിത്തതിൽ ഇടിച്ച് കയറി ചെന്ന് പ്രശ്നമുണ്ടാക്കുന്നതിന് പകരം സ്വന്തം കാര്യം നോക്കി ജീവിതം മികച്ച രീതിയിൽ ജീവിച്ച് മരിക്കാൻ നോക്ക്’,എന്നും ആരാധകരോടായി റോബിൻ പറഞ്ഞു.
അതേസമയം റോബിന്റെ ഈ വാക്കുകൾ ബെസ്ലിയെ ലക്ഷ്യം വെച്ച് ഉള്ളതാണോയെന്നാണ് ഇപ്പോൾ ഒരു വിഭാഗം ആരാധാകരുടെ സംശയം.ട്രേഡ് മാർക്കറ്റിംഗുമായി ബന്ധപ്പെട്ട് ദിൽഷ ചെയ്ത ഒരു പരസ്യവും അതിനെതിരെ ബിഗ് ബോസ് താരമായ ബ്ലസ്ലി രംഗത്തെത്തിയതുമെല്ലാം വലിയ ചർച്ചയായിരുന്നു. പരസ്യത്തിനെതിരെ വിമർശനം ഉയർന്നപ്പോൾ ദിൽഷ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും ദിൽഷയ്ക്കെതിരെ കടുത്ത വിമർശനമായിരുന്നു ബ്ലസ്ലി ഉയർത്തിയത്. ഇത്രയും ഫോളോവേഴ്സ് ഉള്ള ഇൻഫ്ലുവൻസർ ഇത്രയും നിരുത്തരവാദിത്തത്തോടെ പ്രവർത്തിക്കരുതെന്നായിരുന്നു ബ്ലസ്ലി പറഞ്ഞത്.
അതേസമയം ബ്ലസ്ലിയുടെ വിമർശനങ്ങൾ ദിൽഷയെ കൂടുതൽ സൈബർ ആക്രമണങ്ങൾക്ക് ഇട്ടുകൊടുക്കുകയായിരുന്നുവെന്നാണ് ആരാധകർ കുറ്റപ്പെടുത്തിയത്. എന്നാൽ ദിൽഷയെ പിന്തുണച്ച് കൊണ്ടായിരുന്നു റോബിൻ പ്രതികരിച്ചത്. മനുഷ്യരായി കഴിഞ്ഞാൽ തെറ്റ് സംഭവിക്കുമെന്നും ഖേദം പ്രകടിപ്പിച്ചാൽ അത് അവിടെ തീരണമെന്നുമായിരുന്നു റോബിൻ പറഞ്ഞത്.സംഭവം സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ആളുകൾക്കുള്ളൊരു പാഠം കൂടിയാണെന്നും ഇത്തരം പ്രമോഷണൽ വീഡിയോ വരുമ്പോൾ കൃത്യമായി അന്വേഷിച്ച് ഉറപ്പാക്കിയതിന് ശേഷം മാത്രം അത് നമ്മളെ ഇഷ്ടപ്പെടുന്ന ഫോളോവേഴ്സിലേക്ക് എത്തിക്കാൻ ശ്രമിക്കണമെന്നും റോബിൻ പറഞ്ഞിരുന്നു.
ഇതൊരു അവസരമായി എടുത്തിട്ട് ദിൽഷയെ വ്യക്തിപരമായി വേദനിപ്പിക്കുന്ന തരത്തിലേക്ക് ഇത് പോകരുതെന്നും റോബിൻ പറഞ്ഞിരുന്നു.റോബിന്റെ നിലപാടിന് വലിയ കൈയ്യടിയായിരുന്നു ആരാധകരിൽ നിന്നും ലഭിച്ചത്. അതേസമയം റോബിന്റെ പുതിയ വീഡിയോയ്ക്ക് താഴെയും ചർച്ചകൾ കൊഴിക്കുന്നുണ്ട്. ‘ദയവുചെയ്ത് ദിൽഷക്കു വേണ്ടി യാതൊരു സപ്പോർട്ടും പറയാതിരിക്കുക. വേണ്ടാതെ പോയ ഫ്രണ്ട്ഷിപ് ആണെന്നു പ്രേത്യേകo ഓർക്കുക’, എന്നായിരുന്നു ഒരു ആരാധകൻ കുറിച്ചത്.
ഏറ്റവും വലിയ ചലിച്ചിത്രോത്സവമായ IEFFK (ഇൻഡിപെൻഡന്റ് ആൻഡ് എക്സ്പെരിമെന്റൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള) ഏഴാമത് എഡിഷൻ മെയ് 9 മുതൽ...
ഓർത്തുവയ്ക്കാൻ ഒരു പിടി മനോഹരമായ ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു. എവേക് (Awake) എന്ന ചിത്രമാണ്...
മൂവായിരത്തോളം കുട്ടികൾ പഠിക്കുന്ന ഒരു കാംബസിൻ്റെ പശ്ചാത്തലത്തിലൂടെ പൂർണ്ണമായും ഫാൻ്റെസി ഹ്യൂമറിൽ അവതരിപ്പിക്കുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി...
മലയാളികൾക്കേറെ പ്രിയങ്കരനായ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു പണി. ബോക്സ് ഓഫീസിൽ വലിയ വിജയം കാഴ്ച വെച്ച ചിത്രത്തിന്റെ...
മോഹൻലാലിന്റേതായി 2007ൽ പുറത്തെത്തി സൂപ്പർഹിറ്റായി മാറിയ ഛോട്ടാ മുംബൈ വീണ്ടും തിയേറ്ററുകളിലേയ്ക്ക്. 4കെ ദൃശ്യമികവോടെയാണ് ചിത്രം തിയേറ്ററിലെത്തുന്നത്. റിലീസ് ചെയ്ത് 18...