Connect with us

നിങ്ങൾക്ക് സെക്‌സ് ചെയ്യാനാണ് ഇഷ്ടമെങ്കിൽ അയാളുടെ കൂടെ അതും ചെയ്തോളു… അതൊന്നും വേണ്ടായെന്ന് ഞാൻ പറയില്ല! പക്ഷെ കല്യാണം കഴിക്കുന്നതിന് രണ്ടല്ല മൂന്ന് വട്ടമെങ്കിലും ചിന്തിക്കണമെന്ന് അനുശ്രീ

Malayalam

ഈ അടുത്ത കാലത്ത് വരെ അനുശ്രീയും താരത്തിന്റെ വ്യക്തി ജീവിതവുമായിരുന്നു സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിന്നത്. തങ്ങൾക്കിടയിൽ പ്രശ്‌നങ്ങൾ ഉണ്ടെന്നും പിരിഞ്ഞെന്നും അനുശ്രീ അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

ക്യാമറമാനായിരുന്നു വിഷ്ണുവിനെയിരുന്നു അനുശ്രീ വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്
തന്റെ വിവാഹം ഒരു എടുത്തുചാട്ടമായിരുന്നെന്ന് അനുശ്രീ അടുത്തിടെ പറഞ്ഞിരുന്നു.

പ്രണയിക്കുന്നവർക്ക് അനുശ്രീ നൽകിയ ഉപദേശമാണ് ശ്രദ്ധനേടുന്നത്. ആരോടും പ്രണയിക്കരുതെന്നോ പ്രണയിക്കുമ്പോൾ സെക്സ് ചെയ്യരുതെന്നോ താൻ പറയില്ല. എന്നാൽ വിവാഹത്തിലേക്ക് കടക്കുമ്പോൾ ഒരു മൂന്ന് വട്ടമെങ്കിലും ചിന്തിക്കണം എന്നാണ് അനുശ്രീ പറഞ്ഞത്. പ്രണയിക്കുന്നവരോട് എന്താണ് പറയാനുള്ളത് എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു.

നടിയുടെ വാക്കുകൾ ഇങ്ങനെ.

‘പ്രണയിക്കുന്നവരോട് ഞാൻ ഒരിക്കലും പ്രണയിക്കേണ്ടന്ന് പറയത്തില്ല. കാരണം നമ്മൾ വേണ്ട എന്ന് പറയുമ്പോഴാണ് അവർക്ക് അതിനോടുള്ള വാശി കൂടുന്നത്. അതുകൊണ്ട് വേണ്ടായെന്ന് ഞാൻ ഒരിക്കലും പറയില്ല. പ്രണയിച്ചോളു. ആവശ്യത്തിനധികം പ്രണയിച്ചോളൂ. ഇന്നത്തെ കാലത്ത് അമ്മമാര് പറയുന്നത് അവന്റെ കൂടെ പോകരുത്. അവന്റെ കൂടെ ഇരിക്കരുത് എന്നൊക്കെയാവും. അങ്ങനെയൊന്നുമില്ല,’

‘നിങ്ങൾക്ക് സെക്‌സ് ചെയ്യാനാണ് ഇഷ്ടമെങ്കിൽ അയാളുടെ കൂടെ അതും ചെയ്തോളു. അതൊന്നും വേണ്ടായെന്ന് ഞാൻ പറയില്ല. പക്ഷെ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണം. അത്രയേ ഉള്ളു. നാളെ അതൊരു തെറ്റായ രീതിയിലേക്ക് പോകരുത്. സെക്‌സ് ചെയ്യുന്നതിൽ ഒന്നും തെറ്റില്ല,’ ‘പക്ഷെ കല്യാണം കഴിക്കുന്നതിന് രണ്ടല്ല മൂന്ന് വട്ടമെങ്കിലും ചിന്തിക്കണം. കാരണം അങ്ങനൊയൊരു എടുത്തു ചാട്ടം ബാധിക്കുന്നത് ഒരാളെ മാത്രമായിരിക്കില്ല മുഴുവൻ കുടുംബത്തെയും ആയിരിക്കും. അപ്പുറത്ത് ഉള്ള ആളുടെയും കുടുംബത്തെ ബാധിക്കും,’ അനുശ്രീ പറഞ്ഞു.

More in Malayalam

Trending

Recent

To Top