
Malayalam
ക്രേസി മങ്കി ടീം’; രൂക്ഷ പ്രതികരണം; കമന്റുകൾ നിറയുന്നു
ക്രേസി മങ്കി ടീം’; രൂക്ഷ പ്രതികരണം; കമന്റുകൾ നിറയുന്നു
Published on

ബാലയുമൊത്തുള്ള ജീവിതം അവസാനിപ്പിച്ച ശേഷം അമൃത സംഗീതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. മകൾ അമൃതയ്ക്കൊപ്പമാണ് കഴിയുന്നത്. എന്നാൽ കഴിഞ്ഞ ദിവസം തന്റെ ഏറ്റവും പുതിയ സിനിമ ഷെഫീക്കിന്റെ സന്തോഷത്തെ കുറിച്ച് സംസാരിക്കവെ മകൾ പാപ്പുവിനെ കുറിച്ച് സംസാരിച്ച് ബാല എത്തിയിരുന്നു. സിനിമയുമായി ബന്ധപ്പെട്ട പ്രമോഷന് വീഡിയോകളിലും, സിനിമയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴും എല്ലാം ബാല അമൃതയെ കുറിച്ച് വിമര്‍ശിച്ചിരുന്നു.
പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എനിക്ക് പറ്റിയ അബദ്ധമാണ് വിവാഹം എന്നതടക്കം പലതും ബാല പറഞ്ഞു. തന്റെ മകളെ തന്നില്‍ നിന്ന് അകറ്റുന്നു എന്ന തരത്തിലാണ് പല അഭിമുഖങ്ങളിലും ബാല സംസാരിച്ചത്. തന്റെ സിനിമയുടെ റിലീസ് ദിവസം തന്റെ അടുത്തേക്ക് മകളെ വിടണമെന്ന് അമൃതയോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് ബാല മാധ്യമങ്ങളോട് പറഞ്ഞത്. കുഞ്ഞിനോട് ചോദിച്ചു, അവൾ അച്ഛന്റെ അടുത്തേക്ക് പോകാൻ താത്പര്യമില്ല എന്ന് നേരിട്ട് അറിയിച്ചു എന്നാണ് അമൃതയുടെ അനുജത്തി അഭിരാമി മറ്റൊരു പോസ്റ്റിലെ കമന്റിന് മറുപടി നൽകിയത്. താൻ ചതിക്കപ്പെട്ടു എന്നായിരുന്നു ബാലയുടെ പക്ഷം
അതിനിടെ അമൃത സുരേഷ് പോസ്റ്റ് ചെയ്ത ഇൻസ്റ്റഗ്രാം ചിത്രത്തിനു മേൽ രൂക്ഷമായ സൈബർ ആക്രമണം. അമൃതയും മകളും അമൃതയുടെ പങ്കാളി ഗോപി സുന്ദറും ചേർന്നുള്ള ചിത്രത്തിന് ‘ക്രേസി മങ്കി ടീം’ എന്ന് ക്യാപ്ഷൻ നൽകിയാണ് പോസ്റ്റ് ചെയ്തത്. ഇതിനു താഴെ നിരവധിപേർ രൂക്ഷമായ കമന്റുകളുമായി എത്തിച്ചേർന്നു. കഴിഞ്ഞ ദിവസം ബാല നടത്തിയ പരാമർശം ശ്രദ്ധ നേടിയതില്പിന്നെയാണിത്
ബാലയുടെ പരാമർശം വന്നതിൽപ്പിന്നെ അമൃതയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ പലയിടങ്ങളിലും അതിതീവ്ര പ്രതികരണങ്ങൾ ഉണ്ടായിട്ടുണ്ട്. അതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് ഈ കമന്റുകൾ
അമൃതയെ വിമർശിച്ചും മറ്റുമുള്ള തരത്തിലെ കമന്റുകളാണ് ഇവിടങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ഗോപിക്കെതിരെയും കമന്റുകളുണ്ട്
സിനിമാ സെറ്റുകളിൽ നിരോധിത ല ഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ നിർമാതാക്കളുടെ സംഘടന. ഇതിന്റെ ഭാഗമായി ലഹരി ഉപയോഗിക്കില്ലെന്ന് അഭിനേതാക്കളിൽ നിന്ന് സത്യവാങ്മൂലം വാങ്ങും....
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടൻ സുധീർ കരമനയ്ക്ക് പൂവച്ചൽ ഖാദർ പുരസ്കാരം. സിനിമ വിഭാഗത്തിൽ മികച്ച സ്വഭാവ നടനുള്ള പുരസ്കാരമാണ് നടന് ലഭിച്ചത്....
ഇന്ന് മലയാളത്തിലെ യുവനടിമാരിൽ മുന്നിൽ നിൽക്കുന്ന താരമാണ് മമിത ബൈജു. സൂപ്പർ ശരണ്യയിലെ സോനാരയെ അവതരിപ്പിച്ചാണ് മമിത ബൈജു ആരാധകരുടെ മനസിൽ...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടനും നിർമാതാവുമായ സൗബിൻ ഷാഹിറിനെ ഇന്ന് ചോദ്യം ചെയ്യും. എറണാകുളം എസിപിയുടെ...