Connect with us

എന്ത് തെറ്റ് ചെയ്തിട്ടാണ് ആളുകൾ ഇങ്ങനെ തെറിവിളിക്കുന്നതെന്ന് മനസിലാകുന്നില്ല’; പുതിയ വീഡിയോയുമായി അമൃത

Movies

എന്ത് തെറ്റ് ചെയ്തിട്ടാണ് ആളുകൾ ഇങ്ങനെ തെറിവിളിക്കുന്നതെന്ന് മനസിലാകുന്നില്ല’; പുതിയ വീഡിയോയുമായി അമൃത

എന്ത് തെറ്റ് ചെയ്തിട്ടാണ് ആളുകൾ ഇങ്ങനെ തെറിവിളിക്കുന്നതെന്ന് മനസിലാകുന്നില്ല’; പുതിയ വീഡിയോയുമായി അമൃത

അടുത്തിടെയാണ് ​ഗായിക അമൃത സുരേഷും സം​ഗീത സംവിധായകൻ ​ഗോപി സുന്ദറും അവരുടെ പ്രണയം പരസ്യമാക്കിയത്. യാതൊരു സൂചനയും തരാതെയുള്ള പ്രഖ്യാപനമായിരുന്നതുകൊണ്ട് തന്നെ എല്ലാവരും ഇരുവരുടേയും പ്രഖ്യാപനത്തിൽ അമ്പരന്നു.

ബാലയുമായുള്ള വിവാഹ മോചനത്തിന് ശേഷം വർഷങ്ങളായി അമൃത സുരേഷ് സ്വന്തം കുടുംബത്തിനും മകൾക്കുമൊപ്പമാണ് താമസം. ​ഗോപി സുന്ദർ‌ അമൃതയുമായി പ്രണയത്തിലാകും മുമ്പ് ​​ഗായിക അഭയ ഹിരൺമയിയുമായി പത്ത് വർഷത്തോളം ലിവിങ് റിലേഷനിലായിരുന്നു.ശേഷമാണ് ഇരുവരും പിരിഞ്ഞത്. വളരെ ചെറിയ പ്രായത്തിൽ തന്നെ അമൃത സുരേഷ് ബാലയെ വിവാഹ​ ചെയ്തിരുന്നു. ശേഷം മകൾ പിറന്നതോടെ ഇരുവരും വൈകാതെ വേർപിരിഞ്ഞു. ബാലയെ വിവാ​ഹം ചെയ്ത ശേഷം അമൃത സം​ഗീതം പൂർ‌ണ്ണമായും ഉപേക്ഷിച്ച രീതിയിലായിരുന്നു.

പിന്നീട് ബാലയിൽ നിന്നും വേർപിരിഞ്ഞ ശേഷമാണ് അമൃത പാട്ടിന്റെ ലോകത്തേക്ക് തിരികെ എത്തിയത്. വിവാഹമോചനത്തിന് ശേഷം അമൃത സഹോദരി അഭിരാമിയുമായി ചേർന്ന് മ്യൂസിക്ക് ബാന്റ് തുടങ്ങി സം​ഗീത പരിപാടികൾ അവതരിപ്പിക്കുന്നുണ്ടായിരുന്നു.ഗോപി സുന്ദറും അമൃത സുരേഷും ഇപ്പോള്‍ എന്ത് പോസ്റ്റ് ചെയ്താലും അത് വൈറലാണ്. ഇരുവരുടെയും യാത്രകളും സംഗീതവും മറ്റ് വിശേഷങ്ങളും എല്ലാം നിരന്തരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട് . പങ്കുവെക്കുന്ന ചില ചിത്രങ്ങൾക്ക് വിമർശങ്ങൾ വരാറുണ്ട് .

യുട്യൂബ് ചാനലുകളുടെ അതിപ്രസരം ഉണ്ടായത് കൊവിഡിനും ലോക്ക് ഡൗണിനും ശേഷമാണ്. ഒരു വീട്ടിൽ നാല് അം​ഗങ്ങൾ ഉണ്ടെങ്കിൽ ആ നാല് പേരും സ്വന്തമായി യുട്യൂബ് ചാനലുകൽ ഉള്ളവരായിരിക്കും. യുട്യൂബ് ചാനൽ ഉണ്ടെങ്കിൽ കൂടിയും വായിക്കാനും കേൾക്കാനും രസമുള്ള ആളുകൾക്ക് താൽപര്യമുള്ള വാർത്തകളും വീഡിയോകളും പങ്കുവെച്ചാൽ മാത്രാമെ വ്യൂസ് കൂടുകയും യുട്യൂബിൽ നിന്നും വരുമാനം ലഭിക്കുകയുമുള്ളൂ. അതുകൊണ്ട് തന്നെ ആകർഷകമായ തലക്കെട്ടുകൾ നൽകി ആളുകളെ ആകർഷിക്കാൻ ഒരു മത്സരം തന്നെ നടക്കുന്നുണ്ട്.

അക്കൂട്ടത്തിൽ ചില യുട്യൂബ് ചാനലുകൾ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ തലക്കെട്ടുകൾ നൽകുന്നതും നിത്യ സംഭവമായി മാറിയിരിക്കുകയാണ്. അത്തരം തലക്കെട്ടുകൾ മാത്രം കണ്ട് വീഡിയോ കാണാൻ കയറുമ്പോൾ പക്ഷെ സാധാരണ ഒരു വാർത്തയായിരിക്കും പ്രേക്ഷകന് ലഭിക്കുക. പ്രതീക്ഷിച്ചത് പോലെ ഒന്നും തന്നെയുണ്ടാകില്ല. ചിലർ തലക്കെട്ടുകൾ മാത്രം വായിച്ച് ഏത് സെലിബ്രിറ്റിയെ കുറിച്ചുള്ള വാർത്തയാണോ ആ സെലിബ്രിറ്റിയെ പച്ചക്ക് ചീത്ത വിളിച്ച് കമന്റുകളിടുന്ന പ്രവണതയുമുണ്ട്.

ഷൈൻ ടോം ചാക്കോ അടക്കമുള്ള താരങ്ങൾ ഇത്തരം ചെറിയ ചാനലുകൾ യാതൊരു അടിസ്ഥാനവുമില്ലാതെ തലക്കെട്ടുകൾ നൽകി ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിനെതിരെ പലപ്പോഴായി പ്രതികരിക്കുകയും ചെയ്തിരുന്നു. അടുത്തിടെയായി ഇത്തരം ചാനലുകളുടെ സ്ഥിരം ഇരയാണ് ​ഗായിക അമൃത സുരേഷ്. ബാലയുമായുള്ള വിവാഹമോചനത്തിന് ശേഷവും ​ഗോപി സുന്ദറുമായി പ്രണയത്തിലായതിന് ശേഷവുമാണ് അമൃത വാർത്തകളിൽ നിരന്തരം നിറയാൻ തുടങ്ങിയത്. അമൃത സോഷ്യൽമീഡിയയിൽ പങ്കുവെക്കുന്ന ഓരോ കുറിപ്പുകളും ചിത്രങ്ങളും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്.

ഇപ്പോഴിത തന്നെ കുറിച്ച് ഒരു യുട്യൂബ് ചാനലിൽ വന്ന വാർത്തയോട് റിയാക്ട് ചെയ്യുന്ന അമൃതയുടെ വീഡിയോയാണ് വൈറലാകുന്നത്. അമൃത ഇത്രയും തരം താഴരുത് എന്ന തലക്കെട്ടോടെ വന്ന വാർത്തയെ കുറിച്ചും തന്നോടൊപ്പം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടു എന്നുള്ള കാരണം കൊണ്ട് തന്റെ സുഹൃത്തുക്കളിൽ ഒരാൾ കേട്ട ചീത്ത വിളികളെ കുറിച്ചുമാണ് അമൃത വീഡിയോയിൽ വിവരിക്കുന്നത്.

More in Movies

Trending